മുറ്റത്തോ ടെറസിലോ ഒരിത്തിരി സ്ഥലം ഉണ്ടോ? ഡ്രാഗൺ ഫ്രൂട്ട് വളർത്തി ലാഭം കൊയ്താലോ... | How to Start Dragon Fruit Farming, Soil, Climate, and Planting Requirements Malayalam news - Malayalam Tv9

Dragon Fruit: മുറ്റത്തോ ടെറസിലോ ഒരിത്തിരി സ്ഥലം ഉണ്ടോ? ഡ്രാഗൺ ഫ്രൂട്ട് വളർത്തി ലാഭം കൊയ്താലോ…

Updated On: 

12 Jun 2026 | 02:00 PM

How to Start Dragon Fruit Farming: ഇന്ന് നിരവധി മലയാളികൾ തങ്ങളുടെ വീട്ടുമുറ്റത്തും ടെറസിലും ഡ്രാഗൺ ഫ്രൂഡ് വളർത്താറുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. ഡ്രാഗൺ ഫ്രൂട്ട് കൃഷി എങ്ങനെ എളുപ്പത്തിൽ കൃത്യമായി ചെയ്യാമെന്ന് നോക്കിയാലോ....

1 / 5
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു പരിഷ്കാരി ഫലമാണ് ഡ്രാഗൺ ഫ്രൂഡ്. ഇന്ന് നിരവധി മലയാളികൾ തങ്ങളുടെ വീട്ടുമുറ്റത്തും ടെറസിലും ഡ്രാഗൺ ഫ്രൂഡ് വളർത്താറുണ്ട്. നല്ല രുചിയും ആരോഗ്യഗുണങ്ങളുമുള്ള ഇവ ഉയർന്ന വരുമാനവും നേടി തരും. ഡ്രാഗൺ ഫ്രൂട്ട് കൃഷി എങ്ങനെ ചെയ്യണമെന്ന് നോക്കിയാലോ.... (Image Credit source: Getty Images)

2 / 5
20-30°C (68-86°F) വരെയുള്ള താപനിലയാണ് ഡ്രാഗൺ ഫ്രൂട്ട് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അതുപോലെ നല്ല നീർവാർച്ചയുള്ള  മണൽ കലർന്ന മണ്ണാണ് ഏറ്റവും അനുയോജ്യം. ചെടിയുടെ ചുവട്ടിൽ ഒരുകാരണവശാലും വെള്ളം കെട്ടിക്കിടക്കരുത്.

3 / 5
വെള്ളം കെട്ടിനിൽക്കുന്നത് വേര് ചീഞ്ഞുപോകാൻ കാരണമാകും.  ചരിവുള്ള പ്രദേശങ്ങളോ തറനിരപ്പിൽ നിന്ന് ഉയർത്തിയ തടങ്ങളോ ആണ്  നല്ലത്. ഡ്രാഗൺ ഫ്രൂട്ട് പടർന്നു വളരുന്ന ഒരു ചെടിയായതിനാൽ ഇതിന് ശക്തമായ താങ്ങുകൾ ആവശ്യമാണ്. 6 മുതൽ 7 അടി വരെ നീളമുള്ള കോൺക്രീറ്റ് തൂണുകൾ മണ്ണിൽ 1.5 - 2 അടി താഴ്ത്തി സ്ഥാപിക്കുക.

4 / 5
തൂണിന് മുകളിലായി ചെടികൾ പടർന്നു കിടക്കാൻ പാകത്തിൽ ഒരു റൗണ്ട് ഫ്രെയിമോ അല്ലെങ്കിൽ പഴയ ടയറോ ഘടിപ്പിക്കണം. കോൺക്രീറ്റ് തൂണിന് ചുറ്റുമായി 4 തൈകൾ വരെ നടാവുന്നതാണ്. ചെടി നടുമ്പോഴും വളർച്ചാ ഘട്ടത്തിലും ധാരാളം ചാണകപ്പൊടി, കോഴിവളം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ നൽകണം.

5 / 5
കേടായതോ ചത്തതോ ആയ ശാഖകൾ നീക്കം ചെയ്യേണ്ടതാണ്. ചെടിയുടെ ആകൃതി നിലനിർത്താനും വായു സഞ്ചാരം മെച്ചപ്പെടുത്താനും മികച്ച കായ്കൾ ലഭിക്കാനും ഇത് സഹായിക്കുന്നു. കീടനിയന്ത്രണത്തിന് വേപ്പെണ്ണയോ കീടനാശിനി സോപ്പോ ഉപയോഗിക്കാം.  ഡ്രാഗൺ ഫ്രൂട്ട് ചെടികൾ നട്ട് 6-12 മാസത്തിനുള്ളിൽ ഫലം കായ്ക്കാൻ തുടങ്ങും.

Follow Us
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി