AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Growth Tips: മുടി വളർച്ചയ്ക്ക് കറ്റാർ വാഴയും ചിയ വിത്തുകളും; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

Healthier Hair Growth Tips: ആരോഗ്യകരമായ കോശ വളർച്ചയും തിളക്കമുള്ള മുടി ആവശ്യമായ സംയുക്തങ്ങളാണ് ഇവയെല്ലാം. തലയോട്ടിയിലെ മൃതകോശങ്ങളെ സംരക്ഷിച്ച്, താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 22 Nov 2025 | 06:10 PM
മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ, പലപ്പോഴും തെറ്റുകൾ ചെയ്യുന്നവരാണ് നമ്മൾ. വിലകൂടിയ കെമിക്കലുകൾ അടങ്ങിയ ഉല്പന്നങ്ങളാണ് അധികമാളുകളും ഉപയോ​ഗിക്കുന്നത്. എന്നാൽ മികച്ച പരിഹാരങ്ങൾ പലപ്പോഴും പ്രകൃതിയിൽ നിന്ന് കിട്ടുമെന്ന കാര്യം നിങ്ങൾ മറക്കരുത്. മുടിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ​ഗുണങ്ങളടങ്ങിയ ഒന്നാണ് കറ്റാർ വാഴ. മറ്റൊന്ന് ചിയ വിത്താണ്. (Image Credits: Getty Images)

1 / 5
കറ്റാർ വാഴയും ചിയ വിത്തുകളും ഒരുമിപ്പിച്ച് എങ്ങനെ മുടി വളർച്ച വേ​ഗത്തിലാക്കാമെന്ന് നോക്കാം. കറ്റാർ വാഴ വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ആരോഗ്യകരമായ കോശ വളർച്ചയും തിളക്കമുള്ള മുടി ആവശ്യമായ സംയുക്തങ്ങളാണ് ഇവയെല്ലാം. തലയോട്ടിയിലെ മൃതകോശങ്ങളെ  സംരക്ഷിച്ച്, താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. (Image Credits: Getty Images)

2 / 5
ചിയ വിത്തുകൾ ചെറുതാണെങ്കിലും മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്. അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഒമേഗ-3 രോമകൂപങ്ങളെ പോഷിപ്പിക്കുന്നു, ഇത് മുടിയുടെ ഫോളിക്കിളുകളെ ശക്തമാക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീൻ കേടായ മുടിയെ പോഷിപ്പിക്കുന്നു. അതേസമയം സിങ്ക് താരൻ അകറ്റി നിർത്തുകയും എണ്ണ ഉൽപാദനം സന്തുലിതമാക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

3 / 5
ഇവ രണ്ടുകൂടി ഒരുമിപ്പിച്ചാൽ, തലയോട്ടിയിലെ വരൾച്ച മുതൽ മുടി കനംകുറയുന്നത് വരെ എല്ലാം നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും.  2 ടേബിൾസ്പൂൺ ചിയ വിത്തുകൾ, ½ കപ്പ് പുതിയ കറ്റാർ വാഴ ജെൽ, 1 കപ്പ് വെള്ളം 1 ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ആവണക്കെണ്ണ എന്നിവയാണ് ആവശ്യമായത്. ആദ്യം തന്നെ ചിയ വിത്തുകൾ ഒരു കപ്പ് വെള്ളത്തിൽ 15–20 മിനിറ്റ് കുതിർത്ത് വയ്ക്കുക. (Image Credits: Getty Images)

4 / 5
ജെല്ലുപോലെയായിട്ട്, മിക്സിയിലേക്ക് കുതിർത്ത ചിയ വിത്തുകളും കറ്റാർ വാഴ ജെല്ലും ചേർക്കുക. നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യമെങ്കിൽ ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ഇതിലേക്ക് ചേർക്കാം. മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് കൊടുക്കുക. 30-40 മിനിറ്റ് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.  മിശ്രിതം വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് റഫ്രിജറേറ്ററിൽ വയ്ക്കുക. ഇത് ഒരു ആഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാനാകും. (Image Credits: Getty Images)

5 / 5