ക്ലീനറുകൾ വേണ്ട, ഓവൻ പുതുപുത്തനാക്കാൻ ചെറുനാരങ്ങ മതി | How to Remove Bad Smells from an Oven Without Chemicals Using Lemon Malayalam news - Malayalam Tv9

Kitchen Hacks: ക്ലീനറുകൾ വേണ്ട, ഓവൻ പുതുപുത്തനാക്കാൻ ചെറുനാരങ്ങ മതി

Updated On: 

22 Nov 2026 | 07:45 PM

Kitchen Tips to Remove Bad Smells from an Oven: പലരും കെമിക്കൽ ക്ലീനറുകളെയാണ് ഓവ‍നിലെ ദു‌‍ർ​​ഗന്ധം മാറ്റാൻ ആശ്രയിക്കാറുള്ളത്. എന്നാൽ ഭക്ഷണം പാകം ചെയ്യുന്ന ഉപകരണത്തിൽ കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിന് എന്താണ് പരിഹാരം?

1 / 5
അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന ഉപകരണമാണ് ഓവൻ. ബേക്കിംഗും റോസ്റ്റിംഗും ഗ്രില്ലിംഗുമൊക്കെ കഴിയുമ്പോൾ ഓവന്റെ ഉൾവശത്ത് ഭക്ഷണാവശിഷ്ടങ്ങളും എണ്ണയും പറ്റിപ്പിടിച്ച് ദുർഗന്ധം ഉണ്ടാകുന്നത് സാധാരണമാണ്. പലരും കടകളിൽ നിന്നും ലഭിക്കുന്ന വീര്യം കൂടിയ കെമിക്കൽ ക്ലീനറുകളെയാണ് ഇതിനായി ആശ്രയിക്കാറുള്ളത്. എന്നാൽ ഭക്ഷണം പാകം ചെയ്യുന്ന ഉപകരണത്തിൽ കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. (Image Credit source: Getty Images)

2 / 5
ഇതിന് ഏറ്റവും എളുപ്പമായ പരിഹാരമാണ് ചെറുനാരങ്ങ. വീര്യം കൂടിയ കെമിക്കലുകളില്ലാതെ തന്നെ ഓവനിലെ ദുർഗന്ധം അകറ്റാനും ഉൾവശം വൃത്തിയാക്കാനും ചെറുനാരങ്ങയിലെ സിട്രിക് ആസിഡും സ്വാഭാവിക സുഗന്ധവും സഹായിക്കുന്നു.

3 / 5
ചെറുനാരങ്ങ പകുതിയായി മുറിക്കുക. നീര് പിഴിഞ്ഞെടുത്ത ശേഷം നാരങ്ങാ കഷ്ണങ്ങളും നീരും ഓവനിൽ വയ്ക്കാവുന്ന പാത്രത്തിലെ വെള്ളത്തിൽ ചേർക്കാം. ഈ പാത്രം ഓവനിനുള്ളിൽ വയ്ക്കുക. ഓവൻ ഓൺ ചെയ്ത് കുറഞ്ഞത് ഇടത്തരം ചൂടിൽ, ഏകദേശം 180°C–200°C അല്ലെങ്കിൽ നിർദ്ദേശാനുസരണം 15–20 മിനിറ്റ് നേരം വയ്ക്കുക.

4 / 5
വെള്ളം തിളച്ചുണ്ടാകുന്ന നീരാവി ഓവന്റെ ഉൾവശത്തെ ദുർഗന്ധത്തെയും കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെയും അയവുള്ളതാക്കാൻ സഹായിക്കും. സമയം കഴിഞ്ഞാൽ ഓവൻ ഓഫ് ചെയ്ത് വാതിൽ ചെറുതായി തുറന്നുവച്ച് ഉള്ളിലെ ചൂടും ആവിയും കുറയാൻ അനുവദിക്കുക.

5 / 5
ഓവൻ തണുത്ത ശേഷം നനവുള്ള മൃദുവായ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് ഉൾവശം തുടച്ചെടുക്കുക. അഴുക്കുകൾ എളുപ്പത്തിൽ മാറിക്കിട്ടും. ശേഷം ഉണങ്ങിയ തുണി കൊണ്ട് ഒരിക്കൽ കൂടി തുടയ്ക്കാം. ഓവൻ പൂർണ്ണമായും തണുത്തതിനു ശേഷമേ കൈകൊണ്ട് തുടയ്ക്കാവൂ.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി