AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restriction: രാഷ്ട്രപതിയുടെ സന്ദർശനം; എറണാകുളത്ത് സെപ്റ്റംബർ 27ന് ഗതാഗത നിയന്ത്രണം

President Droupadi Murmu Kalady Visit, Traffic Restrictions: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് നിയന്ത്രണം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നതുവരെ കാഞ്ഞൂർ ഭാഗത്ത് നിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കും. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതാണ്.

Traffic Restriction: രാഷ്ട്രപതിയുടെ സന്ദർശനം; എറണാകുളത്ത് സെപ്റ്റംബർ 27ന് ഗതാഗത നിയന്ത്രണം
ദ്രൗപദി മുർമുImage Credit source: PTI
Nithya Vinu
Nithya Vinu | Published: 26 Nov 2026 | 09:28 AM

എറണാകുളം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് എറണാകുളത്ത് നാളെ, (സെപ്റ്റംബർ 27) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് നിയന്ത്രണം. രാവിലെ 9.30 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നതുവരെ കാഞ്ഞൂർ ഭാഗത്ത് നിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതാണ്.

രാഷ്ട്രപതി നാളെ കാലടിയിൽ

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11 മണിയോടെ എത്തുകയും, 25 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിക്കുകയും ചെയ്യും. ശ്രീരാദ ക്ഷേത്രത്തിലും ആര്യാംബ സമാധിയിലും ശക്തി ഗണപതിയെയും ദർശിച്ച്, ശ്രീശങ്കര സന്നിധിയിൽ എത്തുകയും ശ്രീശങ്കരാചാര്യ സ്വാമികൾക്ക് പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യും.

ALSO READ: കാരണമെന്ത്‌? ഇന്നലെ വരാതിരുന്നത് 23000 പേർ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വമ്പൻ ഇടിവ്

ഗതാഗത നിയന്ത്രണങ്ങൾ

  1. തൃശ്ശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വലിയ ഭാരവാഹനങ്ങൾ ആലുവ വഴി പോകേണ്ടതാണ്.
  2. പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് കാലടി വഴി സഞ്ചരിച്ച് മരോട്ടിച്ചോട് ജംഗ്ഷനിൽ എത്തി ഇടതുവവശം തിരിഞ്ഞ് മഞ്ഞപ്ര റോഡ് വഴിയോ അല്ലെങ്കിൽ അങ്കമാലി ടി ബി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര നടുവട്ടം നീലീശ്വരം മലയാറ്റൂർ കോടനാട് പാലം വഴി പെരുമ്പാവൂർ പോകേണ്ടതാണ്.
  3. മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ , ചന്ദ്രപ്പുര വഴി അങ്കമാലിക്ക് പോകേണ്ടതാണ്
  4. പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം വല്ലം കടവ് പാലം പുതിയേടം ജംഗ്ഷൻ ചൊവ്വര കൂടി ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്
  5. കോതമംഗലം, മുവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന വലിയ ഭാര വാഹനങ്ങൾ പെരുമ്പാവൂർ ആലുവ കെ.എസ്. ആർ.ടി.സി റോഡിലൂടെ സഞ്ചരിച്ച് ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്
  6. ചൊവ്വര കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ കാഞ്ഞൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ട്
    തിരിഞ്ഞ് പുതിയേടം ജംഗ്ഷൻ ,പാറപ്പുറം വഴി പെരുമ്പാവൂർക്ക് പോകേണ്ടതാണ്
  7. കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം വി വി ഐ പി മൂവ്മെൻ്റ് കഴിയുന്നതുവരെ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി.

English Summary:

Traffic restrictions will be imposed in Kalady, Ernakulam district, from 9:30 AM on November 27 in connection with President Droupadi Murmu’s visit to the Adi Shankara Janmabhoomi Temple. Vehicles coming from Malayattoor and Perumbavoor will also have to follow designated diversion routes.

Follow Us