വൈഭവ് സൂര്യവംശിയെ തടയാൻ അഫ്ഗാന്റെ പ്രത്യേക നീക്കം; മത്സരത്തിന് മുമ്പേ തന്ത്രമൊരുങ്ങി | India vs Afghanistan 1st T20 Afghanistan Prepare Special Plan for Vaibhav Suryavanshi Malayalam news - Malayalam Tv9

Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയെ തടയാൻ അഫ്ഗാന്റെ പ്രത്യേക നീക്കം; മത്സരത്തിന് മുമ്പേ തന്ത്രമൊരുങ്ങി

Published: 

13 Sep 2026 | 01:34 PM

Afghanistan Prepare for Vaibhav Suryavanshi Threat Ahead of India T20 Opener: അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയിലും ഇന്ത്യക്ക് വെല്ലുവിളിയുണ്ട്. റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ നേരിടുന്നതിനൊപ്പം പുതിയ പന്തിലെ ബൗളിങ്ങും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായകമാകും. വൈഭവിനെ കൂടാതെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്.

1 / 5
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രത്യേകം നിരീക്ഷിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നത്. താരത്തിന്റെ ബാറ്റിങ് ശൈലി, ദൗര്‍ബല്യങ്ങള്‍ എന്നിവ മനസിലാക്കുന്നതിനായി നിരവധി ദൃശ്യങ്ങള്‍ പരിശോധിച്ചതായി അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ പറഞ്ഞു. വൈഭവ് ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നേടിയ താരമാണ്. (Image Credit Source: PTI)

2 / 5
ചെറുപ്പത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ താരം ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായി. അതുകൊണ്ടുതന്നെ ആദ്യ പന്ത് മുതല്‍ തന്നെ സമ്മര്‍ദം സൃഷ്ടിക്കാന്‍ കഴിയുന്ന താരത്തെ എങ്ങനെ നേരിടണമെന്നതിലാണ് അഫ്ഗാന്‍ സംഘം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. വൈഭവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും താരത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും വിലയിരുത്തിയിട്ടുണ്ടെന്നും ഇബ്രാഹിം സദ്രാന്‍ വ്യക്തമാക്കി. മത്സരത്തില്‍ താരത്തെ നേരിടുന്നതിനായി അഫ്ഗാന്‍ ബൗളര്‍മാര്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

3 / 5
അതേസമയം, ശൈലി മാറ്റിയുള്ള പന്തുകളെ നേരിടുമ്പോള്‍ വൈഭവിന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടെ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, യശ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പുതിയ പന്ത് നേരിടുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ താരത്തിന് നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശീലനത്തില്‍ ശക്തമായ നേരിട്ടുള്ള ഷോട്ടുകളിലൂടെ വൈഭവ് തന്റെ മികവ് വീണ്ടും പ്രകടിപ്പിക്കുകയും ചെയ്തു.

4 / 5
അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയിലും ഇന്ത്യക്ക് വെല്ലുവിളിയുണ്ട്. റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ നേരിടുന്നതിനൊപ്പം പുതിയ പന്തിലെ ബൗളിങ്ങും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായകമാകും. വൈഭവിനെ കൂടാതെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. അതിനാല്‍ ആദ്യ മത്സരത്തിലെ അന്തിമ ടീമില്‍ വൈഭവിന് അവസരം ലഭിക്കുമോ എന്നതും വലിയ ആകാംക്ഷയാണ്. ഇഷാന്‍ കിഷന്റെ ഫിറ്റ്‌നസും ടീമിന്റെ അന്തിമ തീരുമാനത്തെ സ്വാധീനിച്ചേക്കാം.

5 / 5
മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. വൈഭവിന് അവസരം ലഭിച്ചാല്‍, അഫ്ഗാനിസ്ഥാന്‍ ഇതിനകം തയാറാക്കിയ തന്ത്രങ്ങളെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയമായ തുടക്കം കുറിക്കാനാകുമോ എന്നതാണ് ഇനി കാണേണ്ടത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ