ക്യാപ്റ്റനോ മേജറോ ഉയർന്ന ശമ്പളം ആർക്കാണ്? ഇന്ത്യൻ ആർമിയിലെ ശമ്പളക്കണക്ക് അറിയാം | Indian Army Captain vs Major Salary How Much Do They Earn Per Month Malayalam news - Malayalam Tv9

ക്യാപ്റ്റനോ മേജറോ ഉയർന്ന ശമ്പളം ആർക്കാണ്? ഇന്ത്യൻ ആർമിയിലെ ശമ്പളക്കണക്ക് അറിയാം

Published: 

10 Oct 2026 | 09:27 AM

Captain vs Major Salary in Indian Army Pay Difference and Allowances: ഇന്ത്യന്‍ ആര്‍മിയിലെ നിലവിലെ ശമ്പള ഘടന പ്രകാരം മേജര്‍ പദവിയാണ് ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്നത്. അതിനാല്‍ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണയായി മേജറിന് കൂടുതലായിരിക്കും. ഇരുവരുടെയും ശമ്പള ഘടന വിശദമായി പരിശോധിക്കാം. ഇന്ത്യന്‍ ആര്‍മിയിലെ റാങ്ക് ക്രമത്തില്‍ ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്ന പദവിയാണ് മേജര്‍.

1 / 5
ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസറായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ റാങ്കുകളും അവയുടെ ശമ്പളവും അറിയുന്നത് പ്രധാനമാണ്. ക്യാപ്റ്റന്‍, മേജര്‍ എന്നീ പദവികള്‍ സൈന്യത്തിലെ പ്രധാന ഓഫീസര്‍ റാങ്കുകളാണ്. എന്നാല്‍ ഇവയില്‍ ഉയര്‍ന്ന പദവി ഏതാണ്? ഇരുവരുടെയും അടിസ്ഥാന ശമ്പളത്തില്‍ എത്ര രൂപയുടെ വ്യത്യാസമുണ്ട്? മറ്റ് ആനുകൂല്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ ശമ്പളം ലഭിക്കുന്നത്? തുടങ്ങി ധാരാളം സംശയങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാകും. (Image Credit Source: PTI)

2 / 5
ഇന്ത്യന്‍ ആര്‍മിയിലെ നിലവിലെ ശമ്പള ഘടന പ്രകാരം മേജര്‍ പദവിയാണ് ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്നത്. അതിനാല്‍ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണയായി മേജറിന് കൂടുതലായിരിക്കും. ഇരുവരുടെയും ശമ്പള ഘടന വിശദമായി പരിശോധിക്കാം. ഇന്ത്യന്‍ ആര്‍മിയിലെ റാങ്ക് ക്രമത്തില്‍ ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്ന പദവിയാണ് മേജര്‍. ഉത്തരവാദിത്തങ്ങളും ചുമതലകളും വര്‍ധിക്കുന്നതിനനുസരിച്ചാണ് ഓഫീസര്‍മാരുടെ റാങ്കും ശമ്പളവും നിശ്ചയിക്കുന്നത്. ക്യാപ്റ്റന്റെ അടിസ്ഥാന ശമ്പളം 61,300 രൂപയില്‍ തുടങ്ങുമ്പോള്‍ മേജറുടേത് 69,400 രൂപയിലാണ് ആരംഭിക്കുന്നത്.

3 / 5
ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ഓഫീസറുടെ അടിസ്ഥാന ശമ്പളം 61,300 രൂപയാണ്. ഇതിന് പുറമേ മിലിട്ടറി സര്‍വീസ് പേ, ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അടിസ്ഥാന ശമ്പളം- 61,300 രൂപ, മിലിട്ടറി സര്‍വീസ് പേ- 15,500 രൂപ, ക്ഷാമബത്ത- 46,080 രൂപ, വീട്ടുവാടക അലവന്‍സ്, 18,390 രൂപ, യാത്രാ അലവന്‍സും അതിനുള്ള ക്ഷാമബത്തയു-: 11,520 രൂപ എന്നിങ്ങനെ ആകെ പ്രതിമാസ മൊത്തം ശമ്പളം ഏകദേശം 1,52,790 രൂപയോളം ലഭിക്കും,

4 / 5
ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്ന റാങ്കായ മേജറുടെ അടിസ്ഥാന ശമ്പളം 69,400 രൂപയാണ്. മിലിട്ടറി സര്‍വീസ് പേ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ മൊത്തം ശമ്പളം ക്യാപ്റ്റന്റേതിനേക്കാള്‍ കൂടുതലായിരിക്കും. അടിസ്ഥാന ശമ്പളം- 69,400 രൂപ, മിലിട്ടറി സര്‍വീസ് പേ- 15,500 രൂപ, ക്ഷാമബത്ത- 50,940 രൂപ, വീട്ടുവാടക അലവന്‍സ്- 20,820 രൂപ, യാത്രാ അലവന്‍സും അതിനുള്ള ക്ഷാമബത്തയും- 11,520 രൂപ, പ്രതിമാസ മൊത്തം ശമ്പളം ഏകദേശം 1,68,180 രൂപയാണ്.

5 / 5
മേജറുടെ അടിസ്ഥാന ശമ്പളം ക്യാപ്റ്റന്റേതിനേക്കാള്‍ 8,100 രൂപ കൂടുതലാണ്. പ്രതിമാസ മൊത്തം ശമ്പളത്തിലെ വ്യത്യാസം ഏകദേശം 15,390 രൂപയാണ്. എന്നാല്‍, ഇവ പ്രത്യേക ശമ്പള ഘടനയും എക്‌സ്-സിറ്റി വിഭാഗത്തില്‍പ്പെടുന്ന സ്ഥലത്തെ നിയമനവും അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ്. ഉദ്യോഗസ്ഥന്റെ നിയമനസ്ഥലം, ലഭിക്കുന്ന അലവന്‍സുകള്‍, നികുതി, മറ്റ് കിഴിവുകള്‍ എന്നിവ അനുസരിച്ച് യഥാര്‍ഥ ശമ്പളത്തില്‍ മാറ്റമുണ്ടാകാം. അതിനാല്‍ ഈ തുകകള്‍ എല്ലാ ഓഫീസര്‍മാര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് കരുതരുത്.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ