Oil Free Poori Recipe: കുക്കറിൽ പൂരിയുണ്ടാക്കാം? എണ്ണ ഒട്ടും വേണ്ട; എളുപ്പവഴി ഇതാ
Oil Free Poori In Pressure Cooker: സാധാരണയായി ചൂടായ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന പൂരികൾ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് കരുതുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു ബദൽ രീതിയാണിത്. എണ്ണയിൽ ഫ്രൈ ചെയ്യുന്നതിന് പകരം പ്രഷർ കുക്കർ ഉപയോഗിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഈ രീതി ശരീരത്തിൽ കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കും. പരമ്പരാഗത രീതിയിൽ എണ്ണയിൽ വറുത്തെടുക്കുന്ന പൂരികൾക്കുള്ളത് പോലെ പുറമെ ക്രിസ്പിയായോ നെയ്മയമുള്ളതോ ആയ പരുവം ആവിയിൽ വേവിക്കുന്ന പൂരികൾക്ക് ലഭിക്കില്ല.

എണ്ണ അമിതമായാൽ അത് ആരോഗ്യത്ത് ബാധിക്കുന്നത് വളരെ മോശം രീതിക്കാണ്. അതുകൊണ്ട് തന്നെ എണ്ണയുപയോഗിച്ചുള്ള ഭക്ഷണരീതികൾ പൊതുവെ ആളുകൾ കുറച്ചുകൊണ്ടുവരികയാണ്. എണ്ണയുടെ ഉപയോഗം അമിതമായതുകൊണ്ട് തന്നെ പൂരി ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കിയവരുണ്ട്. എന്നാൽ എണ്ണയിൽ വറുത്ത് കോരാതെ തന്നെ പൂരി ഈസിയായി ഉണ്ടാക്കാമെന്നത് പലർക്കും അറിയില്ല. എങ്ങനെയെന്ന് നോക്കാം. (Image Credit Source: Getty Images)

സാധാരണയായി ചൂടായ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന പൂരികൾ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് കരുതുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു ബദൽ രീതിയാണിത്. എണ്ണയിൽ ഫ്രൈ ചെയ്യുന്നതിന് പകരം പ്രഷർ കുക്കർ ഉപയോഗിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഈ രീതി ശരീരത്തിൽ കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കും. പരമ്പരാഗത രീതിയിൽ എണ്ണയിൽ വറുത്തെടുക്കുന്ന പൂരികൾക്കുള്ളത് പോലെ പുറമെ ക്രിസ്പിയായോ നെയ്മയമുള്ളതോ ആയ പരുവം ആവിയിൽ വേവിക്കുന്ന പൂരികൾക്ക് ലഭിക്കില്ല.

ആദ്യം ഒരു പാത്രത്തിൽ ഏകദേശം 2 കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. അല്പം വെള്ളം വീതം ഒഴിച്ച് മാവ് ശരിയായ പാകത്തിൽ കുഴച്ചെടുക്കുക. മാവ് അധികം അയഞ്ഞതോ അല്ലെങ്കിൽ അധികം കട്ടിയുള്ളതോ ആകാൻ പാടില്ല. കുഴച്ചുവെച്ച മാവ് മൂടിവെച്ച് 10 മുതൽ 15 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുക. മാവ് ചെറിയ ഉരുളകളാക്കി എടുത്ത് പൂരിക്കുള്ള രൂപത്തിൽ പരത്തിയെടുക്കുക. ഇവ ആവിയിൽ വേവിക്കുന്നതുകൊണ്ട്, സാധാരണ പരത്തുന്നതിനേക്കാൾ അല്പം കട്ടിയിൽ വേണം പരത്തിയെടുക്കാൻ.

കുക്കറിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിനുള്ളിൽ ഒരു സ്റ്റീമർ സ്റ്റാൻഡ് വെക്കുക. സ്റ്റാൻഡിന് മുകളിൽ വെച്ച പാത്രത്തിൽ, പരത്തിവെച്ച പൂരിക്കുള്ള മാവ് അല്പം അകലമൊക്കെയിട്ട് നിരത്തിവെക്കുക. തുടർന്ന് കുക്കർ ശരിയായി അടച്ച്, സുരക്ഷിതമായ രീതിയിൽ വേവിക്കുക. കുക്കറിലെ മർദ്ദം പൂർണ്ണമായും കുറഞ്ഞതിനുശേഷം മാത്രം അത് തുറന്ന് പൂരികൾ പുറത്തെടുക്കുക.

പരമ്പരാഗത രീതിയിൽ പൂരി ഉണ്ടാക്കാൻ ധാരാളം എണ്ണ ആവശ്യമാണ്. എന്നാൽ ആവിയിൽ വേവിക്കുന്ന രീതിയാണെങ്കിൽ എണ്ണയുടെ ആവശ്യമില്ല. എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ബദൽ മാർഗ്ഗമാണ്. എന്നിരുന്നാലും, ആവിയിൽ വേവിച്ച ഭക്ഷണത്തെ എണ്ണയിൽ പൊരിച്ച പൂരിയുടെ ടേസ്റ്റ് ഉണ്ടാവണമെന്നില്ല. രുചിയിലും മണത്തിലും പുറംഭാഗത്തെ ഘടനയിലും വ്യത്യാസം അനുഭവപ്പെടും.