AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA Hike: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷ സമ്മാനം; ജനുവരിയിൽ ഡിഎ 5% വർധിച്ചേക്കും

Central Government Employees Salary Hike DA May Rise by 5% in January 2027: ഏഴാം ശമ്പള കമ്മീഷന്റെ ഫോര്‍മുല അനുസരിച്ചാണ് ഡിഎ കണക്കാക്കുന്നത്. 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസത്തെ ശരാശരി വിലസൂചികയാണ് 2027 ജനുവരിയിലെ ഡിഎ നിര്‍ണയിക്കാന്‍ പരിഗണിക്കുക. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്ന ശേഷമേ അന്തിമ നിരക്ക് വ്യക്തമാകൂ.

DA Hike: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷ സമ്മാനം; ജനുവരിയിൽ ഡിഎ 5% വർധിച്ചേക്കും
പ്രതീകാത്മക ചിത്രം Image Credit source: imageBROKER/Infinity News Collective
Shiji M K
Shiji M K | Published: 03 Nov 2026 | 09:24 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2027 ജനുവരിയില്‍ ക്ഷാമബത്ത (ഡിഎ) വീണ്ടും വര്‍ധിച്ചേക്കും. നിലവിലെ പണപ്പെരുപ്പ പ്രവണത തുടര്‍ന്നാല്‍ ഡിഎ 68 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറിലെ വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃ വിലസൂചികയായ എഐസിപിഐ-ഐഡബ്ല്യു 1.1 പോയിന്റ് ഉയര്‍ന്ന് 155.5 ആയി. ജനുവരിയിലെ ഡിഎ വര്‍ധനയുടെ അന്തിമ കണക്ക് അടുത്ത മൂന്ന് മാസത്തെ വിലസൂചികയെ ആശ്രയിച്ചിരിക്കും.

ഏഴാം ശമ്പള കമ്മീഷന്റെ ഫോര്‍മുല അനുസരിച്ചാണ് ഡിഎ കണക്കാക്കുന്നത്. 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസത്തെ ശരാശരി വിലസൂചികയാണ് 2027 ജനുവരിയിലെ ഡിഎ നിര്‍ണയിക്കാന്‍ പരിഗണിക്കുക. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്ന ശേഷമേ അന്തിമ നിരക്ക് വ്യക്തമാകൂ.

ഡിഎ 68 ശതമാനത്തിലെത്തുമോ?

നിലവിലെ പണപ്പെരുപ്പ പ്രവണത തുടര്‍ന്നാല്‍ ഒക്ടോബറില്‍ വിലസൂചിക 156.8 ആയും നവംബറില്‍ 158.1 ആയും ഡിസംബറില്‍ 159.1 ആയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ 12 മാസത്തെ ശരാശരി 151.3 ആയി മാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരിയിലെ ഡിഎ 68.56 ശതമാനത്തിലെത്താം. ഇത് പൂര്‍ണസംഖ്യയിലേക്ക് ക്രമീകരിക്കുമ്പോള്‍ 68 ശതമാനമാകും. എന്നാല്‍ അടുത്ത മൂന്ന് മാസങ്ങളിലും വിലസൂചിക സെപ്റ്റംബറിലെ 155.5 എന്ന നിലയില്‍ തുടരുകയാണെങ്കില്‍ ഡിഎ 67.78 ശതമാനമായിരിക്കും. അങ്ങനെയെങ്കില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎ 67 ശതമാനമായി കണക്കാക്കും.

പണപ്പെരുപ്പം കുറഞ്ഞാലും ഡിഎ ഉയരുമോ?

പണപ്പെരുപ്പം കുറയുന്ന സാഹചര്യമുണ്ടായാലും ഡിഎ 67 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ശരാശരി നിലവാരത്തിലേക്ക് വിലസൂചിക താഴ്ന്നാല്‍ പോലും ജനുവരിയിലെ ഡിഎ 67.23 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Also Read: 8th Pay Commission: 69,000 രൂപ മിനിമം ശമ്പളം; ജീവനക്കാരന് ആകെ കിട്ടുക 1.12 ലക്ഷം രൂപയും!

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 63 ശതമാനമാണ് ഡിഎ ലഭിക്കുന്നത്. പുതിയ കണക്കുകള്‍ അനുകൂലമായാല്‍ ജനുവരിയില്‍ ഇത് 68 ശതമാനമായി ഉയരാം. അതായത് അഞ്ച് ശതമാനത്തിന്റെ വര്‍ധന ലഭിക്കാനുള്ള സാധ്യതയുണ്ട്.

കുടിശ്ശിക എപ്പോള്‍ ലഭിക്കും?

ജനുവരിയിലെ ഡിഎ വര്‍ധനയ്ക്ക് കേന്ദ്ര മന്ത്രിസഭ സാധാരണയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് അംഗീകാരം നല്‍കാറുള്ളത്. അങ്ങനെ വന്നാല്‍ ജനുവരി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുകയും ഇടക്കാലത്തെ കുടിശ്ശിക ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി നല്‍കുകയും ചെയ്യും. മൂന്ന് മുതല്‍ നാല് മാസം വരെയുള്ള കുടിശ്ശിക ലഭിക്കാനാണ് സാധ്യത.

അതേസമയം, 68 ശതമാനം ഡിഎ എന്നത് നിലവിലെ വിലസൂചികാ പ്രവണതയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടല്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പണപ്പെരുപ്പ കണക്കുകളും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനവുമാണ് അന്തിമ വര്‍ധന നിര്‍ണയിക്കുക.

English Summary

Dearness Allowance for central government employees could rise from 63% to 68% in January 2027, based on current inflation trends. The final hike will depend on AICPI-IW data for October, November and December 2026 and the government’s approval.

Follow Us