അച്ചാർ പാത്രത്തിൽ ഇത് ഒഴിച്ചു കൊടുക്കൂ! പൂപ്പൽ എന്നെന്നേക്കുമായി വിടപറയും | How to Prevent Fungus and mold in Pickles, step by step kitchen tips Malayalam news - Malayalam Tv9

Pickle Preservation Tips: അച്ചാർ പാത്രത്തിൽ ഇത് ഒഴിച്ചു കൊടുക്കൂ! പൂപ്പൽ എന്നെന്നേക്കുമായി വിടപറയും

Published: 

08 Oct 2026 | 12:41 PM

How to Prevent Fungus in Pickles: അച്ചാർ ഭരണിയുടെ മൂടി അടയ്ക്കുന്നതിന് മുൻപ് ഒരു വൃത്തിയുള്ള കോട്ടൺ തുണിയോ ബട്ടർ പേപ്പറോ വച്ച് വായ ഭാഗം കെട്ടിവയ്ക്കുന്നത് ഈർപ്പം അകത്തു കടക്കുന്നത് തടയും. ഫ്രിഡ്ജിൽ വച്ചാലും പൂപ്പൽ വരാതിരിക്കുന്നതാണ്. അഥവ പൂപ്പൽ വന്നാൽ, പൂപ്പൽ ഉള്ള ഭാഗം ഉണങ്ങിയ സ്പൂൺ കൊണ്ട് കോരിയെടുക്കുക. അതിനു ശേഷം എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഒഴിക്കുക. അച്ചാറിലെ പൂപ്പലിന് ശാശ്വത പരിഹാരമായി ചെയ്യേണ്ട എന്തെല്ലാമെന്ന് നോക്കാം.

1 / 5
വീട്ടിലുണ്ടാക്കുന്ന മാങ്ങാ അച്ചാറോ നാരങ്ങാ അച്ചാറോ ആഴ്ചകൾ കഴിയും മുൻപേ അതിൻ്റെ മുകളിൽ വെളുത്ത നിറത്തിൽ പൂപ്പൽ വന്ന് കേടായിപ്പോകുന്നത് പലരും പറയുന്ന പ്രശ്നമാണ്. എന്നാൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാതെ തന്നെ വർഷങ്ങളോളം അച്ചാർ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു ലളിതമായ വഴിയുണ്ട്. അച്ചാറിലെ പൂപ്പലിന് ശാശ്വത പരിഹാരമായി ചെയ്യേണ്ട എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: social media)

2 / 5
അച്ചാർ ഉണ്ടാക്കി ഭരണിയിലാക്കിയ ശേഷം, അതിന് മുകളിലേക്ക് ഒരു വിരൽ കനത്തിൽ നല്ലെണ്ണ ചൂടാക്കി നന്നായി തണുപ്പിച്ച ശേഷം ഒഴിച്ചു കൊടുക്കുക. അച്ചാറിലെ ഘടകങ്ങൾ എണ്ണപ്പടലത്തിന് താഴെ നിൽക്കുമ്പോൾ അന്തരീക്ഷ വായുവുമായുള്ള സമ്പർക്കം പൂർണ്ണമായി തടസ്സപ്പെടുന്നു. ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ പൂപ്പൽ ഉണ്ടാക്കുന്ന ഫംഗസുകൾക്ക് വളരാൻ സാധിക്കില്ല.

3 / 5
അച്ചാർ ഇടുന്ന ഭരണിയോ ഗ്ലാസ് ജാറോ കഴുകിയ ശേഷം വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കുക. അച്ചാർ കോരാൻ ഈർപ്പമില്ലാത്ത തടികൊണ്ടുള്ളതോ സ്റ്റീൽ കൊണ്ടുള്ളതോ ആയ സ്പൂൺ മാത്രം ഉപയോഗിക്കുക. ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചാൽ പെട്ടെന്ന് പൂപ്പൽ വരും. അച്ചാറിൽ ഉപ്പിന്റെ അളവ് കുറഞ്ഞാൽ പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്.

4 / 5
അല്പം വിനാഗിരി ചേർക്കുന്നത് അച്ചാറിന് പുളിരസം നൽകുന്നതിനോടൊപ്പം പ്രകൃതിദത്ത പ്രിസർവേറ്റീവായി പ്രവർത്തിക്കുകയും ചെയ്യും. ഓരോ തവണ അച്ചാർ എടുത്ത ശേഷവും ബാക്കിയുള്ള അച്ചാർ എണ്ണയ്ക്ക് താഴെയാക്കി അമർത്തി വയ്ക്കുക. എണ്ണ വറ്റിപ്പോയാൽ അല്പം കൂടി ചൂടാക്കി തണുപ്പിച്ച നല്ലെണ്ണ മുകളിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് എത്ര നാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കും.

5 / 5
അച്ചാർ ഭരണിയുടെ മൂടി അടയ്ക്കുന്നതിന് മുൻപ് ഒരു വൃത്തിയുള്ള കോട്ടൺ തുണിയോ ബട്ടർ പേപ്പറോ വച്ച് വായ ഭാഗം കെട്ടിവയ്ക്കുന്നത് ഈർപ്പം അകത്തു കടക്കുന്നത് തടയും. ഫ്രിഡ്ജിൽ വച്ചാലും പൂപ്പൽ വരാതിരിക്കുന്നതാണ്. അഥവ പൂപ്പൽ വന്നാൽ, പൂപ്പൽ ഉള്ള ഭാഗം ഉണങ്ങിയ സ്പൂൺ കൊണ്ട് കോരിയെടുക്കുക. അതിനു ശേഷം എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഒഴിക്കുക.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല