AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പ്രതീക്ഷിച്ചതെല്ലാം വെറുതെ, വില ഇടിവിന് ബ്രേക്കിട്ട് സ്വർണം; പവന് എത്ര?

Kerala Gold and Silver Rate Today: കഴിഞ്ഞ നാല് ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് നേരിയ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്.

Kerala Gold Rate: പ്രതീക്ഷിച്ചതെല്ലാം വെറുതെ, വില ഇടിവിന് ബ്രേക്കിട്ട് സ്വർണം; പവന് എത്ര?
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 07 Mar 2026 | 09:37 AM

തിരുവനന്തപുരം: സ്വർണമോഹങ്ങൾക്ക് കരുത്തേകി സംസ്ഥാനത്ത് പൊന്നിന്റെ വില. കഴിഞ്ഞ നാല് ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് നേരിയ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത് രാവിലെ പവന് 118880 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ച കഴിഞ്ഞതോടെ വില 1,18,160 രൂപയായി താഴ്ന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ 1,840 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,20,000 രൂപയായി ഉയർന്നു. ഗ്രാമിന് 15,000 രൂപയാണ് നൽകേണ്ടത്.

സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ​ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് നൽകേണ്ടത്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും വിപണി വിലയിൽ കുറവ് ഉണ്ടെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇതിലും കൂടുതൽ നൽകേണ്ടി വരും.

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവില ഇടിഞ്ഞുതുടങ്ങിയത്. സംഘർഷങ്ങൾ വില കുത്തനെ ഉയർത്തുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ തുടർച്ചയായി വില കുറയുകയാണ്. ആദ്യ ഘട്ടത്തില്‍ കുതിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴേക്ക് പോയി. ഓഹരി വിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതിനൊപ്പം ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഈ ട്രെൻഡ് തുടർന്നാൽ അധികം വൈകാതെ സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തും.

ALSO READ: സ്വ‍‍ർണം വാങ്ങാൻ സമയമായി ദാസാ… വില എപ്പോഴേ താണു

കൂടാതെ, സംഘർഷങ്ങൾ എണ്ണവില കുത്തനെ ഉയർത്തിയത് പണപ്പെരുപ്പം വഷളാകുമെന്ന ഭയം സൃഷ്ടിച്ചു. ഇതോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന സാധ്യതകൾക്കും മങ്ങലേറ്റു. ഇതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയുകയായിരുന്നു.

 

മാർച്ച് മാസത്തെ സ്വർണവില

 

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

Follow Us