കാലടി സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പരീക്ഷ എഴുതാനും അനുമതി
High Court quashes suspension of Kalady University students: വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിൻറെ പേരിൽ ആണ് വിദ്യാർഥികൾ സസ്പെൻഷനിൽ ആയത്. സസ്പെൻഷനെ തുടർന്ന് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ഉൾപ്പെടെ സർവകലാശാല തടയുകയും സുപ്രീം കോടതിയിൽ വരെ ഇത് സംബന്ധിച്ച കേസ് എത്തുകയും ചെയ്തിരുന്നു.
Kerala High Court Quashes Suspension Of Kalady University StudentsImage Credit source: Special Arrangement
കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി, കൂടാതെ പരീക്ഷ എഴുതാനുള്ള അനുമതിയും നൽകി. വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിൻറെ പേരിൽ ആണ് വിദ്യാർഥികൾ സസ്പെൻഷനിൽ ആയത്. സസ്പെൻഷനെ തുടർന്ന് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ഉൾപ്പെടെ സർവകലാശാല തടയുകയും സുപ്രീം കോടതിയിൽ വരെ ഇത് സംബന്ധിച്ച കേസ് എത്തുകയും ചെയ്തിരുന്നു. ഒടുവിൽ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി സിംഗിൾ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുകയും ഇപ്പോൾ വിദ്യാർഥികൾക്ക് അനുകൂലമായി വിധി ലഭിക്കുകയുമായിരുന്നു.
Follow Us