AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: പണി പാളിയോ? ജസ്പ്രീത് ബുംറയ്ക്ക് പരിക്കോ? ശുഭ്മാന്‍ ഗില്‍ വെളിപ്പെടുത്തുന്നു

Jasprit Bumrah Injury Concern: എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റില്‍ ബുംറ കളിക്കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഗില്‍ തയ്യാറായില്ല

Jayadevan AM
Jayadevan AM | Published: 25 Jun 2025 | 02:35 PM
ഇടയ്‌ക്കെപ്പോഴോ വിജയപ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഒടുവില്‍ അടിയറവ് പറയേണ്ടി വന്നു. യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരൊഴികെയുള്ള ബാറ്റര്‍മാര്‍ പരാജയമായി. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയൊഴികെയുള്ളവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുമായില്ല (Image Credits: PTI)

1 / 5
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിന്റെ അവസാന ഘട്ടത്തില്‍ ബുംറ കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ താരം പരിക്കിന്റെ പിടിയിലാണോ എന്നായി ആരാധകരുടെ ആശങ്ക.

2 / 5
ഇന്ത്യ രണ്ടാം ന്യൂ ബോള്‍ എടുക്കുന്ന സമയത്ത് ബുംറ ഷോള്‍ഡര്‍ മസാജിന് വിധേയനാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ബുംറയുടെ പരിക്കിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാക്കി.  എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

3 / 5
 ബുംറയുടെ ഫിറ്റ്‌നസിന് ഒരു കുഴപ്പവുമില്ലെന്ന് ഗില്‍ പറഞ്ഞു. ഇംഗ്ലണ്ട് വിജയ ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയ പശ്ചാത്തലത്തില്‍ മറ്റ് ബൗളര്‍മാര്‍ക്കും അവസരങ്ങള്‍ നല്‍കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഗില്‍ വിശദീകരിച്ചു.

4 / 5
എന്നാലും മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ബുംറയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തില്‍ ആരാധകര്‍ തൃപ്തരല്ല. ഗില്ലിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ പിഴച്ചെന്നാണ് വിമര്‍ശനം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റില്‍ ബുംറ കളിക്കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഗില്‍ തയ്യാറായില്ല.

5 / 5