India vs New Zealand: സസ്‌പെന്‍സുകളില്ല! ഓപ്പണര്‍മാരായി സഞ്ജുവും അഭിഷേകും; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ ഇതാ
IND vs NZ Predicted Playing XI for 1st T20I: സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണര്‍മാരായി തുടരുമെന്ന് വ്യക്തമാണ്. വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും, ഉടന്‍ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കില്ലെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കിയിരുന്നു. ന്യൂസിലൻഡ് പിച്ചുകളിലെ സ്വിംഗും അധിക ബൗൺസും നേരിടേണ്ടി വരുന്നത് ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമ്മയ്ക്കും സഞ്ജു സാംസണിനും കടുത്ത വെല്ലുവിളിയായിരിക്കും.
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ (ഒക്ടോബര്‍ 22) നടക്കും. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ മൈതാനത്ത് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 12.30-ന് മത്സരം ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. അതിനുശേഷം അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും, രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും. ന്യൂസിലന്‍ഡിനെ അവരുടെ തട്ടകത്തില്‍ നേരിടുന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. മാർച്ചിൽ നടന്ന ലോകകപ്പ് ഫൈനലിലാണ് ഈ രണ്ട് ടീമുകളും അവസാനമായി ടി2യില്‍ ഏറ്റുമുട്ടിയത്. ഫൈനലിൽ ന്യൂസിലൻഡിനെ 98 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയിരുന്നു.
സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണര്‍മാരായി തുടരുമെന്ന് വ്യക്തമാണ്. വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും, ഉടന്‍ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കില്ലെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കിയിരുന്നു.
Also Read: വൈഭവ് സൂര്യവംശി കാത്തിരിക്കണം; ഇപ്പോള്‍ സ്ഥാനമില്ല; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍
ഇരുടീമുകളുടെയും സാധ്യതാ പ്ലേയിങ് ഇലവന്‍:
ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി/മയാങ്ക് യാദവ്.
ന്യൂസിലന്‍ഡ്: ഫിൻ അലൻ, ടിം സീഫെർട്ട്, ഡെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, നഥാൻ സ്മിത്ത്, കെയ്ൽ ജാമിസൺ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.
മത്സരം എപ്പോള്‍, എവിടെ കാണാം?
ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം തത്സമയം കാണാം. സോണിലിവ് ആപ്പിലും വെബ്‌സൈറ്റിലും ഓൺലൈനായി ലൈവ് സ്ട്രീമിംഗ് ആസ്വദിക്കാം.
ക്രിസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ സാധാരണയായി ബാറ്റ്‌സ്മാൻമാർക്കും ബൗളർമാർക്കും ഒരുപോലെ സഹായം നൽകുന്ന ഒന്നാണ്.
പിച്ച് ആരെ തുണയ്ക്കും?
ഫാസ്റ്റ് ബൗളർമാർക്ക് പുതിയ പന്തിൽ നല്ല സ്വിംഗും സീം മൂവ്മെന്റും അധിക ബൗൺസും ലഭിച്ചേക്കാം. തുടക്കം ദുഷ്‌കരമായേക്കാമെങ്കിലും പിന്നീട് ബാറ്റര്‍മാര്‍ക്കും ഇത് അനുകൂലമായേക്കാം. ആദ്യ ഓവറുകള്‍ അതിജീവിക്കുന്നതാകും ബാറ്റര്‍മാര്‍ നേരിടുന്ന വെല്ലുവിളി.
ന്യൂസിലൻഡ് പിച്ചുകളിലെ സ്വിംഗും അധിക ബൗൺസും നേരിടേണ്ടി വരുന്നത് ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമ്മയ്ക്കും സഞ്ജു സാംസണിനും കടുത്ത വെല്ലുവിളിയായിരിക്കും. സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകാന്‍ സാധ്യതയില്ല. ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
English Summary
The first T20I between India and New Zealand takes place at Hagley Oval in Christchurch. This match is part of India’s multi-format tour featuring T20Is, ODIs, and Tests. Both teams met earlier in the ICC T20 World Cup 2026 final, where India won. Indian openers Sanju Samson and Abhishek Sharma will face swing on a grassy pitch.