ബുംറയുടെയും പാണ്ഡ്യയുടെയും ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കും; കാരണം ഇതാണ്‌ | Jasprit Bumrah, Hardik Pandya likley to be rested for New Zealand ODIs: Reports Malayalam news - Malayalam Tv9

Bumrah-Pandya: ബുംറയുടെയും പാണ്ഡ്യയുടെയും ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കും; കാരണം ഇതാണ്‌

Published: 

29 Dec 2025 | 10:42 AM

India Vs New Zealadn ODIs: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം നൽകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്

1 / 5ന്യൂസിലാൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം നൽകാൻ സാധ്യതയുണ്ടെന്ന് ക്രിക്ക്ബസിന്റെ റിപ്പോർട്ട്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. രണ്ട് താരങ്ങളും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിച്ചേക്കും (Image Credits: PTI)

ന്യൂസിലാൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം നൽകാൻ സാധ്യതയുണ്ടെന്ന് ക്രിക്ക്ബസിന്റെ റിപ്പോർട്ട്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. രണ്ട് താരങ്ങളും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിച്ചേക്കും (Image Credits: PTI)

2 / 5

ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ടി20 ലോകകപ്പിന് തയ്യാറെടുക്കാന്‍ ഇരുവരും ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളിലും കളിക്കുമെന്നാണ് പ്രതീക്ഷ. 2023 ലോകകപ്പ് ഫൈനലിന് ശേഷം ബുംറ ഒരു ഏകദിനവും കളിച്ചിട്ടില്ല (Image Credits: PTI)

3 / 5

ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഹാർദിക് ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇരുവരുടെയും ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് നീളും (Image Credits: PTI)

4 / 5

അതേസമയം, പരിക്കിനെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിയിൽ ചില മത്സരങ്ങള്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ താരം കളിച്ചേക്കും (Image Credits: PTI)

5 / 5

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ ഗുരുതരാവസ്ഥയില്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസം ഐസിയുവിലായിരുന്നു (Image Credits: PTI)

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍