AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യയുടെ ‘മെഡൽ’ മുത്തുകൾ; ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 15-ന് പ്രധാനമന്ത്രിയുടെ വസതിയിൽ ആദരം

Prime Minister Narendra Modi to honor Asian Games medalists: രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായികതാരങ്ങളെ നേരിട്ട് അഭിനന്ദിക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒത്തുചേരൽ ഒരുക്കിയിരിക്കുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഒക്ടോബർ 15-ന് വൈകുന്നേരം 4:30-നാണ് താരങ്ങൾക്ക് ആദരവ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ‘മെഡൽ’ മുത്തുകൾ; ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 15-ന് പ്രധാനമന്ത്രിയുടെ വസതിയിൽ ആദരം
Prime Minister Narendra Modi To Honor Asian Games MedalistsImage Credit source: twitter
Prasanth Kumar
Prasanth Kumar | Published: 12 Oct 2026 | 04:33 PM

ന്യൂഡൽഹി: ജപ്പാനിലെ ഐചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെ ഒക്ടോബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിൽ ആദരിക്കുന്നു. അ‌ത്ലറ്റുകൾക്ക് പുറമേ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഒക്ടോബർ 15-ന് വൈകുന്നേരം 4:30-നാണ് താരങ്ങൾക്ക് ആദരവ് നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ 21 സ്വർണ്ണവും മറ്റ് മെഡലുകളും ഉൾപ്പെടെ മൊത്തം 85 മെഡലുകൾ കരസ്ഥമാക്കിയ ഇന്ത്യ നാലാം സ്ഥാനം നേടിയിരുന്നു.

ഹാങ്‌ഷൂവിൽ നടന്ന മുൻ ഏഷ്യൻ ഗെയിംസ് നേട്ടത്തിന് ​​ഒപ്പം ഇത്തവണയും എത്താൻ ഇന്ത്യക്ക് കഴിഞ്ഞു. തുടക്കത്തിൽ അല്പം പിന്നിലായിരുന്നെങ്കിലും, പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച് എട്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യക്ക് സാധിച്ചു. ആർച്ചറി, റെസ്‌ലിംഗ്, ബോക്സിംഗ് എന്നിവയ്‌ക്കൊപ്പം വനിതാ ക്രിക്കറ്റ് ടീമും ഹോക്കി ടീമുകളും രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടി.

Also Read: മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനിൽ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായികതാരങ്ങളെ നേരിട്ട് അഭിനന്ദിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഈ ഒത്തുചേരൽ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന് ആർച്ചറിയിലായിരുന്നു. അ‌മ്പെയ്ത്തിൽ അഞ്ച് സ്വർണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ ഇന്ത്യൻ സംഘം ദക്ഷിണ കൊറിയയെ പിന്നിലാക്കി മുന്നിലെത്തി.

ഗുസ്തിയിലും ഇന്ത്യ മികച്ച നേട്ടമുണ്ടാക്കി, രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഈ ഇനത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഈ പ്രകടനങ്ങൾ സഹായിച്ചു. മൂന്ന് സ്വർണ്ണവും മൂന്ന് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇന്ത്യ ബോക്സിങ്ങിൽ നിന്ന് സ്വന്തമാക്കിയത്. ലവ്ലിന ബോർഗോഹെയ്ൻ, പർവീൻ ഹൂഡ, അങ്കുഷ് പംഗൽ എന്നിവർ തങ്ങളുടെ ഫൈനൽ മത്സരങ്ങളിൽ വിജയിച്ചു.

ഹോക്കിയിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു, പുരുഷ-വനിതാ ടീമുകൾ സ്വർണം നേടി. ക്രിക്കറ്റിലും അ‌ങ്ങനെതന്നെ, ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി വനിതാ ടീമും പാകിസ്താനെ തോൽപ്പിച്ച് പുരുഷ ടീമും സ്വർണമണിച്ചു. അത്‌ലറ്റിക്‌സിൽ നിന്ന് ഒരു സ്വർണ്ണവും ഒമ്പത് വെള്ളിയും 14 വെങ്കലവുമടക്കം 24 മെഡലുകൾ ഇന്ത്യക്ക് ലഭിച്ചു.

ഷൂട്ടിംഗിൽ മൂന്ന് സ്വർണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവുമടക്കം 15 മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. ബാഡ്മിന്റണിലും ടെന്നീസിലും ഇന്ത്യക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നു. 12 വർഷത്തിനിടെ ആദ്യമായാണ് ബാഡ്മിന്റൺ ടീമിന് വ്യക്തിഗത മെഡലുകളൊന്നും നേടാനാകാതെ പോയത്. അതുപോലെ, 1986-ന് ശേഷം ആദ്യമായാണ് ടെന്നീസിൽ മെഡലില്ലാതെ ഇന്ത്യ മടങ്ങുന്നത്. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു വെള്ളി മെഡൽ നേടിയതോടെ, ഈ കായിക ഇനത്തിൽ ഏഷ്യൻ ഗെയിംസ് മെഡലിനായുള്ള ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമായി.

English Summary

Prime Minister Narendra Modi will felicitate the Indian athletes who won medals at the Asian Games held in Aichi-Nagoya, Japan, at his official residence on October 15. In addition to the athletes, members of the Indian cricket team that won gold at the Asian Games have also been invited to the event. The felicitation ceremony is scheduled for 4:30 PM on October 15.

Follow Us