AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICC Player Of The Month: ഐസിസി പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം; നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ

Abhishek Sharma And Smriti Mandhana: കഴിഞ്ഞ മാസത്തെ മികച്ച താരങ്ങളായി അഭിഷേക് ശർമ്മയും സ്മൃതി മന്ദനയും തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ കപ്പിലെയും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെയും പ്രകടനങ്ങളാണ് ഇരുവർക്കും തുണയായത്.

Abdul Basith
Abdul Basith | Published: 16 Oct 2025 | 05:36 PM
സെപ്തംബറിലെ ഐസിസി താരങ്ങളായി അഭിഷേക് ശർമ്മയും സ്മൃതി മന്ദനയും. ഏഷ്യാ കപ്പിലെ പ്രകടനങ്ങൾ അഭിഷേകിന് തുണയായപ്പോൾ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ് സ്മൃതിയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. രണ്ട് ഓപ്പണർമാരും തകർപ്പൻ ഫോമിലായിരുന്നു. (Image Credits- PTI)

1 / 5
ഏഷ്യാ കപ്പിൽ ഗംഭീര പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 44.85 ശരാശരിയിൽ 314 റൺസ് നേടിയ അഭിഷേകിൻ്റെ സ്ട്രൈക്ക് റേറ്റ് 200 ആയിരുന്നു. ഏഷ്യാ കപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് ശർമ്മ തന്നെയായിരുന്നു.

2 / 5
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 300 റൺസാണ് സ്മൃതി മന്ദന നേടിയത്. കഴിഞ്ഞ മാസം കളിച്ച നാല് ഏകദിനങ്ങളിൽ നിന്ന് 300 റൺസ് നേടിയ സ്മൃതിയുടെ ശരാശരി 77 ഉം സ്ട്രൈക്ക് റേറ്റ് 135.68മായിരുന്നു.

3 / 5
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും സിംബാബ്‌വെ താരം ബ്രയാൻ ബെന്നറ്റുമാണ് അഭിഷേകിനൊപ്പം മത്സരിച്ചവർ. സ്മൃതി മന്ദനയുടെ എതിരാളികളായി ഉണ്ടായിരുന്നത് ന്യൂസീലൻഡ് ബാറ്റർ തസ്മീൻ ബ്രിറ്റ്സും പാകിസ്താൻ താരം സിദ്ര അമീനും. ഇവരെ മറികടക്കാൻ ഇന്ത്യൻ താരങ്ങൾക്കായി.

4 / 5
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നില പരുങ്ങലിലാണ്. നാല് മത്സരം പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ഈ മാസം 19ന് ഇംഗ്ലണ്ട് ടീമിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം.

5 / 5