മരിക്കും മുമ്പ് ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ഇതെല്ലാെം | ​India's 5 Most Magical Winter Train Journeys, know what the specialities are. Grab Your Tickets Malayalam news - Malayalam Tv9

train journey India: മരിക്കും മുമ്പ് ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ഇതെല്ലാെം

Published: 

28 Oct 2025 16:38 PM

ഈ സീസണിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ട്രെയിൻയാത്രാ അനുഭവങ്ങളിൽ മുൻപന്തിയിലുള്ളത് ഏതൊക്കെ എന്നു നോക്കാം.

1 / 5വിദേശ രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലും അതിമനോഹരമായ റെയിൽപാതീവകളുണ്ട്. ഈ സീസണിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ട്രെയിൻയാത്രാ അനുഭവങ്ങളിൽ മുൻപന്തിയിലുള്ളത് ഏതൊക്കെ എന്നു നോക്കാം. ഇതിൽ ആദ്യത്തേത്  കാൽക്ക-ഷിംല ടോയ് ട്രെയിനാണ്. യുനെസ്കോയുടെ ലോക പൈതൃക പദവിയുള്ള ഈ നാരോ ഗേജ് ട്രെയിൻ 102 തുരങ്കങ്ങളും, പൈൻ കാടുകളും മഞ്ഞുമൂടിയ കൊടുമുടികളും താണ്ടി ഹിമാചൽ കുന്നുകളിലേക്ക് കയറുന്നു.

വിദേശ രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലും അതിമനോഹരമായ റെയിൽപാതീവകളുണ്ട്. ഈ സീസണിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ട്രെയിൻയാത്രാ അനുഭവങ്ങളിൽ മുൻപന്തിയിലുള്ളത് ഏതൊക്കെ എന്നു നോക്കാം. ഇതിൽ ആദ്യത്തേത് കാൽക്ക-ഷിംല ടോയ് ട്രെയിനാണ്. യുനെസ്കോയുടെ ലോക പൈതൃക പദവിയുള്ള ഈ നാരോ ഗേജ് ട്രെയിൻ 102 തുരങ്കങ്ങളും, പൈൻ കാടുകളും മഞ്ഞുമൂടിയ കൊടുമുടികളും താണ്ടി ഹിമാചൽ കുന്നുകളിലേക്ക് കയറുന്നു.

2 / 5

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ (ടോയ് ട്രെയിൻ): ആവി പറക്കുന്ന ചായ, മഞ്ഞുമൂടിയ പ്രഭാതങ്ങൾ, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യം. ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്കുള്ള ഈ യാത്ര പ്രകൃതി സ്നേഹികളുടെ സ്വപ്നമാണ്. ബറ്റാസിയ ലൂപ്പിലെ ഹിമാലയൻ കാഴ്ചകൾ യാത്രയിലെ പ്രധാന ആകർഷണമാണ്.

3 / 5

കാൻഗ്രാ വാലി റെയിൽവേ: കൂടുതൽ അറിയപ്പെടാത്ത ഈ നിധി യാത്ര പാത്താൻകോട്ടിൽ നിന്ന് തുടങ്ങി മനോഹരമായ കാൻഗ്രാ വാലിയിലൂടെ കടന്നുപോകുന്നു. ധൗലാധർ മലനിരകളിലെ മഞ്ഞും, താഴ്‌വരകളിലെ ശാന്തതയും ഇവിടെ ആസ്വദിക്കാം.

4 / 5

ജമ്മു-ബരാമുള്ള ട്രെയിൻ: ശീതകാലത്ത് ഒരു മഞ്ഞുമലയിലെ ചിത്രം പോലെ തോന്നുന്ന കശ്മീർ താഴ്‌വരയിലൂടെയാണ് ഈ 356 കിലോമീറ്റർ യാത്ര. ചിനാബ് പാലം പോലെയുള്ള എഞ്ചിനീയറിംഗ് വിസ്മയങ്ങൾ യാത്രക്ക് മാറ്റേകുന്നു.

5 / 5

നീലഗിരി മൗണ്ടൻ റെയിൽവേ: തെക്കേ ഇന്ത്യയിലെ ഈ യുനെസ്കോ പൈതൃക യാത്ര മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് പോകുന്നു. തണുത്ത തെളിഞ്ഞ ആകാശത്തിന് കീഴിൽ പച്ചപ്പണിഞ്ഞ തേയിലത്തോട്ടങ്ങളും ഇടതൂർന്ന വനങ്ങളും ഈ യാത്രയെ കൂടുതൽ ഉന്മേഷകരമാക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും