AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്ന ശീലമുണ്ടോ? ഇവർക്കിത് നല്ലതല്ല

Soaking Feet In Warm Water: ചിലർ ഈ ചൂടുവെള്ളത്തിൽ അല്പം ഉപ്പും ചേർക്കാറുണ്ട്. എന്നാൽ പ്രമേഹരോ​ഗികൾക്ക് ഈ ശീലം അത്ര നല്ലതല്ല. പാദങ്ങളിലേക്ക് ശരിയായി രക്തചക്രമണം നടക്കാത്ത ആളുകൾ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, രക്തപ്രവാഹത്തിലെ പെട്ടെന്നുള്ള മാറ്റം വേദനയും വീക്കവും വർദ്ധിപ്പിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 02 Dec 2025 16:46 PM
​ഇളം ചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുന്നതിന് പിന്നിൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. കാലുവേദന അകറ്റാൻ മികച്ച മാർഗ്ഗമായാണ് ഇതിനെ കാണുന്നത്. ചെറുചൂടുവെള്ളം നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും പേശികളിലെ പിരിമുറുക്കം കുറയ്ക്കുകയും അതുവഴി കാലിനുള്ള വേദന കുറയുകയും ചെയ്യുന്നു. (​Image Credits: Getty Images)

1 / 5
ചിലർ ഈ ചൂടുവെള്ളത്തിൽ അല്പം ഉപ്പും ചേർക്കാറുണ്ട്. എന്നാൽ പ്രമേഹരോ​ഗികൾക്ക് ഈ ശീലം അത്ര നല്ലതല്ല. പാദങ്ങളിലേക്ക് ശരിയായി രക്തചക്രമണം നടക്കാത്ത ആളുകൾ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, രക്തപ്രവാഹത്തിലെ പെട്ടെന്നുള്ള മാറ്റം വേദനയും വീക്കവും വർദ്ധിപ്പിക്കുന്നു.  (​Image Credits: Getty Images)

2 / 5
ത്വക്ക് രോഗങ്ങൾ, മുറിവുകൾ, വ്രണങ്ങൾ എന്നിവയുള്ളവർ ചൂടുവെള്ളത്തിൽ കാൽ മുക്കി വയ്ക്കരുത്. ഇത് പരിക്കിലേക്ക് അണുബാധയ്ക്കുള്ള  സാധ്യത വർദ്ധിപ്പിക്കുന്നു. എക്സിമ, സോറിയാസിസ്, ഫംഗസ് അണുബാധ എന്നിവയുള്ളവർ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഗർഭിണികളും ചൂടുവെള്ളത്തിൽ കാലുകൾ മുക്കുന്നത് ഒഴിവാക്കണം, കാരണം ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുന്നു. ഇത് ശരീരം അമിതമായി ചൂടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. (​Image Credits: Getty Images)

3 / 5
ഇത്തരം അസുഖങ്ങൾ ഇല്ലാത്തവർ ഉറങ്ങുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ കാൽ മുക്കിവെയ്ക്കുന്നത് സമ്മർദ്ദം ലഘൂകരിക്കുകയും അതുവഴി  ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം കുറയ്ക്കാനും പ്ലാൻ്റാർ ഫാസിയൈറ്റിസ്, ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ കാലുകൾ മുക്കി വെയ്ക്കുന്നത് സഹായിക്കും. (​Image Credits: Getty Images)

4 / 5
തലവേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമായും ഇത് കണക്കാക്കുന്നു. സമ്മർദ്ദം മൂലമുള്ള മൈഗ്രേൻ പ്രശ്നങ്ങൾ അലട്ടുന്നവർ കുറച്ച് നേരം കാലുകൾ ചൂടുവെള്ളത്തിൽ വയ്ക്കുന്നത് നല്ലതാണ്. പാദങ്ങൾ മുക്കിവെയ്ക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ താപനില പാകത്തിനാണോ എന്ന് ശ്രദ്ധിക്കണം. അമിതമായ ചൂടിലേക്ക് കാലുകൾ മുക്കരുത്.  (​Image Credits: Getty Images)

5 / 5