AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Season 7: സര്‍ക്കാര്‍ ജോലി കിട്ടി ലീവ് എടുക്കുന്നവരെ പിരിച്ചുവിടണം; ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ വിമര്‍ശനം

Big Boss Season 7 Contestant Aneesh TA: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണുകളിലെല്ലാം തന്നെ താരങ്ങള്‍ മാത്രമാണ് മത്സരരംഗത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായി സാധാരണക്കാരില്‍ നിന്നും മത്സരാര്‍ഥിയെ കണ്ടെത്താനുള്ള ഒഡീഷനുകളെല്ലാം തന്നെ ബിഗ് ബോസ് നടത്താറുണ്ട്. അത്തരത്തില്‍ ഷോയില്‍ എത്തിയവരും നിരവധി.

shiji-mk
Shiji M K | Published: 04 Aug 2025 07:45 AM
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് തുടക്കമായത്. പ്രവചന പട്ടികയില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും ഹൗസിലേക്ക് എത്തി എന്നതാണ് പ്രത്യേകത. പ്രേക്ഷകരുടെ പ്രിയ താരങ്ങളോടൊപ്പം കോമണറായ ഒരാളും ഷോയിലുണ്ട്. (Image Credits: Social Media)

1 / 5
പ്രേക്ഷകരുടെ ശബ്ദമാകാന്‍ ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയത് തൃശൂര്‍ സ്വദേശിയായ അനീഷ് ടിഎ ആണ്. മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെയാണ് അനീഷിന് ബിഗ് ബോസിലേക്കുള്ള വാതില്‍ തുറന്നത്. എന്നാല്‍ അനീഷിനെ അത്ര സന്തോഷത്തോടെയല്ല പ്രേക്ഷകര്‍ വരവേറ്റത്.

2 / 5
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനീഷ് ബിഗ് ബോസില്‍ എത്തുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് ലീവ് എടുത്തിരിക്കുകയാണ്. ഇതാണ് പ്രേക്ഷകരില്‍ ചോദ്യങ്ങള്‍ക്ക് കാരണമായത്. അനീഷിനെ കുറിച്ച് ഏഷ്യാനെറ്റ് പങ്കുവെച്ച വാര്‍ത്തയ്ക്ക് താഴെ നിരവധിയാളുകളാണ് തങ്ങളുടെ എതിര്‍പ്പ് അറിയിക്കുന്നത്.

3 / 5
ആ ജോലി മറ്റേതെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്താല്‍ ആ കുടുംബം പട്ടിണി ഇല്ലാതെ കഴിഞ്ഞേനെ, ഇതുപോലെ ഉള്ളവര്‍ക്ക് എന്തിനാ ഗവണ്‍മെന്റ് ജോലി, ഇയാളെ ഡിസ്മിസ് ചെയ്യണം ജോലി കിട്ടി ലീവെടുത്ത് ഇയാള്‍ പോയത് വിദേശത്തേക്കല്ല ഒരു എന്റര്‍ടെയ്ന്‍മെന്റ് ഷോയിലേക്കാണ് ഇത് ശരിയല്ല, ആദ്യം സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ലീവ് എടുത്ത് വേറെ ജോലിക്ക് പോവുക ഗള്‍ഫില്‍ പോവുക ലോങ് ലീവെടുക്കുക ഇങ്ങനെ ചെയ്യുന്നവരെ പിരിച്ചുവിട്ടിട്ട് ജോലി ആവശ്യമുള്ള പാവങ്ങള്‍ക്ക് കൊടുക്കണം

4 / 5
അതുകൊള്ളാലോ പാവപ്പെട്ട ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ കിട്ടിയ ജോലി ലീവെടുത്ത് ഞഞ പുഞ്ഞ കളിക്കാന്‍ പോകുന്നു ഇത് കോടതി സമക്ഷത്തില്‍ അറിയിക്കേണ്ടതാണ് ഇത്തരം കളികള്‍ വെച്ച് പൊറുപ്പിക്കരുത്, അര്‍ഹതയില്ലാത്തവന് ജോലി കിട്ടിയാല്‍ ഇങ്ങനെയിരിക്കും, സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ഈ ലോക്കല് പരിപാടിക്ക് തയാറെടുക്കുന്നു പോലും കഷ്ടം അധഃപതനം അവന് ആ ജോലി തിരിച്ചുകൊടുക്കാതെ വല്ല പാവപ്പെട്ട അര്‍ഹത ഉള്ളവര്‍ക്ക് കൊടുക്കാന്‍ പറ്റുമോ സര്‍ക്കാരെ, എന്നിങ്ങനെ നീളുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.

5 / 5