AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കന്നി ഫോണായി എത്തി കച്ചവടം തൂക്കി മിവി വൺ 5G; ഫ്ലിപ്പ്കാർട്ട് BBD സെയിലിലെ ബജറ്റ് 5G ഫോൺ താരം ഇതുതന്നെ!

Mivi One 5G goes on sale: കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് മിവി വൺ 5ജി. മിവി എന്ന പ്രമുഖ ഓഡിയോ ബ്രാൻഡിന്റെ ആദ്യ 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് മിവി വൺ 5ജിയുടെയും വിൽപ്പന ആരംഭിച്ചിരിക്കുന്നു. അ‌തിനാൽ ഇപ്പോൾ BBD ഡിസ്കൗണ്ട് സഹിതം ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാം.

Prasanth Kumar
Prasanth Kumar | Published: 09 Oct 2026 | 10:38 PM
 ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോൺ ഉൾപ്പെടെ നിരവധി സാധനങ്ങൾക്ക് വൻ ഡിസ്കൗണ്ടുമായി ബിഗ് ബില്യൺ ഡേയ്സ് 2026 (BBD) സെയിൽ ആരംഭിച്ചിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരുന്ന പലരും ഈ അ‌വസരം പ്രയോജനപ്പെടുത്താൻ രംഗത്ത് എത്തുന്നു. സ്മാർട്ട്ഫോൺ വില വർധന മൂലം ഉയർന്ന വില നൽകി ഫോണുകൾ സ്വന്തമാക്കാൻ കഴിയാതിരുന്ന നിരവധി പേർക്ക് ബിഗ് ബില്യൺ ഡേയ്സ് ഒരു അ‌നുഗ്രഹമായി മാറുന്നു. (Image credit: Mivi, Flipkart)

1 / 7
 സ്മാർട്ട്ഫോണുകൾക്ക് വില ഉയർന്നപ്പോൾ അ‌ത് ഏറ്റവുമധികം ബാധിച്ചത് ബജറ്റ് 5ജി ഫോണുകളെ ആയിരുന്നു. എന്നാൽ ബജറ്റ് 5ജി ഫോൺ തേടുന്നവർക്ക് ഇപ്പോൾ 10000 രൂപയോട് അ‌ടുത്ത വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ബെസ്റ്റ് ഓപ്ഷനായി മിവി വൺ 5ജി (Mivi One 5G) എന്ന സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. നീല, പിങ്ക്, പച്ച, ബർഗണ്ടി, നേവി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

2 / 7
 കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് മിവി വൺ 5ജി. മിവി എന്ന പ്രമുഖ ഓഡിയോ ബ്രാൻഡിന്റെ ആദ്യ 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് ആണ് മിവി വൺ 5ജിയും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് BBD ഡിസ്കൗണ്ട് സഹിതം ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാം.

3 / 7
 കന്നി ഫോണായി എത്തി പ്രമുഖ ബ്രാൻഡുകളുടെ ബജറ്റ് 5ജി ഫോണുകൾക്ക് വൻ ഭീഷണിയാണ് മിവി വൺ ഉയർത്തിയിരിക്കുന്നത്. മിവി വൺ 5ജിയുടെ 4GB+128GB വേരിയന്റിന് 14,999 രൂപയും 6GB + 128GB വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയും ആണ് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഇതിന് ഡിസ്കൗണ്ട് ഉണ്ട്.

4 / 7
 12999 രൂപ പ്രാരംഭ വിലയിൽ ആണ് ഇപ്പോൾ മിവി വൺ 5ജി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 11999 രൂപ പ്രാരംഭ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ സ്വന്തമാക്കാം. അ‌തിനാൽത്തന്നെ ബജറ്റ് 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഡീലായി മാറുന്നു.

5 / 7
പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 2 4nm പ്രോസസർ, 90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1600× 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 1250 നിറ്റ്സ് (nits) വരെ HBM ബ്രൈറ്റ്‌നസ്സ്,  2.5D കവർ ഗ്ലാസ്,  അ‌ഡ്രിനോ 613 GPU, 4GB/ 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം.

6 / 7
 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, സെക്കൻഡറി ഓക്സിലറി സെൻസർ, 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ച), ആൻഡ്രോയിഡ് 16 ഒഎസ്, മിവി ക്ലിയർ ടോക്ക് ഫീച്ചർ, ​സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിംഗ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

7 / 7
Follow Us