AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Innova Hycross Facelift: വില 19.59 ലക്ഷം മുതൽ, 22.5 കിലോമീറ്റർ മൈലേജ്! ഇന്നോവ ഹൈക്രോസ് ഫേസ്ലിഫ്റ്റ് എത്തി

അങ്ങനെ ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരുന്ന മറ്റൊരു വാഹന ലോഞ്ച് കൂടി സംഭവിച്ചിരിക്കുന്നു. ഇന്നോവ ഹൈക്രോസ് (Innova Hycross) ഫേസ് ലിഫ്റ്റ് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. 19.59 ലക്ഷമാണ് വാഹത്തിന്റെ എക്സ്-ഷോറൂം പ്രാരംഭ വില വരുന്നത്. ഫ്ലെക്സ്-ഫ്യൂവൽ ഉപയോഗിക്കാൻ കഴിയുന്ന 'സ്ട്രോങ്ങ് ഹൈബ്രിഡ്' പവർട്രെയിനാണ് ഈ മോഡലിൽ വരുന്നത്.

Amal KV
Amal KV | Published: 25 Nov 2026 | 10:02 PM
E85 എഥനോൾ ഇന്ധനത്തിൽ  പ്രവർത്തിക്കാൻ ശേഷിയുള്ള ചുരുക്കം ചില വാഹനങ്ങളിൽ ഒന്നായി ഫ്ലെക്സ്-ഫ്യൂവൽ  ഹൈബ്രിഡ് ഇന്നോവ ഹൈക്രോസ് മാറുന്നു. മാരുതി സുസുക്കി വാഗൺആർ (WagonR) ആണ് ഇതിന് മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടെ E85 സപ്പോർട്ടിം​ഗ് ഫ്യുവൽ. (Image Credit Source Toyota Website)

1 / 5
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റ്:വേരിയന്റ് തിരിച്ചുള്ള വിലകൾ ഇങ്ങനെയാണ് വരുന്നത് G-19.99 ലക്ഷം, GX - 19.59 ലക്ഷം,VX- 28.79, ZX- 31.99 എന്നിങ്ങനെയാണ് വാഹനത്തിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. ഓരോ പ്രദേശവും അനുസരിച്ച് വാഹനത്തിന്റെ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

2 / 5
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റിന്റെ ഡിസൈനിൽ സ്റ്റൈലിംഗിൽ വരുത്തിയ ഭൂരിഭാഗം മാറ്റങ്ങളും വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ് സംഭവിച്ചിരിക്കുന്നത്. മുൻവശത്ത്, ടൊയോട്ട ടൈസറിലേതിന് സമാനമായ DRL സിഗ്നേച്ചറുകളോട് കൂടിയ പുതിയ LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നു.  ടൊയോട്ട ഹൈലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻലെറ്റുകളോട് കൂടിയ ഗ്രില്ലും നൽകിയിട്ടുണ്ട്.

3 / 5
 ക്യാബിനിൽ ഇപ്പോൾ വലുപ്പമേറിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. കൂടാതെ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും വെന്റിലേഷനും ഉള്ള 8-വേ പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, പവേർഡ് ഓട്ടോമൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, സബ്‌വൂഫറുകളോട് കൂടിയ 9-സ്പീക്കർ ജെബിഎൽ (JBL) സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചേഴ്സാണ് എടുത്ത് പറയേണ്ടത്.

4 / 5
E85 ഇന്ധനവുമായി പ്രവർത്തിക്കാൻ കഴിയുന്ന 'ഫ്ലെക്സ്-ഫ്യൂവൽ സ്ട്രോങ്ങ് ഹൈബ്രിഡ്' എൻജിനാണ് ഇതിലുള്ളത്. ടൊയോട്ടയുടെ ഹൈബ്രിഡ് സംവിധാനവും ഇ-സിവിടി (e-CVT) ട്രാൻസ്മിഷനും ചേർന്ന 2.0 ലിറ്റർ എൻജിനാണ് വാഹനത്തിൽ‌ ഉപയോഗിച്ചിരിക്കുന്നത്.  22.58 kmpl ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5 / 5
Follow Us