Kuldeep Yadav: കൊളംബോ ടെസ്റ്റില്‍ കുല്‍ദീപ് യാദവ് പുറത്തേക്കോ? പ്രതികരിച്ച് കോച്ച്
India vs Sri Lanka: കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. പകരം സാരന്‍ഷ് ജെയിന്‍ ടെസ്റ്റില്‍ അരങ്ങേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോശം ഫോമിലാണെങ്കിലും കുല്‍ദീപിനെ പിന്തുണച്ച് ഇന്ത്യയുടെ സ്പിന്‍ ബൗളിങ് കോച്ച് സൈരാജ് ബഹുതുലെ രംഗത്തെത്തി.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കുല്‍ദീപ് യാദവിന് സാധിച്ചിരുന്നില്ല. മറ്റ് സ്പിന്നര്‍മാര്‍ തിളങ്ങിയപ്പോള്‍ രണ്ട് ഇന്നിങ്‌സിലും കൂടി കുല്‍ദീപിന് നേടാനായത് ഒരു വിക്കറ്റ് മാത്രം. 25 ഓവറുകള്‍ എറിഞ്ഞു. 103 റണ്‍സ് വഴങ്ങി (Image Credit Source: PTI).

കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. പകരം സാരന്‍ഷ് ജെയിന്‍ ടെസ്റ്റില്‍ അരങ്ങേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോശം ഫോമിലാണെങ്കിലും കുല്‍ദീപിനെ പിന്തുണച്ച് ഇന്ത്യയുടെ സ്പിന്‍ ബൗളിങ് കോച്ച് സൈരാജ് ബഹുതുലെ രംഗത്തെത്തി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സൈരാജ് കുല്‍ദീപിനെ പിന്തുണച്ചത്.

ഓരോ സെഷനിലും പന്തിന്റെ വേഗതയും ട്രജക്ടറിയും തങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വേഗതയും, വേറിട്ട ലൈനും ലെങ്തും ആവശ്യമായി വന്നപ്പോള്‍, അത് എറിയാന്‍ കുല്‍ദീപ് ശ്രമിച്ചിരുന്നു. അദ്ദേഹം തന്റെ റോള്‍ കൃത്യമായി നിർവഹിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. അതോടൊപ്പം ഓരോ ബൗളർക്കും അവരുടേതായ കരുത്തുണ്ടെന്ന് ഓർക്കേണ്ടതുണ്ടെന്നും ബഹുതുലെ പറഞ്ഞു.

വിക്കറ്റിന്റെ വേഗത ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവന്ന സാഹചര്യത്തിലും ഒരു റിസ്റ്റ് സ്പിന്നർ എന്ന നിലയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. അദ്ദേഹം സാധാരണ എറിയുന്ന രീതിയിൽ തന്നെയാണ് പന്തെറിഞ്ഞതെന്ന് ഉറപ്പുണ്ടെന്നും പരിശീലകന്‍ പ്രതികരിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് കളിക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അത് കൊളംബോയിലെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും എന്നാണ് സ്പിന്‍ പരിശീലകന്‍ പറഞ്ഞത്.

എല്ലാ കാര്യങ്ങളും അവിടുത്തെ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇരിക്കുന്നത്. കുല്‍ദീപ് മികച്ചൊരു ബൗളറാണ്. അദ്ദേഹം എപ്പോഴും ഒരു മാച്ച് വിന്നറാണ്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ കോമ്പിനേഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.