AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICC Women ODI World Cup 2025: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളികള്‍ കരുത്തര്‍

India W vs Zealand W: നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ന് നവി മുംബൈയിലെ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡിനും മത്സരം നിര്‍ണായകമാണ്. ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ സജീവമാകും

jayadevan-am
Jayadevan AM | Published: 23 Oct 2025 08:24 AM
വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് മൂന്നിന് നവി മുംബൈയിലെ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ് (ഇന്ത്യന്‍ ടീം പരിശീലിക്കുന്ന ദൃശ്യങ്ങള്‍, Image Credits: PTI)

1 / 5
തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെയും, പാകിസ്ഥാനെയും തോല്‍പിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തുടരെ തോറ്റു (Image Credits: PTI)

2 / 5
അവസാന ഓവറുകളിലായിരുന്നു തോല്‍വി. അവസാന നിമിഷം വഴങ്ങിയ അപ്രതീക്ഷിത തോല്‍വികളിലൂടെ വിലപ്പെട്ട പോയിന്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. എങ്കിലും ഇന്ത്യ സെമി ഫൈനല്‍ സാധ്യതകള്‍ കൈവിട്ടിട്ടില്ല (Image Credits: PTI)

3 / 5
അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. നാല് പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് (Image Credits: PTI)

4 / 5
ബംഗ്ലാദേശിനെതിരെ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ബംഗ്ലാദേശ് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ സജീവമാകും. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും മുന്നേറണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ് (Image Credits: PTI)

5 / 5