AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarfaraz Khan: സര്‍ഫറാസിന് അവസരം നല്‍കാത്തത് നാണക്കേട്; സെലക്ഷന്‍ കമ്മിറ്റിയെ കുടഞ്ഞ് മുന്‍താരം

Dilip Vengsarkar supports Sarfaraz Khan: സര്‍ഫറാസ് ഖാനെ അവഗണിക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച് മുന്‍ താരം ദിലീപ് വെങ്‌സാര്‍ക്കര്‍ രംഗത്ത്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയ തീരുമാനത്തില്‍ വെങ്‌സാര്‍ക്കര്‍ ആശ്ചര്യം പ്രകടിപ്പിച്ചു

Jayadevan AM
Jayadevan AM | Published: 02 Jan 2026 | 01:56 PM
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സര്‍ഫറാസ് ഖാനെ അവഗണിക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച് മുന്‍ താരം ദിലീപ് വെങ്‌സാര്‍ക്കര്‍ രംഗത്ത്. ബുധനാഴ്ച നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ താരമായ സര്‍ഫറാസ് ഗോവയ്‌ക്കെതിരെ 75 പന്തില്‍ നിന്ന് 157 റണ്‍സ് നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് താരം (Image Credits: PTI)

1 / 5
എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയ തീരുമാനത്തില്‍ വെങ്‌സാര്‍ക്കര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്കായി അദ്ദേഹത്തെ കളിപ്പിക്കാത്തത് തന്നെ അമ്പരപ്പിക്കുന്നുവെന്ന് മുന്‍താരം പറഞ്ഞു (Image Credits: PTI)

2 / 5
അദ്ദേഹം അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരെ സര്‍ഫറാസും ദേവ്ദത്ത് പടിക്കലും ഒരുമിച്ച് ബാറ്റ് ചെയ്തത് ഓര്‍ക്കുന്നു. അതൊരു നിര്‍ണായക സെഷനായിരുന്നുവെന്നും വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി (Image Credits: PTI)

3 / 5
അവര്‍ അന്ന് മനോഹരമായി ബാറ്റ് ചെയ്യുകയും, മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്തു. ഓസീസ് പര്യടനത്തില്‍ സര്‍ഫറാസിന് അവസരം നല്‍കാത്തത് നാണക്കേടാണെന്നും വെങ്‌സാര്‍ക്കര്‍ വിമര്‍ശിച്ചു. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലും താരത്തിന് അവസരം ലഭിച്ചില്ല (Image Credits: PTI)

4 / 5
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാത്തത് അമ്പരപ്പിച്ചു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. അത്തരമൊരു പ്രതിഭയെ അവഗണിക്കുന്നത് നാണക്കേടാണെന്നും വെങ്‌സാര്‍ക്കര്‍ ആഞ്ഞടിച്ചു (Image Credits: PTI)

5 / 5