ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 നാളെ മുതൽ; എപ്പോൾ എവിടെ എങ്ങനെ കാണാം? | IND vs AUS T20 Series To Start From Tomorrow When Where And How To Watch In India Streaming Details Malayalam news - Malayalam Tv9

India vs Australia: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 നാളെ മുതൽ; എപ്പോൾ എവിടെ എങ്ങനെ കാണാം?

Published: 

28 Oct 2025 16:43 PM

Ind vs AUS T20 Streaming Details: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര എപ്പോൾ എവിടെ എങ്ങനെ കാണാം. നാളെ മുതലാണ് പരമ്പര ആരംഭിക്കുക.

1 / 5ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര ഈ മാസം 28 മുതൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കാൻബറയിലെ മാനുക ഓവലിൽ നടക്കുന്ന ആദ്യ മത്സരത്തിന് ശേഷം പിന്നീട് നാല് വേദികളിലായി നാല് മത്സരങ്ങളുണ്ട്. നവംബർ എട്ടിനാണ് അവസാന ടി20. (Image Credits- BCCI X)

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര ഈ മാസം 28 മുതൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കാൻബറയിലെ മാനുക ഓവലിൽ നടക്കുന്ന ആദ്യ മത്സരത്തിന് ശേഷം പിന്നീട് നാല് വേദികളിലായി നാല് മത്സരങ്ങളുണ്ട്. നവംബർ എട്ടിനാണ് അവസാന ടി20. (Image Credits- BCCI X)

2 / 5

സഞ്ജു സാംസൺ ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി അഞ്ചാം നമ്പറിൽ താരം കളിക്കുമെന്നാണ് വിവരം. 2026 ടി20 ലോകകപ്പ് ടീമിലേക്ക് സ്ഥാനമുറപ്പിക്കാനുള്ള പ്രധാന അവസരം കൂടിയാണ് ഇത്.

3 / 5

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45ന് മത്സരം ആരംഭിക്കും. പരമ്പരയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്റ്റാർ ആണ്. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സിലും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം.

4 / 5

സർപ്രൈസുകളില്ലെങ്കിൽ ഏഷ്യാ കപ്പിലെ ഫൈനൽ ഇലവൻ തന്നെയാവും ഓസ്ട്രേലിയക്കെതിരെയും ഇറങ്ങുക. ഓപ്പണർമാരായി അഭിഷേക് ശർമ്മയും ശുഭ്മൻ ഗില്ലും. സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിങ്ങനെയാവും ബാറ്റിംഗ് ഓർഡർ.

5 / 5

ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം ഹർഷിത് റാണ ടീമിലെത്തും. ഓസ്ട്രേലിയൻ പിച്ച് പരിഗണിച്ച് നിധീഷ് കുമാർ റെഡ്ഡിയ്ക്ക് ഇടം ലഭിച്ചേക്കും. ശിവം ദുബെ ബൗളിംഗ് മെച്ചപ്പെടുത്തിയതിനാൽ വരുൺ ചക്രവർത്തി തന്നെ ടീമിൽ തുടരാനുള്ള സാധ്യതയുമുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ