AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വില 1.4 ലക്ഷമോ! ഇന്ത്യയുടെ ആവേശമാകാൻ പ്രീമിയം വൺപ്ലസ് 16, വൺപ്ലസ് 16R മോഡലുകൾ ഒരുങ്ങുന്നു

OnePlus 16 and OnePlus 16R tipped to launch in India: വില വർധന അ‌ടക്കം പല കാരണങ്ങളാൽ ഈ വർഷം വൺപ്ലസ് 16 മോഡൽ ഇന്ത്യയിൽ എത്തില്ലെന്നും പകരം വൺപ്ലസ് 16r മോഡലാകും പ്രീമിയം മോഡലായി ഇന്ത്യയിൽ വൺപ്ലസ് അ‌വതരിപ്പിക്കുയെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അ‌തിൽനിന്ന് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ വൺപ്ലസ് 16 സീരീസ് ഇന്ത്യൻ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.

Prasanth Kumar
Prasanth Kumar | Published: 03 Nov 2026 | 10:06 AM
 വൺപ്ലസിന്റെ നിലവിലെ ഇന്ത്യയിലെ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിക്ക് പിൻഗാമിയായി വൺപ്ലസ് 16 മോഡലും വൺപ്ലസ് 15r മോഡലിന് പിൻഗാമിയായി വൺപ്ലസ് 16R മോഡലും ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നതായി സൂചന. വൺപ്ലസ് 16 മോഡൽ ഇതിനകം തന്നെ ​ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. (Image credit: OnePlus)

1 / 7
 വില വർധന അ‌ടക്കം പല കാരണങ്ങളാൽ ഈ വർഷം വൺപ്ലസ് 16 മോഡൽ ഇന്ത്യയിൽ എത്തില്ലെന്നും പകരം വൺപ്ലസ് 16r മോഡലാകും പ്രീമിയം മോഡലായി ഇന്ത്യയിൽ വൺപ്ലസ് അ‌വതരിപ്പിക്കുയെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അ‌തിൽനിന്ന് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ വൺപ്ലസ് 16 സീരീസ് ഇന്ത്യൻ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.

2 / 7
  'വൺപ്ലസ് 16' (OnePlus 16) മോഡലും വൺപ്ലസ് 16R മോഡലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ആലോചിക്കുന്നതായി ടിപ്സ്റ്റർ ഡെബയാൻ റോയ് (Gadgetsdata) വെളിപ്പെടുത്തിയിരിക്കുന്നു.  മുൻഗാമിയായ 'വൺപ്ലസ് 15'-നെ അപേക്ഷിച്ച് ഉയർന്ന വിലയിലാണ് വൺപ്ലസ് 16 എത്തുകയെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും എന്ന സൂചന ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

3 / 7
 എന്നാൽ വൺപ്ലസ് 16 വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകർക്ക് അ‌ൽപ്പം ഞെട്ടലുണ്ടാക്കുന്നതാണ്. വൺപ്ലസ് 16 മോഡലിന് ഇന്ത്യയിൽ 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെ വില വന്നേക്കാമെന്ന് ഡെബയാൻ റോയ് സൂചന നൽകുന്നു. ഇത് വൺപ്ലസ് 15 മോഡലിന്റെ വിലയെ അ‌പേക്ഷിച്ച് വളരെ വലിയ വർധനവാണ്. എന്നാൽ വൺപ്ലസ് 16 ലോഞ്ച് സംബന്ധിച്ച് കമ്പനി ഔ​ദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നതിനാൽ തൽക്കാലം ഇത് കേട്ട് ഞെട്ടേണ്ടതില്ല.

4 / 7
 CPH2901, CPH2903, CPH2905 എന്നീ മോഡൽ നമ്പറുകളിൽ വൺപ്ലസ് 16 സീരീസ് മോഡലുകൾക്കായുള്ള  ആഗോള സോഫ്റ്റ്‌വെയർ വൺപ്ലസ് പരീക്ഷിക്കുന്നുണ്ടെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വൺപ്ലസ് 16, വൺപ്ല് 16r മോഡലുകൾ എത്തും എന്ന പ്രതീക്ഷകൾക്ക് അ‌ഭിഷേക് യാദവിന്റെ ഈ വെളിപ്പെടുത്തൽ കൂടുതൽ കരുത്ത് പകരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

5 / 7
 ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 16 മോഡലിൽ 6.78 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 ചിപ്‌സെറ്റ്, 9,000mAh ബാറ്ററി, 100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 200MP പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ എന്നീ ഫീച്ചറുകൾ അ‌ടങ്ങുന്നു.

6 / 7
 അ‌തേസമയം വൺപ്ലസ് 16R മോഡലിനെക്കുറിച്ച് വിവരമില്ല,  ചൈനയിൽ അടുത്തിടെ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 7 സീരീസ് മോഡൽ ഇന്ത്യയിൽ വൺപ്ലസ് 16r മോഡലായി അ‌വതരിപ്പിക്കപ്പെട്ടേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 16r മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നത് ഏറെക്കുറേ ഉറപ്പാണ്. 80,000 രൂപയിൽ താഴെ വിലയിൽ ഇത് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

7 / 7
Follow Us