AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പല്ലി മുതല്‍ ചെടി വരെ! ആറു ജീവിവര്‍ഗങ്ങള്‍ക്ക് മെസിയുടെ പേര്; അപൂര്‍വ റെക്കോഡ്‌

Lionel Messi has a 6th species named after him: മെസിയുടെ പേര് നല്‍കിയ ജീവിവര്‍ഗങ്ങളുടെ എണ്ണം ആറായി മാറി. ജീവിവര്‍ഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പേര് നല്‍കപ്പെട്ട ഫുട്‌ബോള്‍ താരമെന്ന ഗിന്നസ് റെക്കോഡ് 2024 മെയ് മാസത്തില്‍ മെസി സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് ജീവിവര്‍ഗങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇപ്പോള്‍ സാല്‍വിയ മെസിയിലൂടെ അത് ആറായി ഉയര്‍ന്നു.

പല്ലി മുതല്‍ ചെടി വരെ! ആറു ജീവിവര്‍ഗങ്ങള്‍ക്ക് മെസിയുടെ പേര്; അപൂര്‍വ റെക്കോഡ്‌
Lionel Messi RecordImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Oct 2026 | 08:26 PM

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയോടുള്ള ആദരസൂചകമായി തെക്കന്‍ പെറുവിലെ ആന്‍ഡീസ് മലനിരകളില്‍ കണ്ടെത്തിയ അപൂര്‍വ സസ്യത്തിന് ‘സാല്‍വിയ മെസി’ എന്ന് പേര് നല്‍കിയത് ഏതാനും ദിവസം മുമ്പാണ്. ഇതോടെ മെസിയുടെ പേര് നല്‍കിയ ജീവിവര്‍ഗങ്ങളുടെ എണ്ണം ആറായി മാറി. മറ്റൊരു ഫുട്ബോൾ താരത്തിനും സ്വന്തമാക്കാനാകാത്ത അപൂര്‍വ റെക്കോഡാണ് മെസി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ജീവിവര്‍ഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പേര് നല്‍കപ്പെട്ട ഫുട്‌ബോള്‍ താരമെന്ന ഗിന്നസ് റെക്കോഡ് 2024 മെയ് മാസത്തില്‍ മെസി സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് ജീവിവര്‍ഗങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇപ്പോള്‍ സാല്‍വിയ മെസിയിലൂടെ അത് ആറായി ഉയര്‍ന്നു.

2021-ലാണ് ഒരു ജീവിവര്‍ഗത്തിന് ആദ്യമായി മെസിയുടെ പേര് നല്‍കിയത്. അന്ന്‌ അർജന്റീനയിലെ റൊസാരിയോ ഡി ലെർമയിൽ നിന്ന് കണ്ടെത്തിയ ഇഗ്വാന വിഭാഗത്തിൽ പെട്ട പല്ലിക്ക് ലിയോലെമസ് മെസി എന്ന് പേര് നല്‍കിയിരുന്നു. 2023-ല്‍ അര്‍ജന്റീനയിലെ പടഗോണിയയില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വയിനം ചിലന്തിക്ക് അക്കാന്തോഗോണാറ്റസ് മെസി എന്നും പേര് നല്‍കി.

2023-ല്‍ മറ്റ് രണ്ട് ജീവിവര്‍ഗങ്ങള്‍ക്കും മെസിയുടെ പേര് ലഭിച്ചു. അര്‍ജന്റീനയില്‍ നിന്ന് കണ്ടെത്തിയ കടല്‍ജീവിക്ക് (ബ്രാക്കിയോപോഡ്) ഡിസ്സിനിസ്ക മെസി എന്നും, കോണ്ടോർ പക്ഷിയുടെ ഫോസിലിന്‌ വൽതുർ മെസി എന്നും പേര് നല്‍കി. 2024-ല്‍ അർജന്റീനയിലെ സാൽറ്റ പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ കൂണ്‍ വര്‍ഗത്തിന് സെർകോപെമിസെസ് മെസി എന്ന പേരായിരുന്നു നല്‍കിയത്.

Also Read: മലനിരകളുടെ കഠിന വഴിയിലും മെസി തരംഗം; പുതിയ സസ്യത്തിന് ഇതിഹാസത്തിന്റെ പേര്‌

മറ്റ് താരങ്ങള്‍

എന്നാല്‍ ശാസ്ത്ര ലോകത്തിന്റെ ആദരവ് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമല്ല മെസി. പുതുതായി കണ്ടെത്തുന്ന ജീവിവര്‍ഗങ്ങള്‍ക്ക് ഫുട്‌ബോള്‍ താരങ്ങളുടെ പേരിടുന്ന രീതി നേരത്തെയുമുണ്ടായിരുന്നു. 2009 ഡിസംബറിൽ, ബ്രസീലിന്റെ 1958-ലെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളുടെ പേരുകൾ, പുതുതായി കണ്ടെത്തിയ 12 തരം ‘മൈക്രോകാഡിസ്ഫ്ലൈ’ ഇനങ്ങൾക്ക് ഗവേഷകർ നല്‍കിയിരുന്നു. ഇതിൽ പെലെയോടുള്ള ആദരസൂചകമായാണ്‌ ‘നിയോട്രിക്കിയ പെലെയി’ എന്ന പേര് നല്‍കിയത്.

ഒരു ഫോസിൽ ഡാംസെൽഫ്ലൈ, ഒരു പരാദ വിര, ഒരു കടൽ ഒച്ച് എന്നിവയ്ക്ക് മറഡോണയുടെ പേര് നല്‍കിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ഒരു കടന്നലിനും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നുവെങ്കിലും, പിന്നീട് അതൊരു പ്രത്യേക വർഗമല്ലെന്ന് കണ്ടെത്തിയിരുന്നു.

English Summary

A newly discovered sage plant in Peru has been named Salvia messii. It becomes the sixth species named in honor of Lionel Messi. He holds the Guinness record for the most species named after a footballer.

Follow Us