2028 വരെ മകരം ഉൾപ്പെടെ രാശിക്കാരെ ആർക്കും തകർക്കാനാകില്ല! 18 വർഷങ്ങൾക്ക് ശേഷം കേതു കർക്കടകത്തിലേക്ക്
നിലവിൽ കേതു ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 5ന് അതിന്റെ രാശി മാറ്റുന്നു.കേതുവിന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.ഈ രാശികളുടെ ഭാഗ്യം പ്രകാശിക്കുകയും ജീവിതത്തിൽ പുരോഗതിക്കുള്ള പാതകൾ തുറക്കുകയും ചെയ്യും. അതിനുപുറമേ കേതുവിന്റെ അനുഗ്രഹത്താൽ നല്ല പേരും പ്രശസ്തിയും ലഭിക്കാനുള്ള സാധ്യതയും കാണുന്നു. യഥാർത്ഥത്തിൽ അടുത്ത 18 മാസത്തേക്ക് ഈ രാശിക്കാർക്ക് എന്തു തന്നെ പ്രശ്നങ്ങൾ വന്നാലും അതിൽ നിന്നും രക്ഷപ്പെട്ടു മുന്നോട്ട്...........
ജ്യോതിഷത്തിൽ നവഗ്രഹങ്ങളിൽ കേതുവിനെ ഒരു നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. ഈ കേതു മറ്റ് ഗ്രഹങ്ങളെപ്പോലെ എല്ലായ്പ്പോഴും നേർരേഖയിൽ സഞ്ചരിക്കില്ല. എന്നാൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ ഇത് 18 മാസം വരെ ഒരു രാശിയിൽ തന്നെ തുടരും. നിലവിൽ കേതു ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 5ന് അതിന്റെ രാശി മാറ്റുന്നു. ഈ സംക്രമണ സമയത്ത് കേതുചന്ദ്രന്റെ കർക്കടക രാശിയിലേക്ക് പ്രവേശിക്കും കേതു ഈ കർക്കടക രാശിയിൽ നിന്ന് ഏകദേശം 18 വർഷം പിന്നോട്ടു നീങ്ങും. അതിനാൽ കേതുവിന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.
പ്രത്യേകിച്ച് ഈ രാശികളുടെ ഭാഗ്യം പ്രകാശിക്കുകയും ജീവിതത്തിൽ പുരോഗതിക്കുള്ള പാതകൾ തുറക്കുകയും ചെയ്യും. അതിനുപുറമേ കേതുവിന്റെ അനുഗ്രഹത്താൽ നല്ല പേരും പ്രശസ്തിയും ലഭിക്കാനുള്ള സാധ്യതയും കാണുന്നു. യഥാർത്ഥത്തിൽ അടുത്ത 18 മാസത്തേക്ക് ഈ രാശിക്കാർക്ക് എന്തു തന്നെ പ്രശ്നങ്ങൾ വന്നാലും അതിൽ നിന്നും രക്ഷപ്പെട്ടു മുന്നോട്ട് നീങ്ങാനുള്ള സാധ്യതകൾ തുറന്നുവരും. ആ തലത്തിൽ ഇവർ ശക്തരായി മാറും. ഇതിന് 18 വർഷത്തിനുശേഷം കേതു കർക്കിടകത്തിലേക്ക് നീങ്ങുന്നത് മൂലം ഏതൊക്കെ രാശിക്കാർക്ക് ആണ് ഗുണകരം എന്ന് നോക്കാം.
ALSO READ:ഡിസംബർ തുടക്കത്തിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം
മകരം
കേതു മകരം രാശിയുടെ ഏഴാം ഭാവത്തിലേക്കാണ് നീങ്ങുന്നത് ഈ രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിങ്ങളുടെ ജീവിതത്തിൽ പുതിയ ആളുകളെ കണ്ടുമുട്ടും. ഈ പുതിയ സൗഹൃദത്തിലൂടെ ഒരു പുതിയ ബിസിനസ് ആരംഭിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ ആ പുതിയ സൗഹൃദത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാകാം.
കർക്കടകം
കേതു കർക്കടകത്തിന്റെ ഒന്നാം ഭാവത്തിൽ നീങ്ങുന്നു. ഇത് ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. കൂടാതെ എല്ലാ ജോലിയിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്നതിന്റെ പൂർണ്ണ ഫലങ്ങൾ ഉണ്ടാകും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും അഭിനന്ദനം ലഭിക്കും. കഠിനാധ്വാനത്തിന്റെ പ്രതിഫലം ഈ കാലയളവിൽ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്തും നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നല്ല ജോലി അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. ഇവരുടെ കരിയറിൽ നല്ല പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ദീർഘകാലമായിട്ടുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. നല്ല സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത കാണുന്നു. ദമ്പതികൾക്ക് ഇടയിൽ സ്നേഹവും അടുപ്പവും വർധിക്കാനുള്ള സാധ്യത കാണുന്നു.
ചിങ്ങം
കേതു ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നു. ഇത് ഈ രാശിക്കാർക്ക് പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ നൽകും. ജീവിതത്തിൽ നിങ്ങൾ നിരവധി പുതിയ ആളുകളെ കാണും. ഈ ആളുകളുടെ സൗഹൃദം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. നിങ്ങൾ ഇതിനോടകം എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൽനിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം ചിലർക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)
ENGLISH SUMMARY
Currently, Ketu is transiting through the sign of Leo (Simha Rashi). In this context, it will shift signs on December 5th. During this transition, Ketu will enter Cancer (Karkataka Rashi) a sign ruled by the Moon and will move backward through the zodiac. Consequently, this transit of Ketu will prove to be very favorable for individuals of certain zodiac signs.