എത്ര സോപ്പിട്ട് കഴുകിയാലും മീൻ മണം പോകുന്നില്ലേ?പരിഹാരമിതാ | How to Remove Fish Smell from Hands Naturally, Best Kitchen Hacks Malayalam news - Malayalam Tv9

Kitchen Tips: എത്ര സോപ്പിട്ട് കഴുകിയാലും മീൻ മണം പോകുന്നില്ലേ?പരിഹാരമിതാ

Updated On: 

10 Oct 2026 | 10:57 AM

Kitchen Tips To Get Rid of Fish Smell: മീൻ കറി വെക്കുകയോ, വൃത്തിയാക്കുകയോ ചെയ്ത ശേഷം നമ്മുടെ കൈകളിൽ ആ മണം കുറച്ചു നേരത്തേക്ക് തങ്ങിനിൽക്കുന്നത് ഒരു സാധാരണ അനുഭവമാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ പൂർണ്ണമായി മാറാറില്ല.

1 / 5
മീൻ കറി വെക്കുകയോ, വൃത്തിയാക്കുകയോ ചെയ്ത ശേഷം നമ്മുടെ കൈകളിൽ ആ മണം കുറച്ചു നേരത്തേക്ക് തങ്ങിനിൽക്കുന്നത് ഒരു സാധാരണ അനുഭവമാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ ഈ 'മീൻ ഗന്ധം' പൂർണ്ണമായി മാറാറില്ല. മീനിലെ ചില പ്രത്യേകതരം എണ്ണകളും സംയുക്തങ്ങളുമാണ് ഈ ദുർഗന്ധത്തിന് കാരണം. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും അടുക്കള ജോലികൾക്കു ശേഷം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. (Image Credit source: Getty Images)

2 / 5
മീനുകളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് ട്രൈമീഥൈലമൈൻ ഓക്സൈഡ്. മീൻ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോഴും അതിലെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലവും ഇത് ട്രൈമീഥൈലമൈൻ (TMA) ആയി മാറുന്നു. രൂക്ഷമായ മീൻ മണത്തിന് പ്രധാന കാരണം ഈ രാസവസ്തുവാണ്.

3 / 5
എന്നാൽ ഇനി ആ പ്രശ്നമില്ലാ. രാസവസ്തുക്കളോ സോപ്പോ ഉപയോഗിക്കാതെ തന്നെ കൈകളിലെ മീൻ മണം ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. അതിൽ ആദ്യത്തേതാണ് കാപ്പിപ്പൊടി. മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മീൻ മണം പെട്ടെന്ന് മാറും.

4 / 5
അതുപോലെ, നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം ആ തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം പൂർണ്ണമായി മാറിക്കിട്ടും. കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും ദുർഗന്ധം അകറ്റാം.

5 / 5
പുതിന ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ മീൻ ഗന്ധം അതിവേഗം ഇല്ലാതാക്കാം. സോപ്പിട്ട് കഴുകിയ ശേഷം അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുത്താലും കൈകൾക്ക് നല്ല സുഗന്ധം ലഭിക്കും. ഇത്തരം പൊടിക്കൈകളിലൂടെ കൈയിലെ മീൻ മണം അതിവേഗം മാറ്റാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ