ആഘോഷങ്ങൾ നല്ലത്! പടക്കം പൊട്ടിക്കുമ്പോഴുള്ള പുകയിൽ നിന്ന് കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം? | How to protect kids and new born from festival Post-Fireworks Smog, Tips for parents to preserve your child Malayalam news - Malayalam Tv9

Fireworks Safety For Kids: ആഘോഷങ്ങൾ നല്ലത്! പടക്കം പൊട്ടിക്കുമ്പോഴുള്ള പുകയിൽ നിന്ന് കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം?

Updated On: 

06 Oct 2025 19:48 PM

Protect Kids From Post-Fireworks Smog: കുട്ടികളെ പടക്കവുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. ഉയർന്നശബ്ദം പലപ്പോഴും കേൾവിത്തകരാറുകൾക്ക് കാരണമാകാറുണ്ട്. ചിലത് താത്കാലിക പ്രശ്‌നങ്ങളാവാം. എന്നാൽ മറ്റുചിലപ്പോൾ സ്ഥിരമായ തകരാറുകൾക്കും കാരണമാകാറുണ്ട്.

1 / 5വരാനിരിക്കുന്നത് വലിയ ആഘോഷങ്ങളുടെ നിമിഷങ്ങളാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഷോഷം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടെങ്ങുമുള്ളവർ. നിറങ്ങളും ദീപങ്ങളും ലൈറ്റുകളും പടക്കം പാട്ടിക്കലും എന്നിങ്ങനെ ആഘോഷങ്ങൾ പലതരത്തിലാണ്. എന്നാൽ ആഘോഷങ്ങൾക്ക് ശേഷമുള്ള അന്തരീക്ഷം അത്ര നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. (Image Credits: Unsplash)

വരാനിരിക്കുന്നത് വലിയ ആഘോഷങ്ങളുടെ നിമിഷങ്ങളാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഷോഷം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടെങ്ങുമുള്ളവർ. നിറങ്ങളും ദീപങ്ങളും ലൈറ്റുകളും പടക്കം പാട്ടിക്കലും എന്നിങ്ങനെ ആഘോഷങ്ങൾ പലതരത്തിലാണ്. എന്നാൽ ആഘോഷങ്ങൾക്ക് ശേഷമുള്ള അന്തരീക്ഷം അത്ര നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. (Image Credits: Unsplash)

2 / 5

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സാധാരണമാണ്. പടക്കം പൊട്ടിച്ചതിന് ശേഷമുള്ള അന്തരീക്ഷം വിഷാംശമുള്ള പുകമഞ്ഞുകൊണ്ട് മൂടിയതായിരിക്കും. വായുവിന്റെ മോശം ഗുണനിലവാരം എല്ലാവരെയും ബാധിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവരുടെ ശ്വാസകോശവും പ്രതിരോധശേഷിയും വളരെ ദുർബലമാണ്. (Image Credits: Unsplash)

3 / 5

ചെറിയ കുഞ്ഞുങ്ങളിൽ ഇത്തരം ദോഷകരമായ വാതകങ്ങൾ ശ്വാസകോശത്തെ മാത്രമല്ല അവരുടെ കണ്ണുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മുതിർന്നവരിൽ ഉണ്ടാകുന്നതിൻ്റെ നാലിരട്ടി ദോശഫലങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളിൽ അനുഭവപ്പെടുന്നത്. അണുബാധകളെ ചെറുക്കാനുള്ള പൂർണ്ണ ശേഷി അവർക്കില്ല. ഇത്തരം വിഷവസ്തുക്കൾ ശ്വാസനാളത്തിൽ പറ്റിപ്പിടിച്ച് പിന്നീട് അണുബാധയുണ്ടാകുന്നു. (Image Credits: Unsplash)

4 / 5

അതിനാൽ പുകമഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ കുഞ്ഞുങ്ങളെ വീടിനുള്ളിൽ തന്നെ തുടരാൻ അനുവ​ദിക്കുക. എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തുക, പുകയുള്ള സ്ഥലങ്ങളിലെ സമ്പർക്കം പൂർണമായും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. (Image Credits: Unsplash)

5 / 5

കുട്ടികളെ പടക്കവുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. ഉയർന്നശബ്ദം പലപ്പോഴും കേൾവിത്തകരാറുകൾക്ക് കാരണമാകാറുണ്ട്. ചിലത് താത്കാലിക പ്രശ്‌നങ്ങളാവാം. എന്നാൽ മറ്റുചിലപ്പോൾ സ്ഥിരമായ തകരാറുകൾക്കും കാരണമാകാറുണ്ട്. അതിനാൽ പടക്കം പൊട്ടുമ്പോൾ ചുരുങ്ങിയത് 50 അടി അകലമെങ്കിലും മാറി നിൽക്കാൻ ശ്രമിക്കണം. പടക്കം പൊട്ടുമ്പോൾ കുട്ടികളുടെ ചെവി പൊത്തിപ്പിടിക്കുന്നത് നല്ലതായിരിക്കും. (Image Credits: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും