AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bitter Gourd Cooking Tips: പാവയ്ക്ക കുട്ടികളും കഴിക്കും! കൈപ്പ് ഒട്ടും ഇല്ലാതെ കറിവെക്കാൻ ഈ പൊടിക്കൈകൾ അറിയാം

Bitter Gourd Cooking Tips And Tricks: ആരോഗ്യഗുണങ്ങൾ ധാരാളമാണെങ്കിലും അതിൻ്റെ കൈപ്പ് കാരണം പലരും ഇത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറാണ് പതിവ്. പ്രത്യേകിച്ച് കുട്ടികൾക്ക് പാവയ്ക്ക എങ്ങനെ നൽകിയാലും തീരെ ഇഷ്ടപ്പെടാറില്ല. എന്നാൽ, ശരിയായ രീതിയിൽ പാകം ചെയ്താൽ പാവയ്ക്കയിലെ കൈപ്പ് പൂർണ്ണമായും മാറ്റി വളരെ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. അടുക്കളയിൽ പരീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ ചില പൊടിക്കൈകൾ നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 12 Oct 2026 | 11:50 AM
പാവയ്ക്ക അഥവ കയ്പയ്ക്കയുടെ ആരോഗ്യഗുണങ്ങൾ ധാരാളമാണെങ്കിലും അതിൻ്റെ ശക്തമായ കൈപ്പ് കാരണം പലരും ഇത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറാണ് പതിവ്. പ്രത്യേകിച്ച് കുട്ടികൾക്ക് പാവയ്ക്ക എങ്ങനെ നൽകിയാലും തീരെ ഇഷ്ടപ്പെടാറില്ല. എന്നാൽ, ശരിയായ രീതിയിൽ പാകം ചെയ്താൽ പാവയ്ക്കയിലെ കൈപ്പ് പൂർണ്ണമായും മാറ്റി വളരെ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. അടുക്കളയിൽ പരീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ ചില പൊടിക്കൈകൾ നോക്കിയാലോ. (Image Credit Source: Getty Images)

1 / 5
ഉപ്പ് പുരട്ടി വെക്കുക: പാവയ്ക്ക ചെറുതായി അരിഞ്ഞ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിരുമ്മി 15 മുതൽ 20 മിനിറ്റ് വ​രെ മാറ്റിവെക്കുക. ഈ സമയത്തിനുള്ളിൽ പാവയ്ക്കയിൽ നിന്ന് വെള്ളം ഊർന്നുവരും. ശേഷം, പാവയ്ക്ക കൈകൊണ്ട് നന്നായി പിഴിഞ്ഞ് ഈ വെള്ളം ഊറ്റി കളയുക. പാവയ്ക്കയിലെ കൈപ്പിന്റെ വലിയൊരു ഭാഗം ഈ വെള്ളത്തോടൊപ്പം പുറത്തുപോകും.

2 / 5
തൈരിലോ മോരിലോ മുക്കിവെക്കുക: അരിഞ്ഞു വെച്ച പാവയ്ക്ക അല്പം കട്ടിത്തൈരിലോ പുളിയുള്ള മോരിലോ 20 മിനിറ്റ് മുക്കിവെക്കുക. തൈരിലെ ലാക്റ്റിക് ആസിഡ് പാവയ്ക്കയുടെ കൈപ്പ് ശമിപ്പിക്കാൻ സഹായിക്കും. പാകം ചെയ്യുന്നതിന് മുൻപ് ഇത് കഴുകി പിഴിഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ കറിവച്ചാൽ കുട്ടികളും മടിയില്ലാതെ പാവയ്ക്ക് കഴിച്ചോളഉം.

3 / 5
പുളിയും ശർക്കരയും ചേർക്കുക:  പാവയ്ക്ക തീയിൽ വെക്കുമ്പോൾ അല്പം വാളൻപുളി പിഴിഞ്ഞ വെള്ളവും ഒരു ചെറിയ കഷ്ണം ശർക്കരയും അതിലേക്ക് ചേർക്കുക. പുളിയുടെയും മധുരത്തിന്റെയും സന്തുലിതമായ രുചി പാവയ്ക്കയിലെ കൈപ്പിനെ പൂർണ്ണമായും ഇല്ലാതാക്കും. പാവയ്ക്കയുടെ തോലി കടുപ്പത്തിൽ മുള്ളുകൾ പോലെ കാണപ്പെടുന്നുണ്ടെങ്കിൽ, ഒരു പീലർ ഉപയോഗിച്ച് പുറംഭാഗം ചെറുതായി ചെത്തിക്കളയുന്നതും കൈപ്പ് കുറയ്ക്കാൻ സഹായിക്കും.

4 / 5
കുരുവും വെളുത്ത പാടയും നീക്കം ചെയ്യുക:  പാവയ്ക്ക അരിയുന്നതിന് മുൻപ് അതിനുള്ളിലെ വിത്തുകളും അതിനോടു ചേർന്നുള്ള വെളുത്ത പാടയും നീക്കം ചെയ്യുക. പാവയ്ക്കയുടെ ഭൂരിഭാഗം കൈപ്പും അടങ്ങിയിരിക്കുന്നത് ഈ ഭാഗത്താണ്. പാവയ്ക്ക കറിവെക്കുന്നതിന് മുൻപ് വെളിച്ചെണ്ണയിൽ ചെറിയ തീയിൽ വെച്ച് നന്നായി മൊരിഞ്ഞു വരുന്നത് വരെ വഴറ്റുകയോ വറുത്തെടുക്കുകയോ ചെയ്യുക. പാവയ്ക്ക വറവു പാകമാകുമ്പോൾ അതിലെ കൈപ്പ് സ്വാഭാവികമായി കുറയുകയും നല്ല രുചി കിട്ടുകയും ചെയ്യും.

5 / 5
Follow Us