പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ... | How to stop frying oil from turning dark while making poori using ginger, Viral kitchen tips Malayalam news - Malayalam Tv9

Kitchen Tips: പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ…

Published: 

23 Nov 2026 | 12:28 PM

Ginger Kitchen Hack For Reuse Oil: ‌ചീനച്ചട്ടിയിലെ എണ്ണ പെട്ടെന്ന് കറുത്തുപോകുന്നതും കരിഞ്ഞ മണം വരുന്നതും അടുക്കളയിൽ പലരും നേരിടുന്ന സാധാരണ പ്രശ്നമാണ്. മാവിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചെറിയ പൊടികൾ എണ്ണയിൽ വീണ് കരിയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ചെറിയ കഷണം ഇഞ്ചി ഉപയോഗിച്ച് ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാമെന്നത് നിങ്ങൾക്ക് അറിയാമോ? എണ്ണ പെട്ടെന്ന് ഇരുണ്ട നിറമാകുന്നതും, മുൻപ് വറുത്ത ഭക്ഷണത്തിന്റെ മണം അതിൽ തങ്ങിനിൽക്കുന്നതും പിന്നീട് അവ ഉപയോ​ഗിക്കാൻ പറ്റാത്ത വിധം മോശമാക്കുന്നു.

1 / 5
പൂരി ഉണ്ടാക്കുമ്പോഴോ മറ്റ് ഭക്ഷണങ്ങൾ വറുക്കമ്പോഴോ ചീനച്ചട്ടിയിലെ എണ്ണ പെട്ടെന്ന് കറുത്തുപോകുന്നതും കരിഞ്ഞ മണം വരുന്നതും അടുക്കളയിൽ പലരും നേരിടുന്ന സാധാരണ പ്രശ്നമാണ്. മാവിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചെറിയ പൊടികൾ എണ്ണയിൽ വീണ് കരിയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ചെറിയ കഷണം ഇഞ്ചി ഉപയോഗിച്ച് ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാമെന്നത് നിങ്ങൾക്ക് അറിയാമോ? (Image Crredit Source: Getty Imges)

2 / 5
എണ്ണ പെട്ടെന്ന് ഇരുണ്ട നിറമാകുന്നതും, മുൻപ് വറുത്ത ഭക്ഷണത്തിന്റെ മണം അതിൽ തങ്ങിനിൽക്കുന്നതും പിന്നീട് അവ ഉപയോ​ഗിക്കാൻ പറ്റാത്ത വിധം മോശമാക്കുന്നു.  വറുക്കുന്നതിന് തൊട്ടുമുൻപ് ചൂടായ എണ്ണയിൽ ഒരു ചെറിയ കഷണം ഇഞ്ചിയിട്ടാൽ എണ്ണ കറുക്കില്ലെന്നും മണം ഇല്ലാതാകുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി പ്രചരിക്കുന്ന ഒരു കിച്ചൺ ഹാക്കിൽ പറയുന്നത്. എന്നാൽ ഈ പാചകവിദ്യ  ഫലപ്രദമാണോ?

3 / 5
പൂരിയോ പപ്പടമോ വറുത്തെടുക്കുമ്പോൾ അതിൻ്റെ മാവ് അല്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ചെറു കണികകൾ എണ്ണയിലേക്ക് വീഴാറുണ്ട്. ഈ അവശിഷ്ടങ്ങൾ ചീനച്ചട്ടിയുടെ അടിയിൽ കിടന്ന് വീണ്ടും വീണ്ടും ചൂടേൽക്കുമ്പോൾ കരിഞ്ഞുപോകുന്നു. ഇങ്ങനെ കരിഞ്ഞുപോകുന്ന കണികകളാണ് എണ്ണയുടെ നിറം കറുപ്പാക്കുന്നതും, പുതിയതായി വറുത്തെടുക്കുന്ന ഭക്ഷണസാധനങ്ങളിൽ പറ്റിപ്പിടിച്ച് അവയുടെ രുചി ഇല്ലാതാക്കുന്നതും.

4 / 5
ഇഞ്ചി ചേർക്കുന്നതുകൊണ്ട് എണ്ണ കറുക്കുന്നത് തടയാൻ കഴിയുമെന്ന അവകാശവാദത്തിന് ശാസ്ത്രീയമായോ പ്രായോഗികമായോ തെളിവുകളില്ല. എണ്ണയിൽ ഇതിനകം വീണുകിടക്കുന്ന മാവിന്റെയോ കൂട്ടുകളുടെയോ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇഞ്ചിക്ക് കഴിയില്ല. എണ്ണ അമിതമായി പുകഞ്ഞ് കരിയാതിരിക്കാൻ ഇടത്തരം തീയിൽ തന്നെ പൂരി വറുത്തെടുക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് ചൂടില്ലെങ്കിൽ പൂരി അമിതമായി എണ്ണ വലിച്ചെടുക്കുകയും ചെയ്യും.

5 / 5
ഉപയോഗിച്ച എണ്ണയിൽ ഒരു ചെറിയ കഷണം ഇഞ്ചിയിട്ട് ചൂടാക്കുന്നത് പഴകിയതോ കരിഞ്ഞതോ ആയ മണം കുറയ്ക്കാൻ സഹായിക്കും. ഇഞ്ചിയുടെ സ്വാഭാവിക സുഗന്ധത്തിന് എണ്ണയിലെ ദുർഗന്ധത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. എങ്കിലും എല്ലാത്തരം മണങ്ങളെയും പൂർണമായി ഇല്ലാതാക്കാൻ ഇഞ്ചിക്കാവില്ല. സവാള, വെളുത്തുള്ളി അല്ലെങ്കിൽ അമിതമായി മസാലകൾ ചേർത്ത വിഭവങ്ങൾ വറുക്കാൻ ഉപയോഗിച്ച എണ്ണയാണെങ്കിൽ, ഇഞ്ചി ചേർത്താലും മണം നിലനിന്നേക്കാം.

Loading...
Unable to load recommendations.
Follow Us
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി