AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ കാർത്തിക പുഴുക്ക് തയ്യാറാക്കാം; എളുപ്പത്തിൽ ഇങ്ങനെ ചെയ്യൂ

Thrikarthika Special Karthika Puzhukku Recipe: തൃക്കാർത്തിക ദിനത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണിത്. ലഭ്യമാകുന്ന കിഴങ്ങ് വർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ഈ വിഭവം ആരോ​ഗ്യത്തിനും നല്ലതാണ്

Ashli C
Ashli C | Published: 03 Dec 2025 | 10:56 AM
ദീപങ്ങളുടെ ഉത്സവമാണ് തൃക്കാർത്തിക. പ്രധാനമായും കേരളത്തിലാണ് ഇത് ആഘോഷമാക്കുന്നത്. ഈ ദിവസങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും തെരുവുകളിലും എല്ലാം ദീപം തെളിയിച്ച് ആഘോഷിക്കുന്നു. ആഘോഷം എന്നാൽ എപ്പോഴും ഭക്ഷണങ്ങൾക്കും ഒരുപാട് പ്രാധാന്യമുണ്ട്. (PHOTO: Youtube Screengrab)

1 / 5
ഓണത്തിന് സദ്യ എന്നോണം ദീപാവലിക്ക് മധുര പലഹാരങ്ങൾ എന്നോണം കാർത്തികവിളക്കിനും കേരളത്തിൽ ഒരു പ്രത്യേക ഭക്ഷണം ഉണ്ട്. കാർത്തിക പുഴുക്ക്. വളരെ രുചികരവും ആരോഗ്യകരവുമായ ഒരു നാടൻ ഭക്ഷണ വിഭവമാണിത്. നമ്മുടെ നാട്ടിൽ കിട്ടുന്ന കിഴങ്ങ് വർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്. (PHOTO: Youtube Screengrab)

2 / 5
നമുക്ക് ലഭ്യമായ എല്ലാവിധ കിഴങ്ങുവർഗ്ഗങ്ങളും ഇതിൽ ചേർക്കാം എന്നുള്ളതാണ് പ്രത്യേകത.. കൂടാതെ ചിലയിടങ്ങളിൽ മത്തൻ പോലുള്ള പച്ചക്കറികളും ഇതിൽ ചേർക്കാറുണ്ട്. ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, കപ്പ, മധുരക്കിഴങ്ങ്, എന്നിവ നിങ്ങളുടെ ആവശ്യാനുസരണം തുല്യ അളവിൽ എടുക്കുക. ചെറുപയർ അല്ലെങ്കിൽ വൻപയർ, കടല എന്നിവ നിങ്ങൾക്ക് ഇഷ്ടമുള്ള ധാന്യങ്ങളും കുതിർത്ത് വയ്ക്കുക. (PHOTO: Youtube Screengrab)

3 / 5
കിഴങ്ങ് വർഗ്ഗങ്ങൾ ഓരോന്നും ഓരോ കപ്പ് വീതമാണ് എടുക്കുന്നതെങ്കിൽ അതിന് അരക്കപ്പ് വീതത്തിലാണ് പയർ വർഗ്ഗം എടുക്കേണ്ടത്. കൂടാതെ പച്ച ഏത്തക്ക മത്തൻ എന്നിവയും ചേർക്കാം. മഞ്ഞൾപൊടി ഉപ്പ് വെള്ളം, തേങ്ങ ചിരകിയത്, പച്ചമുളക്, ജീരകം വെളുത്തുള്ളി( ചിലർ ചേർക്കാറില്ല വേണമെങ്കിൽ മാത്രം ചേർക്കുക) വെളിച്ചെണ്ണ കടുക്.തയ്യാറാക്കുന്നതിന് ആദ്യം ധാന്യങ്ങൾ വേവിച്ചെടുക്കുക. ശേഷം എല്ലാ കിഴങ്ങുകളും തൊലി കളഞ്ഞ് നന്നായി കഴുകിയതിനുശേഷം ഇടത്തരം കഷണങ്ങളായി മുറിച്ച് വേവിച്ചെടുക്കുക. കിഴങ്ങുവർഗ്ഗങ്ങൾ മൂടി നിൽക്കുന്ന വിധത്തിൽ വേണം വെള്ളം ഒഴിക്കുവാൻ. (PHOTO: Youtube screengrab)

4 / 5
അത് വേവിച്ചു കഴിഞ്ഞാൽ അതിലെ വെള്ളം ഊറ്റി കളയുക. ശേഷം അതിലേക്ക് പച്ച ഏത്തക്ക മത്തൻ എന്നിവയും ചേർക്കുക. വേവിച്ച ധാന്യവും ചേർക്കുക ഇതിനിടയിൽ തേങ്ങ പച്ചമുളക് ജീരകം വെളുത്തുള്ളി എന്നിവ ചേർത്ത് കുറഞ്ഞ വെള്ളത്തിൽ ഒതുക്കി എടുക്കുക. 
അരച്ച് പേസ്റ്റ് ആക്കരുത്. ശേഷം ഇവ വേവിച്ചുവച്ചിരിക്കുന്ന കിഴങ്ങ് വർഗ്ഗങ്ങളിലേക്കും പച്ചക്കറികളിലേക്കും ചേർക്കുക.. തീ കുറച്ചുവെച്ച് അരപ്പിന്റെ പച്ചമണം മാറുന്നത് വരെ ഏകദേശം 5 മിനിറ്റ് തിളപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പും എരിവും ആവശ്യത്തിന് ഉണ്ടോ എന്ന് നോക്കി ക്രമീകരിക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പുഴുക്കിലേക്ക് ചേർത്ത് ഉടൻ അടച്ചു വയ്ക്കുക. രുചികരമായ കാർത്തിക പുഴുക്ക് തയ്യാർ.(PHOTO: Youtube Screengrab)

അത് വേവിച്ചു കഴിഞ്ഞാൽ അതിലെ വെള്ളം ഊറ്റി കളയുക. ശേഷം അതിലേക്ക് പച്ച ഏത്തക്ക മത്തൻ എന്നിവയും ചേർക്കുക. വേവിച്ച ധാന്യവും ചേർക്കുക ഇതിനിടയിൽ തേങ്ങ പച്ചമുളക് ജീരകം വെളുത്തുള്ളി എന്നിവ ചേർത്ത് കുറഞ്ഞ വെള്ളത്തിൽ ഒതുക്കി എടുക്കുക. അരച്ച് പേസ്റ്റ് ആക്കരുത്. ശേഷം ഇവ വേവിച്ചുവച്ചിരിക്കുന്ന കിഴങ്ങ് വർഗ്ഗങ്ങളിലേക്കും പച്ചക്കറികളിലേക്കും ചേർക്കുക.. തീ കുറച്ചുവെച്ച് അരപ്പിന്റെ പച്ചമണം മാറുന്നത് വരെ ഏകദേശം 5 മിനിറ്റ് തിളപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പും എരിവും ആവശ്യത്തിന് ഉണ്ടോ എന്ന് നോക്കി ക്രമീകരിക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പുഴുക്കിലേക്ക് ചേർത്ത് ഉടൻ അടച്ചു വയ്ക്കുക. രുചികരമായ കാർത്തിക പുഴുക്ക് തയ്യാർ.(PHOTO: Youtube Screengrab)

5 / 5