വീശിയടിക്കേണ്ട, എളുപ്പത്തിൽ സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം | How to Make Soft Layered Kerala Parotta at Home Without Tossing, Kitchen Tips Malayalam news - Malayalam Tv9

Kitchen Tips: വീശിയടിക്കേണ്ട, എളുപ്പത്തിൽ സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം

Published: 

03 Nov 2026 | 10:07 AM

Kerala Style Parotta Recipe: ചപ്പാത്തി പരത്തുന്നതുപോലെ എളുപ്പത്തിൽ പൊറോട്ട ഉണ്ടാക്കാൻ കഴിയില്ലെന്ന തോന്നലാണ് പലരെയും വീട്ടിൽ ഇത് പരീക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മൈദമാവ് ഇടിച്ചു പരത്തി, വീശിയടിച്ചു വലിച്ചു നീട്ടി തട്ടിലിടുന്നത് വലിയൊരു പാചകക്കലയാണ്. എന്നാൽ വീശിയടിക്കാതെതന്നെ വളരെ എളുപ്പത്തിൽ പഞ്ഞിപോലെ സോഫ്റ്റായ പൊറോട്ട വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ

1 / 5
ഒരു കിലോ മൈദാ മാവ് ഒരു വലിയ ബൗളിലേക്ക് എടുക്കുക. മാവിന്റെ നടുവിലായി ചെറിയൊരു കുഴിയുണ്ടാക്കി അതിലേക്ക് ഒന്നര ടേബിൾസ്പൂൺ പഞ്ചസാര, ഒരു മുട്ട പൊട്ടിച്ചത്, ഒന്നര ടീസ്പൂൺ ഉപ്പ്, 2 ടേബിൾസ്പൂൺ റിഫൈൻഡ് ഓയിൽ, 2 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തിക്ക് കുഴയ്ക്കുന്നതിനേക്കാൾ കുറച്ചുകൂടി അയഞ്ഞ രീതിയിൽ വേണം മാവ് കുഴയ്ക്കാൻ.  (Image Credit source: Getty Images)

2 / 5
ശേഷം 4 ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് മാവ് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഈ മാവ് നാല് മണിക്കൂർ നേരം അടച്ചുവെക്കുക. മാവ് പരത്താൻ ഒരു പാത്രത്തിൽ കുറച്ച് മൈദാ മാവും ഒന്നര കപ്പ് സൺഫ്ലവർ ഓയിലും എടുത്തു വയ്ക്കുക. കുഴച്ചുവെച്ച മാവെടുത്ത് വലിയ ഉരുളകളാക്കുക. ഇതിൽ നിന്നും ഓരോ ഉരുള എടുത്ത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക.

3 / 5
ഇതിന്റെ മുകളിൽ ഒന്നോ ഒന്നരയോ ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കുറച്ച് മൈദാപ്പൊടി വിതറുക. വീണ്ടും മറ്റൊരു ഉരുള ഇതുപോലെ പരത്തി ആദ്യം പരത്തിയതിന്റെ മുകളിൽ വയ്ക്കുക. വീണ്ടും എണ്ണയും പൊടിയും പുരട്ടുക. ഒരു സെറ്റിൽ പത്ത് ഉരുളകൾ വരെ ഒന്നിനു മുകളിൽ ഒന്നായി ഈ രീതിയിൽ പെറുക്കി വയ്ക്കാം. ആദ്യം വെക്കുന്നതിൽ എണ്ണയും പൊടിയും ഇടണം, എന്നാൽ ഏറ്റവും മുകളിൽ വെക്കുന്നതിൽ എണ്ണ മാത്രം ഒഴിച്ചാൽ മതി, പൊടി വിതറേണ്ടതില്ല.

4 / 5
ഇങ്ങനെ തയ്യാറാക്കിയ രണ്ട് സെറ്റ് പൊറോട്ട മാവ് ഒന്നര മണിക്കൂർ കൂടി മൂടിവെക്കുക. ഒന്നര മണിക്കൂറിനു ശേഷം, മാവ് സെറ്റ് ചെയ്തതിൽ നിന്നും ആദ്യത്തെ ലെയർ എടുത്ത് ഒരു സൈഡിൽ നിന്നും പതിയെ വലിച്ചു നീട്ടുക. അതിനോടൊപ്പം വിരലുകൾ കൊണ്ട് അത് ചുറ്റിച്ചെടുത്ത് വട്ടത്തിലാക്കുക. ഇതിന്റെ മുകളിൽ കുറച്ച് ഓയിൽ ഒഴിച്ച് കൈകൊണ്ട് പരത്തിയെടുക്കുക.

5 / 5
വീശിയടിക്കുന്ന പ്രക്രിയക്ക് പകരമായാണ് ഇത് ചെയ്യുന്നത്. ഇനി ഇത് ഒരു ചൂടായ പാനിൽ വെച്ച് ഇരുവശവും തിരിച്ചിട്ട് നന്നായി ചുട്ടെടുക്കുക. ഇങ്ങനെ മൂന്നെണ്ണം ചുട്ടെടുത്ത് ചൂടോടുകൂടിത്തന്നെ കൈകൊണ്ട് ചെറുതായി ഒന്ന് ഉടച്ചു കൊടുക്കുക. എന്നാൽ മാത്രമേ പൊറോട്ടയുടെ ലെയറുകൾ നന്നായി അടർന്നു വരൂ.

Loading...
Unable to load recommendations.
Follow Us
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം