മോതിരം വിരലിൽ കുടുങ്ങിയിൽ, എടുക്കാൻ ചെയ്യേണ്ട എളുപ്പ വഴി
സാധാരണ പലർക്കും സംഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്തരത്തിൽ മോതിരം വിരലിൽ കുടുങ്ങുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ആശുപത്രിയിൽ പോകാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. കയ്യിൽ നീര് കൂടുകയോ, മരവിപ്പ് പോലുള്ളവ തോന്നുകയോ ചെയ്താൽ ഉടൻ ആശുപത്രിയിൽ എത്തുക. മോതിരം വൃത്തിയായി സൂക്ഷിക്കാനും, ഇടയിൽ രാത്രിയിലും മറ്റും ഊരാനും ശ്രദ്ധിക്കാം. കൃത്യമായ അളവിൽ തന്നെയാണ് മോതിരം വാങ്ങിയത് എന്നും ഉറപ്പാക്കണം.

മോതിരം വിരലിൽ കുടുങ്ങുന്ന സാഹചര്യങ്ങളിൽ അത് ശക്തിയായി വലിച്ചൂരാനോ, എടുക്കാനോ ശ്രമിക്കാതിരിക്കുക. കൈ ഉയർത്തിപ്പിടിച്ച് വിരലിലെ നീര് കുറക്കാൻ ആദ്യം ശ്രമിക്കണം. രക്തയോട്ടം വിരലിലേക്ക് കുറയുമ്പോൾ നീരിൽ കുറവ് വരും.

തണുത്ത വെള്ളത്തിലേക്ക് നിങ്ങളുടെ വിരൽ മുക്കി വെയ്ക്കുന്നതും നല്ലതാണ്. വിരലിലെ നീരിന് ഇതുവഴി ശമനം ഉണ്ടാകും. ഒപ്പം തന്നെ മോതിരം അയയുകയും ചെയ്യും. നേരിട്ട് ഐസ് വിരലിൽ വെക്കുന്നത് ഒഴിവാക്കണം. ഇതും നല്ലതാണ്.

സോപ്പുവെള്ളം പതയോട് കൂടി, അല്ലെങ്കിൽ വെളിച്ചെണ്ണ, മോസ്ച്യുറൈസൻ എന്നിവ വിരലിൽ പുരട്ടുന്നത് മോതിരം ഊരാൻ സഹായമാകും. ഇതിന് അൽപ്പം സാവകാശം കൂടി വേണം. അതല്ലെങ്കിൽ നൂൽ മോതിരത്തിന് ഉള്ളിലൂടെ കടത്തി ബാക്കി വിരലിൻ്റെ അറ്റം വരെ ചുറ്റിപ്പിടിക്കാം കെട്ട് മുറുകാൻ പാടില്ല. നൂൽ അഴിക്കുമ്പോൾ മോതിരം പതിയെ ലൂസാകും.

ജ്വല്ലറി, ആശുപത്രി എന്നിവിടങ്ങളിൽ റിംഗ് കട്ടർ ഉപയോഗിച്ചും മോതിരം മുറിച്ചു മാറ്റാറുണ്ട്. നമ്മുടേതായ രീതികൾ ഫലം കാണാതിരുന്നാൽ ഇവരെയും ആശ്രയിക്കാം. അഗ്നിരക്ഷാസേനയുടെ സഹായവും ഇതിൽ തേടാവുന്നതാണ്.കയ്യിൽ നീര് കൂടുകയോ, മരവിപ്പ് പോലുള്ളവ തോന്നുകയോ ചെയ്താൽ ഉടൻ ആശുപത്രിയിൽ എത്തുക.

മോതിരം വൃത്തിയായി സൂക്ഷിക്കുകയും, ഇടയിൽ രാത്രിയിലും മറ്റും ഊരാനും ശ്രദ്ധിക്കണം. മോതിരം വാങ്ങുമ്പോൾ കൃത്യമായ അളവിൽ തന്നെയാണത് എന്നും ഉറപ്പാക്കണം. ഇത്തരം കാര്യങ്ങളൊക്കെയെും ശ്രദ്ധിച്ചാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം