AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Home Composting: അടുക്കള മാലിന്യം എങ്ങനെ കമ്പോസ്റ്റാക്കാം? ഒട്ടും പണിപ്പെടേണ്ട, ലളിതമായ മാർഗ്ഗം ഇതാ!

Easy DIY Compost Guide for Gardeners: ടുക്കളയിലെയും പറമ്പിലെയും ജൈവമാലിന്യങ്ങളെ മണ്ണുപോലെയാക്കി മികച്ച വളമാക്കി മാറ്റുന്ന കമ്പോസ്റ്റിംഗിനെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ഇത് ചെയ്ത് തുടങ്ങാൻ ആളുകൾക്ക് ചെറിയ മടി ഉണ്ട്. കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നാമെങ്കിലും, ഇത് വളരെ ലളിതമായി വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. കംപോസ്റ്റ് ചെടികൾക്ക് വളമായി ഉപയോഗിക്കുന്നതിലൂടെ മണ്ണിൻ്റെ ഈർപ്പം നിലനിർത്താനും ഗുണനിലവാരം വർധിപ്പിക്കാനും സഹായിക്കും. മാലിന്യം പറമ്പിൽ കുന്നുകൂടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യാം.

Sumeesh T Unneen
Sumeesh T Unneen | Published: 01 Nov 2026 | 05:50 PM
നമ്മുടെ വീടുകളിൽ ദൈനംദിനമുണ്ടാകുന്ന മാലിന്യങ്ങൾ അതായത് പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികൾ, കേടായ പഴങ്ങൾ, കാപ്പിപ്പൊടി, ചായച്ചണ്ടി, മുട്ടത്തോട് തുടങ്ങിയവയെല്ലാം കമ്പോസ്റ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരം മാലിന്യങ്ങൾക്ക് പുറമെ നമ്മുടെ പറമ്പിൽ നിന്നും ലഭിക്കുന്ന കരിയിലകൾ, ഉണങ്ങിയ പുല്ല്, കടലാസുകൾ, കാർഡ്ബോർഡ് കഷ്ണങ്ങൾ, മരപ്പൊടി തുടങ്ങിയവയും കമ്പോസ്റ്റിനായി ഉപയോഗിക്കാം. ഇവ കൃത്യമായ അളവിൽ ചേരുന്നതോടെ അടുക്കളത്തോട്ടങ്ങക്കിലും പൂന്തോട്ടങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന മികച്ച ജൈവ വളം തന്നെ രൂപപ്പെടും. (Image Credit source: Unsplash)

1 / 5
എല്ലാത്തരം മാലിന്യങ്ങളും കമ്പോസ്റ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാൻ സാധിക്കില്ല എന്നത് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. പ്രധാനമായും ഇറച്ചി, മീൻ എന്നിവയുടെ അവശിഷ്ടങ്ങൾ, പാലുൽപ്പന്നങ്ങൾ, പാചകത്തിന് ഉപയോഗിച്ച എണ്ണ, വളർത്തുമൃഗങ്ങളുടെ വിസർജ്യങ്ങൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇവ കമ്പോസ്റ്റിൽ ചേർത്താൽ വലിയ രീതിയിൽ ദുർഗന്ധമുണ്ടാകാൻ കാരണമാകും. മാത്രമല്ല, ഇത് എലികളെയും മറ്റ് ദോഷകരമായ പ്രാണികളെയും പെട്ടെന്ന് ആകർഷിക്കുകയും ചെയ്യും.

2 / 5
കമ്പോസ്റ്റ് ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുൻപായി ഭാഗികമായി തണൽ ലഭിക്കുന്നതും വെള്ളം കെട്ടിക്കിടക്കാത്തതുമായ ഒരു സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ വളർത്തുമൃഗങ്ങളുടെയും മറ്റ് ജീവികളുടെയും ശല്യമില്ലാത്ത സുരക്ഷിതമായ ഒരിടം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഏകദേശം മൂന്ന് അടി വീതിയും ഉയരവുമുള്ള കുഴിയോ അല്ലെങ്കിൽ പ്രത്യേക കമ്പോസ്റ്റ് ബിന്നുകളോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

3 / 5
കമ്പോസ്റ്റ് ബിന്നിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ പച്ചക്കറി അവശിഷ്ടങ്ങൾ പോലുള്ള മാലിന്യങ്ങളും ഉണങ്ങിയ ഇലകളും കമ്പുകളും ഒന്നിടവിട്ട ലെയറുകളായി നിക്ഷേപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് മാലിന്യങ്ങൾ വളരെ വേഗത്തിൽ അഴുകാൻ സഹായിക്കും. അതോടൊപ്പം കമ്പോസ്റ്റിനുള്ളിലെ ഈർപ്പം എപ്പോഴും നിലനിർത്താനായി ഓരോ ലെയറിലും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളം അമിതമായി കെട്ടിക്കിടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
മാലിന്യങ്ങൾ വേഗത്തിൽ അഴുകുന്നതിനായി നാല് മുതൽ ഏഴ് ദിവസത്തിലൊരിക്കൽ കമ്പോസ്റ്റ് നന്നായി ഇളക്കിക്കൊടുക്കേണ്ടതുണ്ട്. കമ്പോസ്റ്റിനുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് പൂർണ്ണമായി അഴുകി കറുത്ത നിറത്തിലുള്ള മണ്ണുപോലെയായി മാറും. യാതൊരു ദുർഗന്ധവുമില്ലാത്ത ഈ  ജൈവവളം നിങ്ങളുടെ പൂന്തോട്ടത്തിലും കൃഷിയിടത്തിലും ചെടികൾക്കായി ഉപയോഗിക്കാവുന്നതാണ്.

5 / 5
Follow Us