AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Watermelon: തണ്ണിമത്തൻ കഴിച്ച ശേഷം തോട് കളയല്ലേ, രുചിയേറും അച്ചാർ ഉണ്ടാക്കിയാലോ..

Watermelon Rind Pickle Recipe: തണ്ണിമത്തൻ കഴിച്ച ശേഷം അതിന്റെ പുറംതോട് കളയുകയാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ ചുവന്ന ഭാഗത്തിനോളം തന്നെ പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് അതിന്റെ വെള്ള നിറത്തിലുള്ള ഉൾത്തോട്. ഈ ഭാഗം ഉപയോഗിച്ച് വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ കൊണ്ടും സ്വാദിഷ്ടമായ നാടൻ അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Nithya Vinu
Nithya Vinu | Published: 11 Sep 2026 | 02:30 PM
തണ്ണിമത്തൻ കഴിച്ച ശേഷം അതിന്റെ പുറംതോട് കളയുകയാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ ചുവന്ന ഭാഗത്തിനോളം തന്നെ പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് അതിന്റെ വെള്ള നിറത്തിലുള്ള ഉൾത്തോട്. ഈ ഭാഗം ഉപയോഗിച്ച് വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ കൊണ്ടും സ്വാദിഷ്ടമായ നാടൻ അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. റെസിപ്പി ഇതാ...  (Image Credit source: Getty Images)

1 / 5
തണ്ണിമത്തന്റെ പുറത്തെ കട്ടിയുള്ള പച്ച തൊലി ചെത്തി മാറ്റി, വെള്ള നിറത്തിലുള്ള ഭാഗം ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾപ്പൊടിയും പുരട്ടി 15-20 മിനിറ്റ് മാറ്റിവെക്കുക. ഇതിൽ നിന്ന് വെള്ളം ഇറങ്ങി വരും, വേണമെങ്കിൽ ഈ വെള്ളം പിഴിഞ്ഞു കളയാവുന്നതാണ്.

2 / 5
അരിഞ്ഞു വെച്ചിരിക്കുന്ന തണ്ണിമത്തൻ കഷ്ണങ്ങൾ പാനിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് 5-7 മിനിറ്റ് ചെറുതായി വേവിച്ചെടുക്കുക. കഷ്ണങ്ങൾ അമിതമായി വെന്ത് ഉടഞ്ഞുപോകരുത്. വെന്ത ശേഷം വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കുക അല്ലെങ്കിൽ അരിച്ചെടുക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.

3 / 5
തീ കുറച്ചു വെച്ച ശേഷം കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വഴറ്റുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന തണ്ണിമത്തൻ തോട് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

4 / 5
ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ 2-3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. മസാലയും പുളിയും തണ്ണിമത്തൻ കഷ്ണങ്ങളിൽ നന്നായി പിടിച്ച ശേഷം തീ അണയ്ക്കാം. പൂർണ്ണമായും തണുത്ത ശേഷം ഈർപ്പമില്ലാത്ത വൃത്തിയുള്ള ചില്ലുകുപ്പിയിലാക്കി സൂക്ഷിക്കാം

5 / 5
Follow Us