AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vitamin D Deficiency: വൈകി എഴുന്നേറ്റാൽ വൈറ്റമിൻ ഡിയുടെ അളവ് കുറയുമോ?; കാരണം

Vitamin D And Lifestyle: വൈകി ഉറങ്ങുന്നതും വൈകി എഴുന്നേൽക്കുന്നതും ശരീരത്തിന് വളരെ ദോഷകരമാണെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ സ്ഥിരമായി വൈകി എഴുന്നേൽക്കുന്നത് ശരീരത്തിന്റെ ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിലൊന്നായ വിറ്റാമിൻ ഡി അളവ് കുറയാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Neethu Vijayan
Neethu Vijayan | Published: 29 Nov 2025 | 10:10 AM
അതിരാവിലെ ഉറക്കമുണരുന്നത് ഏതൊരാൾക്കും അല്പം മടിയുള്ള കാര്യമാണ്. പ്രത്യേകിച്ച മഴയും മഞ്ഞുമുള്ള സമയങ്ങളിൽ. വൈകി ഉറങ്ങുന്നതും വൈകി എഴുന്നേൽക്കുന്നതും ശരീരത്തിന് വളരെ ദോഷകരമാണെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ സ്ഥിരമായി വൈകി എഴുന്നേൽക്കുന്നത് ശരീരത്തിന്റെ ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിലൊന്നായ വിറ്റാമിൻ ഡി അളവ് കുറയാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. (Image Credits: Getty Images)

1 / 5
സൂര്യപ്രകാശത്തിലൂടെയാണ് നമ്മുടെ ശരീരം സ്വാഭാവികമായി വൈറ്റമിൻ ഡി ഉല്പാദിപ്പിക്കുന്നത്. പ്രതിരോധശേഷി, മാനസികാവസ്ഥ തുടങ്ങി  അസ്ഥികളുടെ ശക്തി, ഉപാപചയ സന്തുലിതാവസ്ഥ എന്നിവയെ വരെ സ്വാധീനിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. നിങ്ങൾ വൈകി എഴുന്നേൽക്കുമ്പോൾ ശരീരത്തിന് ലഭിക്കേണ്ട സൂര്യപ്രകാശം നഷ്ടമാകുകയും അതിലൂടെ വൈറ്റമിൻ ഡി കുറയുകയും ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. (Image Credits: Getty Images)

2 / 5
വിറ്റാമിൻ ഡി സമന്വയത്തിന് ആവശ്യമായ യുവിബി രശ്മികളുടെ ഏറ്റവും ഒപ്റ്റിമൽ ബാലൻസ് നഷ്ടപ്പെടുത്തുന്നതിന് വൈകി എഴുന്നേൽക്കുന്നത് കാരണമാകുന്നുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. താമസിച്ച് എഴുന്നേൽക്കുമ്പോൾ, സൂര്യപ്രകാശത്തിൻ്റെ കാഠിന്യം കൂടുകയും അത് ശരീരത്തിന് മറ്റ് അസ്വസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു.  (Image Credits: Getty Images)

3 / 5
ക്ഷീണം, തലച്ചോറിലുണ്ടാകുന്ന പ്രശ്നങ്ങൾ, വരണ്ട ചർമ്മം, മുടി പൊട്ടിപോകുക, പ്രതിരോധശേഷി നഷ്ടമാകുക എന്നിവയാണ് വൈറ്റമിൻ കുറയുന്നത് മൂലം നിങ്ങൾ നേരിടേണ്ടി വരുന്നത്. വൈറ്റമിൻ ഡി നിങ്ങൾക്ക് ശക്തവും ആരോഗ്യകരവുമായ അസ്ഥികളും പല്ലുകളും നിലനിർത്തുന്നതിന് അത്യാവശ്യമായ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗിരണം മെച്ചപ്പെടുത്തുന്നു. (Image Credits: Getty Images)

4 / 5
അതിരാവിലെയുള്ള സൂര്യപ്രകാശം 10 മുതൽ 15 മിനിറ്റ് വരെ ഏൽക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ ഫോർട്ടിഫൈഡ് ഡയറി, മുട്ട, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. അതല്ലെങ്കിൽ ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദ്ദേശാനുസരുണം സപ്ലിമെൻ്റുകൾ സ്വീകരിക്കാവുന്നതാണ്. (Image Credits: Getty Images)

5 / 5