ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റൺസ്; സൂര്യകുമാർ യാദവിന്റെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ | Ishan Kishan breaks Suryakumar Yadav's record for most T20I runs in a calendar year Malayalam news - Malayalam Tv9

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റൺസ്; സൂര്യകുമാർ യാദവിന്റെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ

Published: 

01 Nov 2026 | 05:13 PM

Ishan Kishan Record Update: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇഷാന്‍ കിഷന്‍. മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോഡാണ് മറികടന്നത്. 2026-ൽ കളിച്ച 37 ഇന്നിങ്സുകളിൽ നിന്നായി ഇഷാൻ 1,220 റൺസ് സ്വന്തമാക്കി.

1 / 5
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇഷാന്‍ കിഷന്‍. മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോഡാണ് മറികടന്നത്. 2026-ൽ കളിച്ച 37 ഇന്നിങ്സുകളിൽ നിന്നായി ഇഷാൻ 1,220 റൺസ് സ്വന്തമാക്കി. 2022-ൽ സൂര്യകുമാർ യാദവ് കുറിച്ച 1,164 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്  (Image Credit Source: PTI).

2 / 5
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20ക്ക് മുമ്പ് സൂര്യയുടെ റെക്കോഡ് മറികടക്കാന്‍ ഇഷാന് വെറും ആറു റണ്‍സ് മതിയായിരുന്നു. നേരിട്ട നാലാം പന്തില്‍ സിക്‌സര്‍ പറത്തി താരം ആ റെക്കോഡ് മറികടന്നു. അഞ്ചാം ടി20യിലെ പ്രകടനത്തോടെ താരം ഈ ഫോര്‍മാറ്റില്‍ രണ്ടായിരം റണ്‍സ് തികയ്ക്കുകയും ചെയ്തു. 32 പന്തില്‍ 61 റണ്‍സാണ് ഇഷാന്‍ നേടിയത്.

3 / 5
28-കാരനായ ഇഷാൻ ഈ  വര്‍ഷം 171.58 സ്ട്രൈക്ക് റേറ്റിലും 35.88 ശരാശരിയിലുമാണ് റൺസ് അടിച്ചുകൂട്ടിയത്. ൽ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ട്വന്റി-20യിൽ 2,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ്. 69-ാം ഇന്നിങ്സിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

4 / 5
വെറും 1,345 പന്തുകളിൽ നിന്നാണ് അദ്ദേഹം 2,000 റൺസ് തികച്ചത്. നേരിട്ട പന്തുകളുടെ കണക്കിൽ അഭിഷേക് ശർമയും (1,024 പന്തുകൾ), സൂര്യകുമാർ യാദവും (1,164 പന്തുകൾ) മാത്രമാണ് ഇഷാനേക്കാൾ മുന്നിലുള്ളത്. 2,000 റൺസ് തികയ്ക്കാൻ എടുത്ത ഇന്നിങ്സുകളുടെ കാര്യത്തിൽ വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ പട്ടികയിൽ മുന്നിൽ. ഇരുവരും 56 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.

5 / 5
കെ. എൽ. രാഹുൽ 58 ഇന്നിങ്സുകളിലും അഭിഷേക് ശർമ 64 ഇന്നിങ്സുകളിലും ഈ നാഴികക്കല്ല് പിന്നിട്ടു. 69-ാം ഇന്നിങ്സിൽ ഈ നേട്ടം കൈവരിച്ച ഇഷാൻ കിഷൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് (4,231 റണ്‍സ്). വിരാട് കോലിയാണ് (4,188) രണ്ടാമത്. മൂന്നാമത് സൂര്യകുമാര്‍ യാദവ് (3,272).

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം