AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘ടീമിന് വേണ്ടി എന്ത് ചെയ്യാനും തയ്യാർ’; ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങുമോ എന്ന ചോദ്യത്തോട് ജോ റൂട്ട്

Joe Root About Chris Woakes: രണ്ടാം ഇന്നിംഗ്സിൽ ക്രിസ് വോക്സ് ബാറ്റ് ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ജോ റൂട്ട്. ടീമിന് വേണ്ടി എന്ത് ചെയ്യാനും വോക്സ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

Abdul Basith
Abdul Basith | Published: 04 Aug 2025 | 08:06 AM
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം മഴകാരണം കളി നേരത്തെ നിർത്തിയതിനാൽ അഞ്ചാം ദിനം ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 35 റൺസാണ്. മൂന്ന് അല്ലെങ്കിൽ നാല് വിക്കറ്റ് നേടിയാൽ കളി ഇന്ത്യക്ക് വിജയിക്കാനാവും. (Image Credits- PTI)

1 / 5
മൂന്ന് അല്ലെങ്കിൽ നാല് എന്ന് പറയാൻ കാരണം ആദ്യ ഇന്നിംഗ്സിൽ പന്തെറിയുന്നതിനിടെ പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങുമോ എന്ന സംശയം കാരണമാണ്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സിൽ വോക്സ് ബാറ്റ് ചെയ്തില്ല. ഇന്ത്യൻ ഇന്നിംഗ്സിൽ താരം ഒരു പന്ത് പോലും എറിഞ്ഞതുമില്ല.

2 / 5
ഈ സംശയം മാധ്യമപ്രവർത്തകർക്കുമുണ്ടായി. നാലാം ദിവസത്തെ മത്സരത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം മാധ്യമപ്രവർത്തർ ജോ റൂട്ടിനോട് ചോദിച്ചു. ടീമിന് വേണ്ടി എന്ത് ചെയ്യാനും ക്രിസ് വോക്സ് തയ്യാറാണെന്നായിരുന്നു ജോ റൂട്ടിൻ്റെ മറുപടി.

3 / 5
"ക്രിസ് വോക്സിന് നല്ല വേദനയുണ്ട്. നമ്മൾ ഈ പരമ്പരയിൽ തന്നെ കണ്ടതാണല്ലോ, ഒടിഞ്ഞ കാലുമായി ഋഷഭ് പന്ത് ബാറ്റിംഗിനിറങ്ങിയത്. അതുപോലെ ടീമിന് വേണ്ടി എന്ത് ചെയ്യാനും വോക്സ് തയ്യാറാണ്."- റൂട്ട് പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 14 ഓവർ എറിഞ്ഞപ്പോൾ വോക്സിന് പരിക്കേൽക്കുകയായിരുന്നു.

4 / 5
മത്സരത്തിൽ 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്നാണ് വിജയത്തിനരികെ എത്തിച്ചത്. സെഞ്ചുറിയടിച്ച ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 205 റൺസ് കൂട്ടിച്ചേർത്തു. ജേമി സ്മിത്തും ജേമി സ്മിത്തും (2) ജേമി ഓവർട്ടണുമാണ് (0) ക്രീസിൽ.

5 / 5