AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനിൽ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

Suresh Gopi responds regarding athlete Sreeshankar Murali's treatment: മഴ കാരണം ജമ്പിങ് ഏരിയയിൽ നനവുണ്ടായിരുന്നത് ശ്രീശങ്കറിന്റെ പരുക്കിലേക്കു നയിക്കുകയായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ച ശ്രീശങ്കറിന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. പ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ലിഗമെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ധ ശസ്ത്രക്രിയ നടക്കുന്നത്.

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനിൽ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി
Suresh Gopi Responds Regarding Athlete Sreeshankar Murali TreatmentImage Credit source: instagram
Prasanth Kumar
Prasanth Kumar | Published: 12 Oct 2026 | 03:26 PM

കൊച്ചി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കറിന്റെ ശസ്ത്രക്രിയയുടെ പൂർണ ചെലവ് കേന്ദ്ര സർക്കാർ ഏറ്റെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അ‌റിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ, പുരുഷ ലോങ് ജമ്പിൽ ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു. തന്റെ രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, നാലാം ശ്രമത്തിനിടെ കാലിനു പരുക്കേറ്റു. തുടർന്ന് അഞ്ച്, ആറ് റൗണ്ടുകളിൽ ശ്രീശങ്കർ മത്സരിച്ചിരുന്നില്ല. എങ്കിലും രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ കുറിച്ച ദൂരം മറ്റു താരങ്ങൾക്ക് മറികടക്കാൻ കഴിയാഞ്ഞതോടെ, പരുക്കേറ്റിട്ടും വെള്ളി മെഡലിലൂടെ പുതിയ ചരിത്രം കുറിക്കാൻ ശ്രീശങ്കറിനായി.

മഴ കാരണം ജമ്പിങ് ഏരിയയിൽ നനവുണ്ടായിരുന്നത് ശ്രീശങ്കറിന്റെ പരുക്കിലേക്കു നയിക്കുകയായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ച ശ്രീശങ്കറിന്റെ ശസ്ത്രക്രിയ നടക്കും. പ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ലിഗമെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ധ ശസ്ത്രക്രിയ നടക്കുന്നത്. ഈ ചികിത്സയുടെ മുഴുവൻ ചിലവും ഉത്തരവാദിത്തവും കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി സുരേഷ് ഗോപി അ‌റിയിക്കുകയായിരുന്നു.

Also Read: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിച്ച കരുത്തൻ; ‘ഐ.എൻ.എസ് മംഗ്രോൾ’ ഇനി ഇന്ത്യൻ കപ്പൽപ്പടയുടെ ഭാഗം

സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നമ്മുടെ നാടിന്റെ അഭിമാനം ശ്രീശങ്കർ മുരളി വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെ; ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ട്! ​ഭാരതത്തിന്റെ അഭിമാനമായ മലയാളി ലോങ്ങ് ജംപ് താരം ശ്രീശങ്കർ മുരളി അടിയന്തര ശസ്ത്രക്രിയക്കായി ഇപ്പോൾ ലണ്ടനിലേക്ക് തിരിക്കുകയാണ്.

പരിക്കുകൾ നമ്മുടെ പ്രതിഭകൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകരുത്. പ്രത്യേകിച്ചും ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ്ണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ശ്രീശങ്കറിന്റെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് കരുത്തുപകരാൻ, ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് സർജറിയുടെ പൂർണ്ണ ചെലവും ഉത്തരവാദിത്തവും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.

​ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ (Fortius Clinic) ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് സർജറി നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ (Mr Pieter D’Hooghe) നേതൃത്വത്തിലാണ് ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ദ്ധ ശസ്ത്രക്രിയ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും പൂർണ്ണ പരിചരണവും നൽകി, നമ്മുടെ പ്രിയ താരത്തെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ഏറ്റവും മികച്ച ഫോമിൽ തിരിച്ചെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കായിക താരങ്ങൾക്ക് എപ്പോഴും തുണയായി നിൽക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, ഈ അടിയന്തര ഘട്ടത്തിൽ ആവശ്യമായ എല്ലാവിധ ഫണ്ടിംഗും ഇടപെടലുകളും ഉറപ്പാക്കി കൂടെനിന്ന കേന്ദ്ര കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കായിക ലോകത്ത് ഭാരതത്തിന്റെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ നമ്മുടെ സ്വന്തം ശ്രീശങ്കർ മുരളി, ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരട്ടി കരുത്തോടെ ഒളിമ്പിക്സ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് നമുക്കുറപ്പുണ്ട്. ​പ്രിയ ശ്രീശങ്കറിന് വേഗത്തിലുള്ള രോഗമുക്തിയും വിജയകരമായ തിരിച്ചുവരവും നേരുന്നു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്! – എന്ന് സുരേഷ് ഗോപി കുറിച്ചു.

English Summary

The Central Government has undertaken the full cost of surgery for Malayali long jumper Murali Sreeshankar, who was injured during the Asian Games. Union Minister of State Suresh Gopi announced this via a Facebook post. Sreeshankar had won the silver medal in the men’s long jump at the recent Asian Games. He is scheduled to undergo surgery on Tuesday, October 13, at the renowned Fortius Clinic in London for the injury sustained during the competition. The specialized surgery, which includes ligament reconstruction, will be performed under the leadership of the eminent sports orthopedic surgeon Dr. Pieter D’Hooghe.

Follow Us