AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kalyani Priyadarshan: വിംബിൾഡൺ ട്രോഫിയിൽ ചുംബിച്ച് കല്യാണി പ്രിയദർശൻ; സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

Strawberries, Trophies, and High Fashion: Kalyani Priyadarshan's Wimbledon Diary: മലയാളികളുടെ പ്രിയ നായിക കല്യാണി പ്രിയദർശൻ ലോകപ്രശസ്തമായ വിംബിൾഡൺ ചാമ്പ്യൻഷിപ്പ് വേദിയിൽ എത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ടെന്നീസ് ലോകത്തെ ഏറ്റവും വലിയ മാമാങ്കങ്ങളിലൊന്നായ വിംബിൾഡൺ വേദിയിൽ നിൽക്കുന്ന തരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി വിംബിൾഡൺ അധികൃതർ തന്നെയാണ് പങ്കുവച്ചത്. ചിത്രങ്ങളിൽ അതീവ സുന്ദരിയായ കല്യാണിയെ കാണാം.

Sumeesh T Unneen
Sumeesh T Unneen | Updated On: 09 Jul 2026 | 08:03 PM
വിംബിൾഡൺ വേദിയിലെ കല്യാണിയുടെ വസ്ത്രധാരണം ഫാഷൻ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. വളരെ ലളിതമെങ്കിലും ആകർഷകമായ ഇളം നീല നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ഹൈ-ലോ ഹെംലൈൻ ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം മാച്ച് ചെയ്യുന്ന വെളുത്ത നിറത്തിലുള്ള ഹീൽസും താരം അണിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ കയ്യിലൊരു ബ്രൗൺ നിറത്തിലുള്ള സ്റ്റൈലിഷ് ഹാൻഡ്‌ബാഗും കാണാം. (Image Credit:Facebook source Wimbledon)

1 / 5
വിംബിൾഡൺ സെൻ്റർ കോർട്ടിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി മലയാളികളാണ് കമൻ്റുകൾ പങ്കുവച്ചിരിക്കുന്നത്, ഇത് ഞങ്ങളുടെ പ്രേതമാണെന്നും, നീലിയാണെന്നുമെല്ലാം ചിലർ കുറിച്ചിട്ടുണ്ട്. “ശ്ശെടാ വിംബിൾഡൺ ഇത് എന്ത് ഭാവിച്ചാണ്?” എന്നാണ് ഒരു വിരുതൻ മലയാളത്തിൽ തന്നെ ചോദിക്കുന്നത്. ഞങ്ങളുടെ പ്രേതത്തെ അതിഥിയായി ലഭിച്ചത് നിങ്ങളുടെ ഭാഗ്യമാണ് എന്ന് മറ്റൊരാളുടെ കമൻ്റ്

2 / 5
വിംബിൾഡൺ വേദിയിലെ മറ്റൊരു പ്രധാന ആകർഷണമായ സ്ട്രോബെറി കഴിക്കുന്ന ചിത്രവും കല്യാണി പങ്കുവെച്ചിട്ടുണ്ട്. വിംബിൾഡൺ കാണാനെത്തുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടുത്തെ സ്ട്രോബെറിയും ക്രീമും. കൂടാതെ, വിംബിൾഡൺ ട്രോഫിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കയ്യിൽ ട്രോഫിയേന്തി അതിൽ ചുംബിക്കുന്ന കല്യാണിയെ ഈ ചിത്രത്തിൽ കാണാം.

3 / 5
വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കല്യാണി പ്രിയദർശൻ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തൻ്റെ യാത്രാ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലോക ചാപ്റ്റർ വൻ  കല്യാണിക്ക് വലിയ സ്വീകാര്യതയാണ് നൽകിയത്. പാൻ ഇന്ത്യൻ സിനിമയായി മാറിയ ലോകയിലെ ചന്ദ്രയെ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ സിനിമ പ്രേമികൾ ഒന്നടങ്കം സ്വീകരിച്ചു.

4 / 5
ഒരു ലോക വേദിയിൽ മലയാളികളുടെ പ്രതിനിധിയായി മാറുകയാണ് കല്യാണി. ആദ്യമായാണ് കല്യാണി വിംബിൾഡൺ വേദിയിലെത്തുന്നത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വലിയ വാർത്തയായി കഴിഞ്ഞു. ലോകത്തെ തന്നെ വലിയ താര നിര എത്തിച്ചേരുന്ന വേദിയിലേക്കാണ് മലയാളികളെ പ്രതിനിധീകരിച്ച് കല്യാണി ചെന്നെത്തിയിരിക്കുന്നത്. കല്യാണിയെ കൂടാതെ, ശ്രീലീല, ശിഖർ ധവാൻ തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങൾ വിംബിൾഡണിൽ ഇത്തവണ സാനിധ്യം അറിയിച്ചു.

5 / 5

Follow Us