സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 കരുത്തുണ്ട്; പ്രീമിയം ഐക്യൂ 16 ഇന്ത്യയിലേക്ക് | iQOO 16 with Snapdragon 8 Elite Extreme Gen 6 to launch in India soon; Teaser confirms Malayalam news - Malayalam Tv9

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 കരുത്തുണ്ട്; പ്രീമിയം ഐക്യൂ 16 ഇന്ത്യയിലേക്ക്

Published: 

25 Nov 2026 | 10:48 PM

iQOO 16 to launch in India soon: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ കരുത്തുമായി ഐക്യൂ 16 5ജി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ആമസോണിൽ ​മൈക്രോ​സൈറ്റ് പ്രത്യക്ഷപ്പെട്ടു. ഡിസംബർ തുടക്കത്തിൽ മലേഷ്യയിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യയിലും ഐക്യൂ 16 എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മലേഷ്യയിൽ ഐക്യൂ 16 മോഡലിന് ഒപ്പം 16s മോഡലും എത്തുന്നുണ്ട്.

1 / 6
ഇന്ത്യയിലെ ഐക്യൂ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ലോഞ്ച് ആണ് പ്രീമിയം മോഡൽ നിരയിലേക്ക് എത്തുന്ന ഐക്യൂ 16 (iQOO 16) 5ജിയുടേത്. ഇതിനകം തന്നെ ​ചൈനയിൽ ഐക്യൂ 16 എത്തിക്കഴിഞ്ഞു. മലേഷ്യയിൽ ഐക്യൂ 16 5ജിയും ഒപ്പം ഐക്യൂ 16s ( iQOO 16s) മോഡലും ഒന്നിച്ച് ഡിസംബർ 8ന് ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. (Image credit: iQOO)

2 / 6
 മലേഷ്യൻ ലോഞ്ച് തിയതി വെളിപ്പെടുത്തിയതിന് പിന്നാലെ ഐക്യൂ 16 5ജിയുടെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട ടീസറും പുറത്തുവന്നു. ഐക്യൂ 16 5ജി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ആമസോൺ ടീസർ സ്ഥിരീകരിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ കരുത്തുമായാണ് ഇത് ഇന്ത്യയിൽ എത്തുക.

3 / 6
 “Built for Builders” എന്ന ടാഗ്‌ലൈനുമായാണ് ഐക്യൂ 16 5ജിയുടെ ഇന്ത്യൻ ലോഞ്ച് ടീസർ എത്തിയിരിക്കുന്നത്. “Build Without Limits” എന്ന ടാഗ്​ലൈനുമായി പെർഫോമൻസ് മികവ് വെളിപ്പെടുത്തിക്കൊണ്ട് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറും സ്ഥിരീകരിച്ചു. OriginOS 7-ൽ ആയിരിക്കും ഈ പ്രീമിയം മോഡൽ പ്രവർത്തിക്കുകയെന്ന് ടീസർ ഗ്രാഫിക്സുകൾ വ്യക്തമാക്കുന്നു.

4 / 6
 ഐക്യൂ 16 5ജിയുടെ ഇന്ത്യയിലെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മൈക്രോസൈറ്റിൽ “Coming Soon” എന്ന് നൽകിയിട്ടുണ്ട്. ഡിസംബറിൽ മലേഷ്യയിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യയിലും ഈ സ്മാർട്ട്ഫോൺ എത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു. മലേഷ്യയിൽ ഐക്യൂ 16 മോഡലിന് ഒപ്പം 16s മോഡലും എത്തുന്നുണ്ട്.

5 / 6
 മലേഷ്യയിൽ അ‌വതരിപ്പിക്കുന്ന ഐക്യൂ 16s മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന വണപ്ലസ് 16r മോഡൽ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോഞ്ചിന് മുന്നോടിയായി ഐക്യൂ മലേഷ്യ പുറത്തുവിട്ട ടീസറുകൾ പ്രകാരം, ഐക്യൂ 16s-ൽ വ്യത്യസ്തമായ ആകൃതിയിലുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മോഡലായ ഐക്യൂ 15R-മായി താരതമ്യം ചെയ്യുമ്പോൾ, ഇതിന്റെ 6s റിയർ പാനലിന് കൂടുതൽ ആകർഷകമായ രൂപഭംഗിയുണ്ട്. 15R-ൽ ചെറിയ, റൗണ്ട് സ്ക്വയർ ക്യാമറ മൊഡ്യൂളാണ് ഉണ്ടായിരുന്നത്.

6 / 6
 ഏകദേശം 8,000mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഐക്യൂ 16s മോഡലിൽ ഉണ്ടാകുക. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ്, 144Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേ, LPDDR5X റാം, UFS 4.1 സ്റ്റോറേജ്, 50MP OIS മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 50MP 3x ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Innova Hycross Facelift: വില 19.59 ലക്ഷം മുതൽ, 22.5 കിലോമീറ്റർ മൈലേജ്! ഇന്നോവ ഹൈക്രോസ് ഫേസ്ലിഫ്റ്റ് എത്തി
ആദ്യ ഇരുപതില്‍ രോഹന്‍ മാത്രം; ആഞ്ഞുപിടിച്ചാല്‍ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തില്‍ പോലുമില്ല
Nyla Usha: ‘സിനിമയിൽ നിന്ന് വിളിച്ചുചോദിക്കുന്ന ഏക സുഹൃത്ത്, ജയസൂര്യയുമായുള്ള സൗഹൃദവും ‘മായൻ’ സെറ്റിലെ വിശേഷങ്ങളും പങ്കുവെച്ച് നൈല ഉഷ
Kitchen Hacks: സവാള ഏത് ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങണം? കണ്ണുനീർ വരില്ല, സമയവും ലാഭിക്കാം
Kitchen Tips: ​ഇനി ഗോതമ്പ് പൊടി കേടാകില്ല; കട്ടകെട്ടാതെയും പ്രാണികൾ വരാതെയും സൂക്ഷിക്കാൻ കിടിലൻ ടിപ്സ്
Astrology Predictions: രാഹുവും കേതുവും സംക്രമിക്കുന്നു! ഇന്നുമുതൽ 3 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളും ദുരിതവും
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ