Bank Holidays 2026: നവംബർ അവസാനം വരെ ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകൾ നേരത്തേ തീർക്കാം
Banks to Remain Closed for 5 Days This Week Check the Full Holiday List: നവംബര്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ ശാഖകള്‍ക്കാണ് അവധി ബാധകമാകുന്നത്.
ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതിയിടുന്നവരാണോ? എങ്കില്‍ ഈ ആഴ്ചയിലെ അവധി ദിവസങ്ങള്‍ അറിഞ്ഞിരിക്കണം. നവംബര്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ ശാഖകള്‍ക്കാണ് അവധി ബാധകമാകുന്നത്.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കില്ല. റിസര്‍വ് ബാങ്കിന്റെ അവധി പട്ടിക അനുസരിച്ച് പ്രാദേശിക ആഘോഷങ്ങളും വാരാന്ത്യ അവധികളുമാണ് ഇതിന് കാരണം.
നവംബര്‍ 23 മുതല്‍ 29 വരെയുള്ള ബാങ്ക് അവധികള്‍
- നവംബര്‍ 23, തിങ്കള്‍- സെങ് കുട്ട് സ്‌നെം, ഷില്ലോങ്
- നവംബര്‍ 24, ചൊവ്വ- ഗുരുനാനക് ജയന്തി, കാര്‍ത്തിക പൂര്‍ണിമ, റഹാസ് പൂര്‍ണിമ, വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍
- നവംബര്‍ 27, വെള്ളി- കനകദാസ ജയന്തി, ബെംഗളൂരു
- നവംബര്‍ 28, ശനി- നാലാം ശനി, രാജ്യവ്യാപകമായി
- നവംബര്‍ 29, ഞായര്‍- പ്രതിവാര അവധി, രാജ്യവ്യാപകമായി
ഏതൊക്കെ സ്ഥലങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും?
ഗുരുനാനക് ജയന്തി, കാര്‍ത്തിക പൂര്‍ണിമ തുടങ്ങിയ ആഘോഷങ്ങളെത്തുടര്‍ന്ന് നവംബര്‍ 24ന് നിരവധി നഗരങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഐസ്വാള്‍, ബെലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ഡെറാഡൂണ്‍, ഹൈദരാബാദ്, ഇറ്റാനഗര്‍, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊഹിമ, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ഷിംല, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് അവധി.
കേരളത്തില്‍ ബാങ്കുകള്‍ക്ക് അവധിയുണ്ടോ?
നവംബര്‍ 23 മുതല്‍ 29 വരെയുള്ള പട്ടികയില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് പ്രത്യേക പ്രാദേശിക അവധി ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നവംബര്‍ 23, 24, 27 തീയതികളില്‍ സാധാരണ പ്രവൃത്തിദിവസങ്ങളായിരിക്കും. എന്നാല്‍ നവംബര്‍ 28 നാലാം ശനിയാഴ്ചയും നവംബര്‍ 29 ഞായറാഴ്ചയുമായതിനാല്‍ സംസ്ഥാനത്തെ ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കും.
English Summary
Banks across different parts of India will remain closed on multiple days between November 23 and 29, 2026, due to regional festivals and regular weekend holidays. Check the complete RBI holiday schedule and state-wise details before planning your bank visits.