AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: പൂജ്യത്തില്‍ നിന്ന് കരകയറാനാകാതെ കോഹ്ലി; ആരാധകരെ കൈ വീശി കാണിച്ച് മടക്കം; വിരമിക്കല്‍ സൂചനയോ?

Virat Kohli consecutive ducks: ഏകദിന കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്താകുന്നത്. അഡലെയ്ഡ് ഏകദിനത്തില്‍ നാല് പന്ത് നേരിട്ട കോഹ്ലിയെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് പൂജ്യത്തിന് പുറത്താക്കുകയായിരുന്നു

Jayadevan AM
Jayadevan AM | Published: 23 Oct 2025 | 10:40 AM
അഡലെയ്ഡ് ഏകദിനത്തിലും വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. കോഹ്ലിയെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തുകയായിരുന്നു. വെറും നാല് പന്ത് നേരിടാന്‍ മാത്രമേ കോഹ്ലിക്ക് സാധിച്ചുള്ളൂ (Image Credits: PTI)

1 / 5
പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ എട്ട് പന്ത് നേരിട്ട കോഹ്ലി മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത് (Image Credits: PTI)

2 / 5
ഏകദിന കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ കോഹ്ലി പൂജ്യത്തിന് പുറത്താകുന്നത്. അഡലെയ്ഡില്‍ ഔട്ടായതിന് ശേഷം ആരാധകരെ നോക്കി കൈവീശി കാണിച്ച ശേഷമാണ് കോഹ്ലി മടങ്ങിയത്. ഇത് വിരമിക്കല്‍ സൂചനയാണോയെന്നാണ് സംശയം. പൂജ്യത്തിന് പുറത്താകുന്ന ഒരു ബാറ്റര്‍ ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവില്ല (Image Credits: PTI)

3 / 5
അതുകൊണ്ട് തന്നെ ഓസീസ് പര്യടനത്തോടെ രാജ്യാന്തര കരിയറിന് കോഹ്ലി തിരശീലയിടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് താരം വിരമിച്ചിരുന്നു. എന്തായാലും, അഡലെയ്ഡില്‍ കോഹ്ലിയുടെ അവസാന മത്സരമാണിത് (Image Credits: PTI)

4 / 5
അഡലെയ്ഡ് കോഹ്ലിയുടെ ഭാഗ്യ ഗ്രൗണ്ടായിരുന്നു. ഇവിടെ എല്ലാ ഫോര്‍മാറ്റുകളിലുമായി താരം 975 റണ്‍സ് നേടിയിട്ടുണ്ട്. അഡലെയ്ഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയക്കാരനല്ലാത്ത ക്രിക്കറ്ററും കോഹ്ലിയാണ് (Image Credits: PTI)

5 / 5