മഴക്കാലത്ത് കാലിലെ വളംകടി മാറ്റാൻ എന്ത് ചെയ്യണം? | How to Treat Tinea Pedis in Monsoon Season, Simple and Effective Home Remedies for Athlete's Foot Malayalam news - Malayalam Tv9

Athlete’s Foot: മഴക്കാലത്ത് കാലിലെ വളംകടി മാറ്റാൻ എന്ത് ചെയ്യണം?

Updated On: 

29 May 2026 | 03:53 PM

How to Treat Tinea Pedis in Monsoon Season: മഴക്കാലത്ത് പലരിലും കണ്ടുവരുന്ന പ്രശ്നമാണ് വളംകടി. അന്തരീക്ഷത്തിലെ ഈർപ്പവും റോഡിലെ മലിനജലവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാൽ, മഴക്കാലത്ത് കാലുകളുടെ ഭംഗിയും ആരോഗ്യം സംരക്ഷിക്കാനും ഫംഗസ് ബാധ തടയാനും സഹായിക്കുന്ന ചില വഴികൾ നോക്കിയാലോ....

1 / 5
മഴക്കാലം ആരംഭിക്കുന്നതോടെ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽവിരലുകൾക്കിടയിലെ ചൊറിച്ചിലും തൊലി അടർന്നുപോകലും. തുടർച്ചയായി കാലുകളിൽ വെള്ളം തട്ടുന്നതും ഈർപ്പം തങ്ങിനിൽക്കുന്നതുമാണ് ഫംഗസ് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. (Image Credit source: Getty Images)

2 / 5
മഴവെള്ളത്തിൽ നനഞ്ഞ് കഴിഞ്ഞാൽ കാലുകൾ കൂടുതൽ സമയം ഈർപ്പത്തോടെ വെക്കരുത്. ഓഫീസിലോ വീട്ടിലോ എത്തിയാൽ ഉടൻ തന്നെ കാലുകൾ നല്ലതുപോലെ തുടച്ച് ഉണക്കണം. പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിലെ ഭാഗം ഒട്ടും വെള്ളമില്ലാത്ത രീതിയിൽ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

3 / 5
പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ കാലുകൾ വൃത്തിയായി കഴുകണം. വെറും വെള്ളത്തിൽ കഴുകുന്നതിന് പകരം നല്ലൊരു ആന്റിസെപ്റ്റിക് സോപ്പോ ലിക്വിഡോ ഉപയോഗിച്ച് കഴുകുന്നത് റോഡിലെ അഴുക്കുവെള്ളത്തിൽ നിന്നും പടരുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

4 / 5
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന തരം അടഞ്ഞ ഷൂസുകളോ ലെതർ ചെരിപ്പുകളോ പൂർണ്ണമായും ഒഴിവാക്കുക. ഇവയ്ക്കുള്ളിൽ വെള്ളം കയറിയാൽ വേഗത്തിൽ ഉണങ്ങില്ലെന്ന് മാത്രമല്ല ഫംഗസ് ബാധ ഇരട്ടിയാക്കുകയും ചെയ്യും.

മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന തരം അടഞ്ഞ ഷൂസുകളോ ലെതർ ചെരിപ്പുകളോ പൂർണ്ണമായും ഒഴിവാക്കുക. ഇവയ്ക്കുള്ളിൽ വെള്ളം കയറിയാൽ വേഗത്തിൽ ഉണങ്ങില്ലെന്ന് മാത്രമല്ല ഫംഗസ് ബാധ ഇരട്ടിയാക്കുകയും ചെയ്യും.

5 / 5
പാദങ്ങൾ കഴുകി തുടച്ച ശേഷം രാത്രി കിടക്കാൻ നേരം നല്ലൊരു മോയ്‌സ്ചുറൈസർ അല്ലെങ്കിൽ ഫൂട്ട് ക്രീം പുരട്ടുന്നത് വിണ്ടുകീറൽ ഒഴിവാക്കാൻ സഹായിക്കും. പകലിൽ പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് വിരലുകൾക്കിടയിൽ ഒരല്പം ആന്റിഫംഗൽ പൗഡർ തൂവുന്നതും നല്ലതാണ്.

Follow Us
Related Photo Gallery
Coconut Water Benefits: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
Monsoon Food habits: മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ..
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌
June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു
Lemon Water: നാരങ്ങാവെള്ളം കുടിക്കുന്നത് എല്ലാവർക്കും നല്ലതാണോ? മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ
Hardik Pandya: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതാക്കി; ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സംഭവിച്ചതെന്ത്?
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു