AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs New Zealand: പന്ത് പുറത്ത്, ഷമി തിരികെ; ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന് റിപ്പോർട്ട്

Indian Team vs New Zealand: ന്യൂസീലൻഡിനെതിരായ ഏകദിന ടീം പ്രഖ്യാപനം നാളെ. പല മാറ്റങ്ങൾ ടീമിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Abdul Basith
Abdul Basith | Published: 02 Jan 2026 | 03:41 PM
ന്യൂസീലൻഡിനെതിരായ ഏകദിന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഋഷഭ് പന്ത് പുറത്തിരിക്കുമെന്നും മുഹമ്മദ് ഷമി ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ തിരികെയെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിലെ ഈ മാസം മൂന്നിന് പ്രഖ്യാപിക്കും. (Image Credits- PTI)

1 / 5
വിജയ് ഹസാരെ ട്രോഫിയിലടക്കം മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരം തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷൻ ടീമിൽ ഏറെക്കാലത്തിന് ശേഷം ടീമിൽ തിരികെയെത്തുമെന്നും സൂചനകളുണ്ട്.

2 / 5
ക്യാപ്റ്റനായി ശുഭ്മൻ ഗിൽ തുടരും. വിരാട് കോലിയും രോഹിത് ശർമ്മയും ടീമിലെ സ്ഥാനം നിലനിർത്തും. പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്ത ശ്രേയാസ് അയ്യരെ ടീമിലേക്ക് പരിഗണിക്കില്ല. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചേക്കും.

3 / 5
ജനുവരി 11 മുതലാണ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. ജനുവരി 11, 14, 18 തീയതികളിലായാണ് മത്സരങ്ങൾ. വഡോദര, രാജ്കോട്ട്, ഇൻഡോർ എന്നീ വേദികളിൽ മത്സരങ്ങൾ നടക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമുണ്ട്.

4 / 5
ടി20 ടീമിൽ നിന്ന് ശുഭ്മൻ ഗില്ലിനെ നീക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിലുണ്ട്. വൈസ് ക്യാപ്റ്റനായ ഗില്ലിനെ മാറ്റിയാണ് സഞ്ജുവിനെ ടീമിൽ വീണ്ടും പരിഗണിച്ചത്. ജനുവരി 31 വരെ ടി20 ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് കഴിയും.

5 / 5