പണം വാരാൻ കൂൺ കൃഷി ബെസ്റ്റാ...ഇതൊന്ന് ശ്രദ്ധിച്ചാൽ മതി | How to Start Mushroom Cultivation at Home, Essential Tips for Make Profit Malayalam news - Malayalam Tv9

Mushroom Cultivation: പണം വാരാൻ കൂൺ കൃഷി ബെസ്റ്റാ…ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 02:59 PM

How to Start Mushroom Cultivation: കുറഞ്ഞ ചെലവിൽ അധികവരുമാനം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് കൂൺ കൃഷി. ഒരു ചെറുകിട സംരംഭമായി ആരംഭിക്കുന്നവർ ലാഭം കൊയ്യാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂൺ കൃഷി എങ്ങനെ ആദായകരമാക്കാം എന്ന് നോക്കിയാലോ, ചില ടിപ്സ് ഇതാ...

1 / 5
ചെറുകിട സംരംഭമായി കൂൺ കൃഷി തുടങ്ങുമ്പോൾ പരാജയപ്പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂണിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനം അന്തരീക്ഷമാണ്. ഷെഡിനുള്ളിലെ താപനില 28–29 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോകാൻ പാടില്ല.
(Image Credit Source : Getty Images)

ചെറുകിട സംരംഭമായി കൂൺ കൃഷി തുടങ്ങുമ്പോൾ പരാജയപ്പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂണിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനം അന്തരീക്ഷമാണ്. ഷെഡിനുള്ളിലെ താപനില 28–29 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോകാൻ പാടില്ല. (Image Credit Source : Getty Images)

2 / 5
അതുകൊണ്ട് തന്നെ ചൂട് കൂടുന്ന സമയത്ത് ഷെഡിനുള്ളിൽ ഈർപ്പം നിലനിർത്താൻ ഫാനുകളോ വശങ്ങളിൽ നനഞ്ഞ പാഡുകളോ ഉപയോ​ഗിക്കാം. അതുപോലെ നേരിട്ടുള്ള സൂര്യപ്രകാശവും പാടില്ല. വെളിച്ചം കുറഞ്ഞ ഷെഡുകളിൽ നീല എൽഇഡി ബൾബുകളാണ് നല്ലത്.

3 / 5
ബെഡുകൾ‌ തയ്യാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും കൈകൾ അണുവിമുക്തമാക്കണം. ശുചിത്വമാണ് പ്രധാനം. അതുപോലെ വിത്തിന്റെ ​ഗുണമേന്മയും ശ്രദ്ധിക്കണം. ഷെഡിനുള്ളിൽ കാർബൺ ഡയോക്സൈഡ് അളവ് കൂടാൻ പാടില്ല.

ബെഡുകൾ‌ തയ്യാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും കൈകൾ അണുവിമുക്തമാക്കണം. ശുചിത്വമാണ് പ്രധാനം. അതുപോലെ വിത്തിന്റെ ​ഗുണമേന്മയും ശ്രദ്ധിക്കണം. ഷെഡിനുള്ളിൽ കാർബൺ ഡയോക്സൈഡ് അളവ് കൂടാൻ പാടില്ല.

4 / 5
കൂൺ കൃഷിയിലൂടെ പണം സമ്പാദിക്കാൻ ചില വഴികളുണ്ട്. പച്ചക്കറി കടകളിലോ മാർക്കറ്റുകളിലോ ഫ്രഷ് കൂൺ നേരിട്ട് എത്തിച്ചുനൽകാവുന്നതാണ്. ഇടനിലക്കാർ ഇല്ലാതെ വിൽക്കുന്നത് കൂടുതൽ ലാഭം നൽകും. അതുപോലെ കൂൺ അച്ചാർ, കൂൺ പൗഡർ തുടങ്ങി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിൽക്കാം.

5 / 5
കൂൺ ഉണക്കി പായ്ക്ക് ചെയ്ത് വിൽക്കുന്നതും നല്ലൊരു ഓപ്ഷനാണ്. വിത്ത് വിതരണം ചെയ്യാനും കൂൺ കൃഷിയിൽ ക്ലാസുകൾ എടുക്കാനോ സാധിച്ചാൽ അതും അധിക വരുമാനമാണ്.

കൂൺ ഉണക്കി പായ്ക്ക് ചെയ്ത് വിൽക്കുന്നതും നല്ലൊരു ഓപ്ഷനാണ്. വിത്ത് വിതരണം ചെയ്യാനും കൂൺ കൃഷിയിൽ ക്ലാസുകൾ എടുക്കാനോ സാധിച്ചാൽ അതും അധിക വരുമാനമാണ്.

Follow Us
Related Photo Gallery
BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!
Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം
സെഗ്മെൻ്റില്‍ സ്പ്ലണ്ടറിൻ്റെ എതിരാളികള്‍ ഇവര്‍, വിലയും ഫീച്ചറുകളും നോക്കിയാലോ…
New IRCTC Website: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി വേഗത്തിലാകും; കിടിലൻ മാറ്റങ്ങളുമായി ഐ.ആർ.സി.ടി.സിയുടെ പുതിയ വെബ്സൈറ്റ്
കർക്കിടകം ആണോ കർക്കടകം ആണോ ശരിയായ പദം?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ