ഇഡ്ഡലി തട്ടിൽ ഒട്ടിപ്പിടിക്കുന്നുവോ? പഞ്ഞിപോലെ എളുപ്പത്തിൽ ഇളക്കിയെടുക്കാൻ ട്രിക്കിതാ | How to Prevent Idlis from Sticking to Mould, Kitchen Hacks for Perfect Soft Idlis Malayalam news - Malayalam Tv9

Kitchen Tips: ഇഡ്ഡലി തട്ടിൽ ഒട്ടിപ്പിടിക്കുന്നുവോ? പഞ്ഞിപോലെ എളുപ്പത്തിൽ ഇളക്കിയെടുക്കാൻ ട്രിക്കിതാ

Published: 

05 Oct 2026 | 10:50 AM

Kitchen Tips to Prevent Idlis from Sticking to Mould: ഇഡ്ഡലി തട്ടിൽ ഒട്ടിപ്പിടിക്കുന്നതും വശങ്ങൾ പൊട്ടിപ്പോകുന്നതുമാണ് അടുക്കളയിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇനി ആ പ്രശ്നമില്ല, പൂ പോലെയുള്ള ഇഡ്ഡലി രുചികരമായി മാത്രമല്ല, തട്ടിൽ ഒട്ടിപ്പിടിക്കാതെ ഭംഗിയായി ഇളക്കിയെടുക്കാനും സഹായിക്കുന്ന അഞ്ച് എളുപ്പവഴികൾ ഇതാ....

1 / 5
മാവ് ഒഴിക്കുന്നതിന് തൊട്ടുമുമ്പ് ഇഡ്ഡലി തട്ടിൽ കുറച്ച് നല്ലെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ പുരട്ടുക. ബ്രഷ് ഉപയോഗിച്ചോ വിരലുകൾ കൊണ്ടോ തട്ടിന്റെ എല്ലാ വശങ്ങളിലും എണ്ണ നന്നായി തേച്ചുപിടിപ്പിക്കുന്നത് ഇഡ്ഡലി എളുപ്പത്തിൽ വേർപെട്ടു വരാൻ സഹായിക്കും. (Image Credit source: Getty Images)

2 / 5
ഇഡ്ഡലി വെന്ത ഉടൻ തന്നെ തട്ടിൽ നിന്ന് ഇളക്കിയെടുക്കാൻ ശ്രമിക്കരുത്. അടുപ്പിൽ നിന്ന് ഇറക്കിവച്ച ശേഷം 2 മുതൽ 3 മിനിറ്റ് വരെ തട്ട് അടച്ചുവെക്കുക. ചൂട് അല്പം കുറയുമ്പോൾ മാവിലെയ ആവി ആറി ഇഡ്ഡലി തട്ടിൽ നിന്ന് സ്വയം വിട്ടുപോരും.

3 / 5
സാധാരണ ഒട്ടുമിക്ക വീടുകളിലും ചെയ്യുന്ന രീതിയാണ് പച്ചവെള്ളം തളിക്കുക എന്നത്. ഇഡ്ഡലി പാത്രത്തിന്റെ മൂടി തുറന്ന ഉടൻ തട്ടിന്റെ പിൻഭാഗത്തോ വശങ്ങളിലോ അല്പം സാധാരണ വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. ആവിയുടെ ആഘാതം കുറയുന്നതോടെ തട്ടിന്റെ അടിഭാഗത്തുനിന്ന് ഇഡ്ഡലി വളരെ പെട്ടെന്ന് ഇളകിപ്പോരും.

4 / 5
പരമ്പരാഗത ശൈലിയിൽ ഇഡ്ഡലി ഉണ്ടാക്കുന്ന രീതിയാണിത്. ഇഡ്ഡലി തട്ടിന് മുകളിൽ നനഞ്ഞ നേർത്ത കോട്ടൺ തുണി വിരിച്ച ശേഷം അതിലേക്ക് മാവ് ഒഴിക്കുക. വെന്തു കഴിയുമ്പോൾ തട്ട് കമഴ്ത്തി തുണിക്ക് മുകളിൽ അല്പം പച്ചവെള്ളം തളിച്ചു കൊടുത്താൽ തുണിയിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ പൂർണ്ണ രൂപത്തിൽ ഇഡ്ഡലി ഇളക്കിയെടുക്കാം.

5 / 5
ഇഡ്ഡലി ഇളക്കിയെടുക്കാൻ ഉപയോഗിക്കുന്ന സ്പൂണിന്റെയോ കത്തിയുടെയോ അഗ്രം തണുത്ത വെള്ളത്തിൽ മുക്കിയ ശേഷം ഇഡ്ഡലിയുടെ വശങ്ങളിലൂടെ പതുക്കെ കോരിയെടുക്കുക. ഇത് ഇഡ്ഡലിയുടെ വശങ്ങൾ മുറിഞ്ഞുപോകാതെ ഭംഗിയോടെ കിട്ടാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
വെളുത്തുള്ളി തൊലി വേഗത്തിൽ കളയാൻ 5 എളുപ്പവഴികൾ
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്