AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Delhi Metro: ഡൽഹി-നോയിഡ-ഗുരുഗ്രാം യാത്ര ഇനി അതിവേഗം; മജന്ത ലൈനിലെ 6 പുതിയ സ്റ്റേഷനുകൾ ഉടൻ തുറക്കും

Delhi Metro Magenta Line Extension: ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഉടൻ തന്നെ ട്രയൽ റൺ നടന്നേക്കും. 2027 ജനുവരിയോടെ ഈ ലൈനിൽ മെട്രോ സർവീസ് തുടങ്ങാനായേക്കുമെന്ന് റിപ്പോര്‍ട്ട്. മജന്ത ലൈനിൽ പുഷ്പാഞ്ജലി മുതൽ കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ വരെയുള്ള ഭാഗത്തായിരിക്കും ഡിഎംആർസി ട്രയൽ റൺ നടത്തുക.

Delhi Metro: ഡൽഹി-നോയിഡ-ഗുരുഗ്രാം യാത്ര ഇനി അതിവേഗം; മജന്ത ലൈനിലെ 6 പുതിയ സ്റ്റേഷനുകൾ ഉടൻ തുറക്കും
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 25 Nov 2026 | 09:59 PM

ന്യൂഡല്‍ഹി: ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഉടൻ തന്നെ ട്രയൽ റൺ നടന്നേക്കും. 2027 ജനുവരിയോടെ ഈ ലൈനിൽ മെട്രോ സർവീസ് തുടങ്ങാനായേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മജന്ത ലൈനിൽ പുഷ്പാഞ്ജലി മുതൽ കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ വരെയുള്ള ഭാഗത്തായിരിക്കും ഡിഎംആർസി ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയകരമായാൽ ജനുവരിയോടെ ഈ സെക്ഷനിൽ മെട്രോ സർവീസ് ആരംഭിക്കാനാണ് സാധ്യത. 6 പുതിയ സ്റ്റേഷനുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കുക്കും. ഇത്‌ പടിഞ്ഞാറൻ ഡൽഹിയിലും ഔട്ടർ ഡൽഹിയിലും താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകും.

ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഈ സെക്ഷൻ. ഇത് തുറക്കുന്നതോടെ പടിഞ്ഞാറൻ ഡൽഹി നേരിട്ട് ദക്ഷിണ ഡൽഹി, നോയിഡ, ഗുരുഗ്രാം, ഐജിഐ വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിക്കപ്പെടും. ഇതിലൂടെ ഡൽഹി-എൻസിആർ മേഖലയിൽ മെട്രോയിൽ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാസമയം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡൽഹി മെട്രോയുടെ നാലാം ഘട്ടം

ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിന് കീഴിൽ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ മുതൽ ജനക്പുരി വെസ്റ്റ് വരെയുള്ള ഇടനാഴി ആർകെ ആശ്രമം മാർഗ് വരെ നീട്ടും. 29 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 22 മെട്രോ സ്റ്റേഷനുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ജനക്പുരി വെസ്റ്റ് മുതൽ കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ വരെയുള്ള ഭാഗവും ദീപാലി ചൗക്ക് മുതൽ മജ്‌ലിസ് പാർക്ക് വരെയുള്ള ഭാഗവും ഇതിനകം തുറന്നുകഴിഞ്ഞു. കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ മുതൽ പുഷ്പാഞ്ജലി വരെയുള്ള ഭാഗം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.

Also Read: Delhi Metro: ഡൽഹിയിൽ ഇനി ‘മിനി മെട്രോ’ കാലം; ഗോൾഡൻ ലൈനിന് പച്ചക്കൊടി; നിർമ്മാണം ഉടൻ

ഏകദേശം 6 കിലോമീറ്റർ നീളമുള്ള ഈ ഭാഗത്താണ് ഇപ്പോൾ പരീക്ഷണയോട്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്, ഇതിനിടയിൽ 6 മെട്രോ സ്റ്റേഷനുകളാണ് വരുന്നത്. കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ മുതൽ ദീപാലി ചൗക്ക് വരെയുള്ള സിവിൽ, ട്രാക്ക് നിർമ്മാണ ജോലികൾ പൂർത്തിയായിക്കഴിഞ്ഞെന്നാണ് ഡിഎംആര്‍സി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സിഗ്നലിങ്‌, ഇലക്ട്രിക്കൽ, സ്റ്റേഷൻ ഫിനിഷിംഗ് ജോലികൾ അന്തിമഘട്ടത്തിലാണ്.

കേശോപൂർ, പശ്ചിം വിഹാർ, പീരാഗഡി, മംഗോൾപുരി, വെസ്റ്റ് എൻക്ലേവ്, പുഷ്പാഞ്ജലി എന്നിവയാണ് പുതിയതായി തുറക്കുന്ന 6 സ്റ്റേഷനുകൾ. ഡൽഹി മെട്രോയുടെ ഫേസ്-4 പ്രകാരമുള്ള മൂന്നാമത്തെ സെക്ഷൻ തുറക്കുന്നതോടെ മജന്ത ലൈൻ ഡൽഹി മെട്രോയുടെ മറ്റ് 4 ലൈനുകളുമായി ബന്ധിപ്പിക്കപ്പെടും. ഇതോടെ പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് യാത്ര ചെയ്യുന്ന ഒരാൾക്ക് നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് അല്ലെങ്കിൽ ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി മെട്രോ മാറിക്കയറേണ്ട ആവശ്യം വരില്ല.

English Summary

DMRC will soon start trial runs on the new 6-km Magenta Line stretch between Krishna Park Extension and Pushpanjali. Six new stations—Keshopur, Paschim Vihar, Peeragarhi, Mangolpuri, West Enclave, and Pushpanjali—are fully ready to open by January 2027. This Phase-4 section will directly link West Delhi with Noida, Gurugram, and the IGI Airport by connecting four major metro lines.

Follow Us